ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ശിവസേന താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചു. പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും, ചീഫ് വിപ്പിനെയും മാറ്റിയ നടപടിക്കെതിരെയാണ് ഹർജി. അതേസമയം, മന്ത്രി സഭാ രൂപീകരണ ചർച്ചകൾക്കായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഡൽഹിയിലെത്തി. ശിവസേനയുടെ സഭാ കക്ഷി നേതാവ് എന്ന പദവിയിൽ നിന്നും വിനായക് റൗത്തിനെയും ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജൻ വിചാരെയും മാറ്റിയ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നടപടിക്കെതിരെയാണ് താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചത്. ഇരുവരും തന്നെയാണ് സുപ്രിംകോടതിയിൽ […]
Tag: Shiv Sena
മഹാനാടകം പരിസമാപ്തിയിലേക്ക്; കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ; വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ
മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസ വോട്ടെടുപ്പിലും കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍െയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിവരുന്നത്. 164 പേരുടെ പിന്തുണ ഷിന്‍ഡെ […]
ഷിന്‍ഡെയേയും കൂട്ടരേയും നിയമസഭയില്‍ പ്രവേശിപ്പിക്കരുത്; വീണ്ടും സുപ്രിംകോടതിയിലെത്തി ഉദ്ധവ് വിഭാഗം
വിമത നീക്കത്തിനൊടുവില്‍ ഭരണം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നത്. ഷിന്‍ഡെയും ഒപ്പമുള്ള മറ്റ് എംഎല്‍എമാരും മാഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശിക്കുന്നത് […]
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്; ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഉടന്‍
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ഉടന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 7.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്ധവ് താക്കറെയുമായി ഇടഞ്ഞുനിന്ന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
മഹാനാടകത്തിന് അവസാനം; രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ച് ഉദ്ധവ് താക്കറെ
ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന പ്രവര്‍ത്തകരുടേയും വലിയ വാഹനവ്യൂഹത്തിന്റേയും അകമ്പടിയോടെയാണ് ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തിയത്. കനത്ത സുരക്ഷയാണ ഉദ്ധവ് താക്കറെയ്ക്ക് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ രാജി സമര്‍പ്പിച്ചത്. ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താന്‍ […]
രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല; മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു
രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത എം എൽ എ മാരുടെ സുരക്ഷ പിൻവലിച്ചു എന്നാരോപിച്ച് ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സുരക്ഷ പിൻവലിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസ പട്ടീൽ വ്യക്തമാക്കി. നിയമസഭയിൽ കരുത്തു തെളിയിക്കുമെന്നാണ് സഞ്ജയ് റൗത്തിന്റെ അവകാശവാദം. വിമത വിഭാഗം പാർട്ടി കയ്യടക്കാൻ കരുനീക്കം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പാർട്ടി ദേശീയ എക്‌സികൂട്ടീവ് യോഗം […]
രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം
കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം ‘സാമ്‌ന’. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകുന്നത് ശുഭസൂചകമാണെന്നും വ്യാഴാഴ്ച പുറത്തിറങ്ങിയ സാമ്നയിലെ മുഖപ്രസംഗം പറഞ്ഞു. “ഡൽഹിയിലെ ഭരണകർത്താക്കൾ രാഹുൽ ഗാന്ധിയെ ഭയക്കുന്നു. അത് കൊണ്ടാണ് അവർ ഗാന്ധി കുടുംബത്തിനെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്നത് “- മുഖപ്രസംഗം പറയുന്നു. “ഒരാൾ മാത്രം തനിക്കെതിരെ നിന്നാലും ഏകാധിപതി ഭയക്കും. ആ ഒറ്റപ്പെട്ട പോരാളി സത്യസന്ധനായാൽ ആ ഭയം നൂറിരട്ടിയാകും.ഇത് പോലെയാണ് ഡൽഹിയിലെ ഭരണകർത്താക്കളുടെ രാഹുൽ ഗാന്ധി ഭയം. […]
രാജ്യത്ത് ഏക സിവിൽകോഡ് നടപ്പിലാക്കണമെന്ന് ശിവസേന
രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശിവസേന. ഏക സിവിൽകോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പും ശിവസേന ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്രം സിവിൽകോഡ് നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ അനുകൂല തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത് പത്രസമ്മേളനത്തിൽ പറഞ്ഞു ‘സിവിൽകോഡ് രാജ്യത്ത് നടപ്പാക്കണം. അതുമായി ബന്ധപ്പെട്ട് കേന്ദ്രം എടുക്കുന്ന തീരുമാനത്തിൽ ശിവസേന നിലപാട് അറിയിക്കും’ റാവത് പറഞ്ഞു. മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 ചൈനയുടെ സഹായത്തോടെ വീണ്ടും […]
‘യോഗിയുടെ രാമരാജ്യത്താണ് സംഭവം, ഹാഥ്റസ് പെൺകുട്ടി താരം അല്ലാത്തതുകൊണ്ടാവും നിശബ്‍ദത’
ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തിൽ ബിജെപിക്കും നടി കങ്കണ റണാവത്തിനുമെതിരെ ശിവസേന. യോഗിയുടെ രാമരാജ്യത്തിലാണ് സംഭവം. ആ പെൺകുട്ടി സെലിബ്രിറ്റി അല്ലാത്തതു കൊണ്ടാവും ഈ നിശബ്ദതയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വിമർശിച്ചു. “ഹാഥ്റസിലെ പെൺകുട്ടി താരം അല്ല. അവൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കോടികൾ മുടക്കി അനധികൃത നിർമാണം നടത്തിയിട്ടില്ല. ഒരു കുടിലിലാണ് ജീവിച്ചിരുന്നത്. അർധരാത്രി അവളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു. ഇതെല്ലാം നടന്നത് യോഗിയുടെ രാമരാജ്യത്തിൽ. പാകിസ്താനിൽ ഹിന്ദു […]