Kerala

വിനീത വി.ജിക്ക് എതിരായ കേസ് പിൻവലിക്കണം, വളരെ മോശമായ നടപടിയാണ് സർക്കാരിന്റേത്; ശശി തരൂർ

24 റിപ്പോർട്ടർ വിനീത വി.ജിയ്ക്ക് എതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് എം.പി ശശി തരൂർ രം​ഗത്ത്.വളരെ മോശമായ നടപടിയാണ് ഇതടുപക്ഷ സർക്കാരിന്റേതെന്നും കേസ് പിൻവലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തക വിനീത വി ജിക്കെതിരായ കേസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ രം​ഗത്തെത്തി. മാധ്യമ പ്രവർത്തകയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറ്റകൃത്യമുണ്ടെങ്കിൽ പൊലീസ് പരിശോധിക്കേണ്ടതുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയുടെ സ്വതന്ത്രമായ ജോലിക്ക് തടസമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വനിത കമ്മിഷന് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ […]

National

‘കോൺഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ഖാർഗെയോ രാഹുൽ ഗാന്ധിയോ ആയിരിക്കും’; ശശി തരൂർ

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. കോൺഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യങ്ങൾ സജീവമായിരിക്കെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തി ഇന്ത്യൻ സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും ഇത് കാത്തിരുന്ന് കാണാമെന്നും തരൂർ പറഞ്ഞു.

National

‘മാന്യതയുള്ള ഹിന്ദുവിന്‍റെ പ്രവൃത്തി ഇങ്ങനെയല്ല’ ; പ്രിൻസിപ്പലിനെ ആക്രമിച്ചതിനെതിരെ ശശി തരൂർ

മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. മാന്യനായ ഒരു ഹിന്ദുവും ഇത്തരത്തിൽ പ്രവൃത്തിക്കില്ലെന്നും സംഭവം അപമാനകരമാണെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് തരൂർ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്ത് ഹൈന്ദവതയെ പ്രതിരോധിക്കുകയാണെന്നും സംരക്ഷിക്കുകയാണെന്നും പറയുന്നതിൽ എന്ത് അർഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ‘ഇത് അപമാനകരമാണ്. ശിക്ഷിക്കപ്പെടുമെന്ന് യാതൊരു ഭയവുമില്ലാതെ ഇത്തരം ആക്രമങ്ങൾ അഴിച്ചുവിടാൻ ബജ്റംഗ്ദളിന് എങ്ങനെയാണ് ധൈര്യമുണ്ടാകുന്നത്? ഹൈന്ദവതയെ സംരക്ഷിക്കുകയാണെന്ന് അവർ പറയുന്നതിന്‍റെ അർഥമെന്താണ്? മാന്യനായ ഒരു ഹിന്ദുവും […]

Kerala

ശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന്

ശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന്. കാഞ്ഞിരപ്പള്ളി- പാലാ ബിഷപ്പുമാരെ സന്ദർശിക്കും. ഈരാറ്റുപേട്ടയിൽ ഇന്ന് വൈകിട്ട് 5 30നാണ് യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. വർഗീയ ഫാസിസം ഇന്നിന്റെ കാവലാൾ എന്ന വിഷയത്തിലാണ് ശശി തരൂർ സംസാരിക്കുക. തിരുവനന്തപുരത്ത് മേയർക്കെതിരെ നടന്ന പരിപാടിക്ക് ശേഷം തരൂർ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമായിരിക്കും ഈരാറ്റുപേട്ടയിലേത്. തരൂർ പരിപാടി പാർട്ടിയിലും യൂത്ത് കോൺഗ്രസിനും വിവാദമായെങ്കിലും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു. അതേസമയം തരൂരിന്റെ യൂത്ത് […]

Kerala

ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്ന ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം. വി.ഡി. സതീശനെ കെ.മുരളീധരൻ തള്ളിപ്പറഞ്ഞതോടെ കോൺഗ്രസിൽ എ – ഐ ഗ്രൂപ്പുകളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശക്തമായ പിന്തുണ ശശി തരൂരിനാണെന്ന് ഉറപ്പായി. കോട്ടയത്തെ യൂത്ത്കോൺഗ്രസ് പരിപാടിയിൽ വി.ഡി. സതീശനെ മാറ്റി ശശി തരൂരിനെ മുഖ്യാഥിതിയാക്കിയതും കോൺഗ്രസിലെ മാറുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമാണ്. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തുറന്നെതിർക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ തനിവഴി വെട്ടി തുറക്കുകയാണ് തരൂർ.യുവനേതാക്കളിൽ തരൂർ ഫാൻസ് എണ്ണത്തിൽ […]

Kerala

ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു; കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ […]

National

പരാതി ചോര്‍ന്നത് ദൗര്‍ഭാഗ്യകരം; മുന്നോട്ടെന്ന് തരൂരിന്റെ ട്വീറ്റ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് ദൗര്‍ഭാഗ്യകരമെന്നും ശശി തരൂര്‍ എംപി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെന്നും ഭിന്നിപ്പിക്കാനല്ലെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ലീഡ് വളരെ പിന്നിലായിട്ടും മുന്നോട്ട് നീങ്ങാം എന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിച്ച ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ […]

National

ജയമുറപ്പിച്ച് ഖര്‍ഗെ; വസതിക്ക് മുന്നില്‍ ആശംസാ ബോര്‍ഡുകളുമായി പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് അധ്യക്ഷനെ അല്‍പസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങി. വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് […]

National

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഖാർഗെയ്ക്ക് തരൂർ എത്രത്തോളം വെല്ലുവിളിയാകും?

കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ് ആരായിരിക്കും? ഏറെ നാളായി ഉയരുന്ന ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്താൻ കോൺഗ്രസ് ഇന്ന് പോളിംഗ് ബൂത്തിൽ എത്തുകയാണ്. ആകെ രണ്ട് സ്ഥാനാർത്ഥികൾ, ശശി തരൂരും മല്ലികാർജുൻ ഖാർഗെയും. സീതാറാം കേസരിക്ക് ശേഷം ആദ്യമായി ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ പാർട്ടിയുടെ അധ്യക്ഷനാകാൻ പോകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. രാജ്യത്തെ 40 കേന്ദ്രങ്ങളിൽ 68 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ 9,800 വോട്ടർമാർ രണ്ടിലൊരാൾക്ക് വോട്ട് ചെയ്യും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് […]

India National

ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി. മുലായം സിങ് യാദവിനോടുള്ള ആദര സൂചകമായാണ് തീരുമാനം. ഇന്ന് ലക്നൗവിൽ പ്രചാരണം നടത്താണായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ( Today’s campaign of Shashi Tharoor has been cancelled ). ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുനാളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതീവഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഗുരുഗ്രാം […]