India National

ഖർഗെയ്ക്ക് പിസിസികളുടെ സ്വീകരണം, തരൂരിന് പ്രവർത്തകരുടെ സ്വീകരണം; പ്രചാരണം മുറുകുന്നു

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പോരാട്ടം മുറുകുന്നു. ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലും, മല്ലികാർജുൻ ഖർഗെ കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. പിസിസികളുടെ നേതൃത്വത്തിൽ ഖർഗെയ്ക്ക് സംസ്ഥാനങ്ങളിൽ സ്വീകരണം ലഭിക്കുമ്പോൾ നേർ വിപരീതമാണ് തരൂരിന്റെ പ്രചാരണം ചിത്രം. (shashi tharoor mallikarjun kharge) ഔദ്യോഗിക സ്ഥാനാർഥിയും അനൗദ്യോഗിക സ്ഥാനാർഥിയും തമ്മിലാണ് മത്സരം എന്ന വിശേഷണത്തെ തരൂർ തള്ളിക്കളഞ്ഞെങ്കിലും, പിസിസികളിൽ നിന്ന് ഖർഗെയക്ക് ലഭിക്കുന്ന സ്വീകരണം ഈ വിശേഷണത്തെ ശരിവയ്ക്കും. പിസിസി അധ്യക്ഷൻ ഉൾപ്പെടെ മുതിർന്ന […]

India National

ഖാര്‍ഗെക്ക് അനുകൂലമായ പരസ്യ പ്രസ്താവന: നേതാക്കള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍. വിഷയത്തില്‍ എഐസിസിക്ക് പരാതി നല്‍കുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാര്‍ഗെയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂര്‍ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നില്‍ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പ്രസിദ്ധീകരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. ശശി […]

Kerala

തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി

തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി. തൃക്കാക്കരയിലെ യു.ഡി. എഫ് സ്ഥാനാർഥി ഉമ തോമസിസിനായി മഹിളാ കോൺഗ്രസ് നിർമ്മിച്ച തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഭീഷമപർവ്വത്തിലെ ഗാനത്തിന്റെ പാരഡിയാണ് പ്രചരണ ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്. പാട്ടു പുറത്തിറക്കിയതോടെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ചുവടുകൾ വച്ചു ഒപ്പം തരൂരും അവർക്കൊപ്പം ചേർന്നു. ചിത്രത്തിലെ ചാമ്പിക്കോ ട്രെൻഡ് ട്രൈ ചെയ്യാനും അദ്ദേഹം തയാറായി. തൃക്കാക്കരയിൽ യു ഡി എഫ് വലിയ വിജയം നേടുമെന്ന് അദ്ദേഹം […]

World

‘ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ ട്വിറ്റര്‍ ഇടപെടുന്നതായി കണ്ടാല്‍…’; ഇലോണ്‍ മസ്‌കിനെതിരെ ട്വീറ്റുമായി ശശി തരൂര്‍

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്രത്തില്‍ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി ഇടപെടുകയോ ചെയ്താല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റി നടപടിയെടുക്കുമെന്നാണ് ശശി തരൂരിന്റെ പ്രസ്താവന. ഏത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം, ആര് ഏറ്റെടുത്ത് നടത്തിയാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. അവര്‍ എന്ത്, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത്. അഭിപ്രായ സ്വാതന്ത്രത്തില്‍ ട്വിറ്റര്‍ ഇടപെടുകയോ അല്ലെങ്കില്‍ വിപരീത ഇടപെടല്‍ നടത്തുകയോ […]

National

24 മണിക്കൂറിനിടെ രണ്ടാമതും കൂടിക്കാഴ്ചയ്ക്ക് തയാറെടുത്ത് ജി-23 നേതാക്കള്‍; ഉടന്‍ യോഗം ചേരും

കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ ജി- 23 നേതാക്കളുടെ യോഗം ഉടന്‍ ചേരും. ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ജി-23 നേതാക്കള്‍ യോഗം ചേരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനത്തില്‍ വരുത്തേണ്ട സമൂലമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിരുത്തല്‍ വാദി നേതാക്കളുടെ ചര്‍ച്ചയെന്നാണ് വിലയിരുത്തല്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ സമാന താല്‍പര്യങ്ങളുള്ള പാര്‍ട്ടികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം […]

