Kerala

കേരളത്തിന്റെ കാവലിന് യുഡിഎഫ് ഉള്ളിടത്തോളം കെ റെയില്‍ നടപ്പാക്കാൻ സമ്മതിക്കില്ല; കെ. സുധാകരന്‍

സിപിഐഎമ്മിന്റെ സന്തതസഹചാരിയായ ശാസ്ത്ര സാഹിത്യ പരിഷത്ത് കെ റെയില്‍ പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശനമുള്ള പഠന റിപ്പോര്‍ട്ടുമായി രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും അതിനെ തള്ളിപ്പറയാന്‍ സിപിഐഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തിന്റെ കാവലിന് യുഡിഎഫ് ഉള്ളിടത്തോളം കാലം കെ റെയില്‍ പദ്ധതി നടപ്പാക്കാമെന്ന് ആരും ദിവാസ്വപ്‌നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.  കെ റെയില്‍ പദ്ധതിക്കെതിരേ കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും ജനങ്ങളും ഒന്നടങ്കം രംഗത്തുവന്നതിനു പിന്നാലെയാണ് ശാസ്ത്രസാഹിത്യ പരിഷത്തും വന്നത്. എന്നാലും പദ്ധതി നടപ്പാക്കിയേ തീരൂ എന്ന പിടിവാശിയോടെ […]

Kerala

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി കേരളം അട്ടിമറിമറിച്ചു; സര്‍ക്കാരിനെതിരെ ഇ.ശ്രീധരന്‍

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് ഇ ശ്രീധരന്‍ ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ല. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയില്‍ കേരളത്തിന് താത്പര്യമില്ല. പദ്ധതി മുന്നോട്ടുപോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചര്‍ച്ചയില്‍ […]

Kerala

സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട്; സാമൂഹികാഘാതപഠനം തുടരും

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. സാമൂഹികാഘാതപഠനം തുടരാന്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ കാലവധി കഴിഞ്ഞ ജില്ലകളില്‍ പുനര്‍വിജ്ഞാപനം നടത്താനാണ് നീക്കം.പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിക്ക് മുന്‍പ് ചെയ്ത് തീര്‍ക്കാവുന്ന കാര്യങ്ങള്‍ പൂര്‍ണമായും ചെയ്യുമെന്നാണ് സര്‍ക്കാര്‍ നലപാട്. കേന്ദ്രം മുഖംതിരിച്ചതിന് പിന്നാലെ നടപടികള്‍ മന്ദഗതിയിലായെങ്കിലും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. നിലവില്‍ കാലവധി കഴിഞ്ഞ ഒന്‍പത് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് പുനര്‍വിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. പ്രവര്‍ത്തനത്തിലെ […]

Kerala

സില്‍വര്‍ ലൈന്‍ പ്രക്ഷോഭം കടുപ്പിക്കും; യുഡിഎഫ് നേതൃയോഗം ഇന്ന്

സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുക.സില്‍വര്‍ ലൈന്‍ പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം. കല്ലിടലിനെതിരെ നിലവിലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. പിഴുതെറിഞ്ഞ കല്ലുകള്‍ പുനസ്ഥാപിക്കുന്നതിന് മന്ത്രിമാര്‍ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കാര്യത്തില്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടുപോകാനാകും മുന്നണി ശ്രമിക്കുക. യുഡിഎഫിന്റെ സമരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവവും യോഗത്തില്‍ ചര്‍ച്ചയാകും. […]

Kerala

സില്‍വര്‍ ലൈന്‍; വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം തുടരും

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ഇന്നും തുടരും. വിവിധയിടങ്ങളില്‍ യുഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെ റെയില്‍ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉത്ഘാടനം ചെയ്യും.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. സില്‍വര്‍ ലൈന്‍ സമരം വ്യാപകമായ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ഇന്ന് വിശദീകരണ യോഗം നടത്തും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന പരിപാടി മുന്‍മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. […]

Kerala

കെ റെയിൽ കല്ലിടൽ ഇന്ന് പുനരാരംഭിക്കും; പ്രതിഷേധത്തിന് സാധ്യത

സംസ്ഥാനത്ത് സിൽവർലൈൻ സർവേ കല്ലിടല്‍ ഇന്ന് പുനരാരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം സർവേ നടപടികൾ നടന്നിരുന്നില്ല. പത്തനംതിട്ട ഉൾപ്പെടെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം കല്ലിടും. കല്ലിടല്‍ പുനരാരംഭിക്കുന്നതോടെ പ്രതിഷേധങ്ങളും ഉയരും. പ്രതിഷേധം കടുക്കുന്നയിടങ്ങളില്‍ തല്‍ക്കാലം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കും. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കല്ലിടലുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകാനാണ് തീരുമാനം. കോട്ടയത്ത് നട്ടാശ്ശേരിയിലും കോഴിക്കോട് സൗത്ത് കല്ലായിയിലും നിർത്തിവെച്ച സർവേ നടപടികൾ വീണ്ടും തുടങ്ങും. പത്തനംതിട്ട ജില്ലയിലും ഇന്ന് മുതൽ സർവേ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കനത്ത […]

Kerala

സില്‍വര്‍ ലൈനില്‍ പച്ചക്കൊടി; സര്‍വേ തുടരാമെന്ന് സുപ്രിംകോടതി

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി തള്ളി സുപ്രിംകോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ ഹര്‍ജിയെത്തിയത്.പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.