Kerala

‘ദുരന്തമുഖത്തെ ഒരുമ, ഇതാണ് എന്റെ കേരളാ മോഡൽ’: ശശി തരൂർ

ഒരു അപകടമുണ്ടാകുമ്പോൾ ജാതി, മത, വർ​ഗ വ്യത്യാസമില്ലാതെ ഓടിയെത്തുന്നു. ഇതാണ് തന്റെ കേരള മാതൃകയെന്ന് ശശി തരൂർ ദുരന്തമുഖത്തെ ഒരുമയാണ് മലയാളികളെ വേറിട്ട് നിർത്തുന്നതെന്ന് ശശി തരൂർ എംപി. ഒരു അപകടമുണ്ടാകുമ്പോൾ മലയാളികൾ ജാതി, മത, വർ​ഗ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു. ഇതാണ് തന്റെ കേരള മോഡൽ എന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. വെള്ളപ്പൊക്കം, മഹാമാരി, ഇപ്പോൾ വിമാനാപകടം.. മറ്റുള്ളവരിൽ നിന്ന് മലയാളികളെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഐക്യമാണ്. ഒരു അപകടമുണ്ടാകുമ്പോൾ ജാതി, മത, വർ​ഗ വ്യത്യാസമില്ലാതെ […]

Kerala

എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുമ്പോൾ ജി.എസ്.ടി ചുമത്തിക്കൂടെ? വരുമാനമാകുമല്ലോ.. കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ

ഇന്ധനവില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും തരൂർ മോദി സർക്കാറിനെ പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. എംഎൽഎമാരെ പണം നൽകി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിയാൽ സർക്കാർ ഖജനാവിലേക്ക് വരുമാനമാകുമല്ലോ എന്നാണ് ശശി തരൂരിൻ്റെ ചോദ്യം. ഇന്ധനവില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും ഫേസ് ബുക്ക് കുറിപ്പിൽ തരൂർ പരിഹസിച്ചു. ‘സർക്കാർ വരുമാനത്തിനായി വളരെയധികം ആഗ്രഹിക്കുന്നുവെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ […]

Kerala

പരീക്ഷ മാറ്റിവെയ്ക്കാന്‍ പറഞ്ഞതല്ലേ, എന്നിട്ടിപ്പോള്‍ വിദ്യാര്‍ഥികള്‍ക്കതിരെ കേസെടുത്തിരിക്കുന്നു.. സര്‍ക്കാരിനെതിരെ ശശി തരൂര്‍

കീം പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടംകൂടിയ സംഭവത്തില്‍ കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. കേസ് പിന്‍വലിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. കീം പരീക്ഷ മാറ്റിവെക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘തിരുവനന്തപുരത്തെ കീം പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. കുട്ടികളുടെ പേരും വിലാസവും ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കീം പരീക്ഷ മാറ്റിവയ്ക്കണമെന്ന് […]

Kerala

‘വിദ്യാര്‍ഥികളും ഞാനും അഭ്യര്‍ഥിച്ചതല്ലേ’.. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍

പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും കൂട്ടംകൂടിയതിന്‍റെ ചിത്രം പങ്കുവെച്ചാണ് ശശി തരൂരിന്‍റെ വിമര്‍ശനം. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നടത്തിയതിനെതിരെ ശശി തരൂര്‍ എംപി. തിരുവനന്തപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും കൂട്ടംകൂടിയതിന്‍റെ ചിത്രം പങ്കുവെച്ചാണ് ശശി തരൂരിന്‍റെ വിമര്‍ശനം. കീം 2020 സാമൂഹ്യ അകലം പാലിക്കാനുള്ള നിയന്ത്രണങ്ങളെ പൂര്‍ണമായും പരിഹസിക്കുന്ന രീതിയിലായി. കോവിഡിനെ ഫലപ്രദമായി ചെറുക്കാന്‍ താല്‍പര്യമുള്ള […]

Kerala

വ്യാജവാർത്ത: കൈരളി ചാനലിനെതിരെ ശശി തരൂരിന്‍റെ വക്കീൽ നോട്ടീസ്

വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് ശശി തരൂര്‍ അറിയിച്ചു സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി അപകീർത്തികരവും അടിസ്ഥാനരഹിതവുമായ വാർത്തകൾ പ്രചരിപ്പിച്ച കൈരളി ചാനലിനെതിരെ ശശി തരൂർ എം.പി നിയമ നടപടിക്ക്. വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് തരൂര്‍ വക്കീൽ നോട്ടീസ് അയച്ചത്. വിദേശകാര്യ മന്ത്രി […]

India National

‘’നട്ടുച്ചക്ക് വെയിലുകൊള്ളുന്നത് പേപ്പട്ടിയും സായിപ്പുമാണ് എന്നൊരു പ്രയോഗമുണ്ട്, ഇനി കേന്ദ്ര ആരോഗ്യസഹമന്ത്രിയും എന്ന് കൂടി ചേര്‍ക്കാം: പരിഹാസവുമായി തരൂര്‍

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഒറ്റക്കെട്ടാണ് രാജ്യം. അതിനിടെയാണ് അശാസ്ത്രീയമായ ഒരു ഉപദേശവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൌബേ രംഗത്തെത്തിയത്. ദിവസവും പതിനഞ്ച് മിനിറ്റ് വെയില്‍ കൊള്ളുന്നത്‌ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നായിരുന്നു അശ്വിനി ചൗബെയുടെ പ്രസ്താവന. വെറുതെ വെയിലേല്‍ക്കലല്ല, പകല്‍ 11നും രണ്ട് മണിയ്ക്കും ഇടയിലെ സൂര്യപ്രകാശമാണ് ഏല്‍ക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദിവസേന പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശമേറ്റാല്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് വര്‍ധിക്കുകയും അത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അങ്ങനെ […]