Kerala

‘വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍’; നിലപാട് മാറ്റി ശശി തരൂര്‍ എം.പി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി ശശി തരൂര്‍ എം.പി. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈനിനെതിരായ നിവേദനത്തില്‍ ഒപ്പ് വെയ്ക്കാന്‍ ശശി തരൂര്‍ എം.പി തയ്യാറാവാതിരുന്നത് കെ.പി.സി.സിയേയും യുഡിഎഫിനേയും വെട്ടിലാക്കിയിരുന്നു. തുടര്‍ന്ന് തരൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമങ്ങള്‍ നടത്തിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല. അതിനിടെയാണ് കേന്ദ്ര ബജറ്റില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചത് ചൂണ്ടികാട്ടിയുള്ള ശശി തരൂരിന്‍റെ നിലപാട് […]

India

സൻസദ് ടിവിയിലെ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ

സൻസദ് ടിവിയിലെ ടോക്ക് ഷോയിൽ ഇനി പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി. രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷനില്‍ പ്രതിഷേധിച്ചാണ് ശശി തരൂരിന്റെ നടപടി. സൻസദ് ടിവിയിലെ ‘ടു ദ പോയിന്റ്’ എന്ന ടോക്ക് ഷോയുടെ അവതാരക സ്ഥാനം ഒഴിയുകയാണെന്നാണ് ശശി തരൂർ ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചത്. “സൻസദ് ടിവിയിലെ പരിപാടിയിൽ അവതാരകനാവുകയെന്നത് പാർലമെന്ററി ജനാധിപത്യത്തിലെ വലിയൊരു കാര്യമാണെന്നാണ് താൻ വിചാരിച്ചത്. രാഷ്ട്രീയ വേർതിരിവ് ഇല്ലാതെയുളള അംഗങ്ങളുടെ പങ്കാളിത്തമായിരുന്നു സൻസദ് ടിവിയുടെ പ്രത്യേകതയെന്നാണ് […]

Kerala

സുനന്ദ പുഷ്‌കർ കേസ് വീണ്ടും വിധി പറയാൻ മാറ്റി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും വിധി പറയാൻ മാറ്റി. ഇത് രണ്ടാം തവണയാണ് കേസ് വിധി പറയാൻ മാറ്റുന്നത്. ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതിയായിരുന്നു വിധി പറയേണ്ടിയിരുന്നത്. കേസ് ആത്മഹത്യ പ്രേരണയ്‌ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ […]

India National

ഭക്ഷണം ചോദിക്കുന്നവന് നിങ്ങള്‍ കല്ല് നല്‍കുമോ ?: കേന്ദ്രസര്‍ക്കാരിനെ ബൈബിള്‍ വചനം ഓര്‍മിപ്പിച്ച് ശശി തരൂര്‍

കോവിഡ് രണ്ടാം തരംഗം നേരിടുന്നില്‍ വീഴ്ച്ച പറ്റിയ കേന്ദ്രസര്‍ക്കാരിനെ ബൈബിള്‍ വചനം ഓര്‍മിപ്പിച്ച് എം.പി ശശി തരൂര്‍. നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച തരൂര്‍, ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ നേരിട്ട് കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍, നിങ്ങളാരാങ്കിലും […]

Kerala

കേരളത്തില്‍ ലവ് ജിഹാദ് ഇല്ല: ശശി തരൂര്‍

കേരളത്തിൽ ലവ് ജിഹാദില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിക്ക് എത്ര ലവ് ജിഹാദ് കേസുകൾ കണ്ടെത്താൻ കഴിഞ്ഞു? ഇത് വര്‍ഗീയതക്ക് വേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ഈ വിഷയത്തിൽ മലയാളികൾ വീണുപോകരുത്. വർഗീയമായി നാടിനെ വിഭജിക്കുന്ന പ്രചാരണ തന്ത്രമാണിത്. ഉത്തര്‍‌ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വർഗീയ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂർ ആവശ്യപ്പെട്ടു. ലവ് ജിഹാദിനെതിരെ നിയമ നിർമാണം നടത്താനോ നടപടി എടുക്കാനോ കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. കേരളത്തിൽ ലവ് […]