പരമ്പരാഗത വിവാഹ സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന മ്യൂസിക്കൽ നറേറ്റിവ് ഷോർട്ട് ഫിലിം ‘ഐഡൻ്റിറ്റി’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സംവിധായകൻ അമൽ നീരദിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ചിട്ടുള്ള ഷാരോൺ പിഎസ് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. സ്ത്രീധനത്തിനെതിരായ നിലപാടിനൊപ്പം വ്യത്യസ്തമായ മേക്കിംഗും ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. അടുത്തകാലയത്തായി സ്ത്രീധന, ഗാർഹിക പീഡന വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ ഒരുപാട് വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ഹ്രസ്വചിത്രം ചെയ്യാൻ തീരുമാനിച്ചതെന്ന് ഷാരോൺ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. മുൻപും ഒരുപാട് ഹ്രസ്വചിത്രങ്ങൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും വ്യത്യസ്തതയ്ക്കായാണ് വ്യത്യസ്തമായ മേക്കിംഗ് […]
Tag: short film
ജിദ്ദയിലെ പ്രവാസി സിനിമക്ക് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം
പ്രവാസ ജീവിതത്തിന്റെയും പ്രവാസിയുടെയും വേദനകളിലൊന്നിലേക്ക് കാഴ്ചക്കാരനെ കൊണ്ടു ചെന്നെത്തിക്കുന്ന ‘തേടി’ എന്ന ഷോർട്ട് ഫിലിമിന് കോഴിക്കോട് മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്ബ് ഡോക്യൂമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരം. രണ്ടാമത്തെ ബെസ്‌റ്റ് സെക്കൻഡ് പ്രവാസി ഷോർട്ട് ഫിലിം അവാർഡ് ആണ് ഫെസ്റ്റിവലിൽ നേടിയത്. പ്രവാസ ജീവിതത്തിനിടക്ക് പെട്ടെന്ന് മരണപ്പെട്ടു പോകുകയും സാങ്കേതിക നൂലാമാലകൾ കൊണ്ടും മറ്റും അവിടെത്തന്നെ മയ്യിത്ത് ഖബറടക്കുകയും ചെയ്യേണ്ടി വരുന്നത് മിക്ക പ്രവാസികളുടെയും മനസ്സിനെ എപ്പോഴും ആകുലപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. ഇതാണ് മുഹ്സിൻ കാളികാവിന്റെ ‘തേടി’ […]
ലഹരിക്കെതിരെ കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറൽ
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലഘുചിത്രം ‘ഹർഡിൽസ്’ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ലഹരി പങ്കിടാൻ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും അതിജീവിച്ച് കുട്ടികൾ ഒരു ഹർഡിൽസ് മത്സരത്തിന് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ട്രാക്കിലെ ഹർഡിൽസ് ചാടി മറികടന്നു ലക്ഷ്യത്തിലേക്കു കുതിക്കുന്നത് പോലെ ജീവിതത്തിലും ലഹരി എന്ന പ്രതിബദ്ധം മറികടന്ന് മുന്നേറണം എന്ന സന്ദേശമാണ് കുട്ടികൾക്ക് ഈ ചിത്രം നൽകുന്നത്. ഡി. സന്തോഷ് കുമാറിന്റെ സ്ക്രിപ്റ്റിൽസബാഹാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. വെള്ളായണി ശ്രീ […]
രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയകഥ; ‘ന്യൂ നോർമൽ’ ചർച്ചയാകുന്നു
ആൺ-പെൺ പ്രണയകഥകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പെൺകുട്ടികൾ തമ്മിലുള്ള പ്രണയം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള ആവിഷ്‌കാരങ്ങൾ താരതമ്യേനെ കുറവായതുകൊണ്ട് തന്നെ ഈ പ്രമേയത്തിൽ ഒരുക്കിയ ‘ന്യൂ നോർമൽ’ എന്ന ഹ്രസ്വ ചിത്രം ചർച്ചയാവുകയാണ്. മോനിഷ മോഹൻ മേനോനാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏതൊരു പ്രണയബന്ധത്തിലും കാണുന്ന എല്ലാ വികാരവിചാരങ്ങളും ഒരേ ലിംഗത്തിൽപ്പെട്ടവരുടെ പ്രണയത്തിലും ഉണ്ടാകുമെന്നും ഇത്തരം പ്രണയങ്ങൾ സാധാരണമാണെന്നും ചിത്രം പറയുന്നു. മനുഷ്യർ തമ്മിലാണ് സ്‌നേഹം സംഭവിക്കുന്നത്. അതിൽ […]