Kerala

സിദ്ദിഖ് കൊലപാതകം: പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

ഹോട്ടല്‍ വ്യാപാരി സിദ്ദിഖ് കൊലപാതകത്തിൽ പ്രതികളുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ ആയിരിക്കും തെളിവെടുപ്പ് നടത്തുക. ഹോട്ടലിനു പുറമേ തെളിവ് നശിപ്പിക്കാനായി പ്രതികൾ ഉപകരണങ്ങൾ വാങ്ങിയ കടയിലും ഇന്ന് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടല്‍ ഡി-കാസ ഇന്‍, മൃതദേഹം ഉപേക്ഷിക്കാന്‍ ട്രോളി ബാഗ് വാങ്ങിയ മാനാഞ്ചിറയിലെ കട എന്നിവിടങ്ങളിലെത്തിച്ചാവും ഇന്ന് തെളിവെടുപ്പ് നടത്തുക. ഇന്നലെ പ്രതികളുമായി അട്ടപ്പാടിയിലും ഫർഹാനയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അട്ടപ്പാടിയിൽ നിന്നും […]

Kerala

മൃതദേഹം തള്ളിയ സ്ഥലവും സമയവും വിശദീകരിച്ച് പ്രതികള്‍; അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചതും ഫോണ്‍ ഉപേക്ഷിച്ചതും അട്ടപ്പാടി ചുരത്തിലാണ്. ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്. അട്ടപ്പാടിയിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുരം എട്ടാം വളവിലാണ് സിദ്ദിഖിന്റെ ഫോണും ആധാറും വലിച്ചെറിഞ്ഞതെന്ന് ഷിബിലിയാണ് പൊലീസിനോട് സമ്മതിച്ചത്. മൃതദേഹം […]

Kerala

സിദ്ദിഖ് കൊലപാതകം ഓർമിപ്പിക്കുന്നത് ഇലന്തൂർ നരബലി കേസ്; മോഡസ് ഒപറാണ്ടി ഒന്ന് തന്നെ; രണ്ട് കേസിലും നടന്നത് ചതി

കോഴിക്കോട്ടെ ഹോട്ടൽ വ്യവസായി സിദ്ദിഖിന്റെ കൊലപാതകം കേരളത്തിൽ ഉണർത്തുന്നത് ഇലന്തൂർ നരബലി സമ്മാനിച്ച നടുക്കം തന്നെയാണ്. വെട്ടി നുറുക്കപ്പെട്ട സിദ്ദിഖിന്റെ ശരീര ഭാഗങ്ങൾ ലഭിച്ചപ്പോൾ ഇലന്തൂർ നരബലിയിൽ കൊലപ്പെട്ട റോസ്ലിനേയും പത്മത്തേയും മലയാളികൾ ഓർത്തു. അവിടെ പ്രതികൾ ഷാഫി, ഭഗവൽ സിംഗ്, ലൈല എന്ന മൂവർ സംഘം. ഇവിടെയും പ്രതികൾ മൂവർ സംഘം തന്നെ- ഷിബിലി, ആഷിഖ്, ഫർഹാന. അവിടെ ലൈലയും ഭഗവൽ സിംഗും ഭാര്യ ഭർത്താക്കന്മാർ. ഇവിടെ ഷിബിലിയും ഫർഹാനയും കമിതാക്കൾ. രണ്ട് കേസിലും ലക്ഷ്യം […]

Kerala

ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിൽ; 2021 ൽ ഫർഹാന ഷിബിലിക്കെതിരെ പോക്‌സോ കേസ് നൽകി; പിന്നീട് വീണ്ടും പ്രണയത്തിലായെന്ന് ഫർഹാനയുടെ മാതാവ്

കോഴിക്കോട് ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഫർഹാനയും ഷിബിലിയും തമ്മിൽ വർഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫർഹാനയുടെ ഉമ്മ ട്വന്റിഫോറിനോട്. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫർഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പിന്നീട് 2021 ൽ ഷിബിലിക്കെതിരെ ഫർഹാന തന്നെ പോക്‌സോ കേസ് നൽകിയിരുന്നു. തുടർന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായെന്നും ഉമ്മ […]

Uncategorized

മൃതദേഹം തള്ളുന്നതിനായി അട്ടപ്പാടി തെരഞ്ഞെടുക്കാൻ ഷിബിലിക്ക് കാരണങ്ങളേറെ; പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചത് ട്രോളി ബാഗിൽ നിന്ന് കൈ പുറത്ത് വന്നതോടെ

കോഴിക്കോട് ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹം തള്ളാൻ അട്ടപ്പാടി ചുരം തെരഞ്ഞെടുത്തത് ഷിബിലിയാണ്. പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചത് ട്രോളി ബാഗിൽ നിന്ന് കൈ പുറത്ത് വന്നതോടെയായിരുന്നു.  ചെറുപുളശ്ശേരിക്കാരനായ ഷിബിലിക്ക് അട്ടപ്പാടി ചുരത്തിലെ സാഹചര്യം നന്നായി അറിയാം. രാത്രിയായാൽ അട്ടപ്പാടി ചുരത്തിൽ യാത്രക്കാർ കുറയും. ഒപ്പം ചുരം റോഡിൽ സിസിടിവി ഇല്ലാത്തതും അട്ടപ്പാടി തെരഞ്ഞെടുക്കാൻ കാരണമായി. മൃതദേഹം തള്ളാൻ സഹായങ്ങൾ ചെയ്ത് നൽകിയത് ഫർഹാനയുടെ സുഹൃത്ത് ആഷികായിരുന്നു. കണക്കുകൂട്ടലുകൾ അനുസരിച്ച് എല്ലാം […]

Kerala

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതി ഷിബിലി പോക്സോ കേസ് പ്രതി; 2021ൽ പരാതി നൽകിയത് ഫർഹാന

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകാലത്തിൽ പിടിയിലായ മുൻ ജീവനക്കാരൻ ഷിബിലി പോക്സോ കേസ് പ്രതി. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫർഹാനയാണ് 2021ൽ പരാതി നൽകിയത്. ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തിയതി ജോലിയോയിൽ നിന്നും പിരിച്ചു വിട്ടത് സ്വഭാവ ദൂഷ്യത്താലെന്ന് റിപ്പോർട്ട്. എല്ലാ വിധ, ആനുകൂല്യങ്ങളും നൽകിയാണ് ഷിബിലിനെ പുറത്താക്കിയത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത ഷിബിലിയും ഫർഹാനയും കോഴിക്കോട് ഹോട്ടലുടമ താമസിച്ച ടൂറിസ്റ്റ് ഹോമിൽ ഒന്നാം നിലയിൽ റൂം എടുത്തിരുന്നു. മൊബൈൽ ടവർ […]