Kerala

‘ആ സിനിമ വേണ്ടെന്ന് വച്ചതിന് കാരണം മുകേഷിന്റെ ഭീഷണി’; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ

വിനയന്റെ സിനിമ വേണ്ടെന്നുവച്ചതിന് കാരണം നടന്മാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമെന്ന് തുറഞ്ഞ് പറഞ്ഞ് നടൻ ഷമ്മി തിലകൻ. ഇന്നലെ കെ.ബി ഗണേശ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകൻ. കെ.ബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകൾ അസംബന്ധമെന്ന് ഷമ്മി തിലകൻ പറഞ്ഞു. തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു. ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസ് എടുത്തു. ‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് […]

Entertainment

‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകില്ലെന്ന് നടന്‍ ഷമ്മി തിലകന്‍

താരസംഘടനയായ ‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ നടന്‍ ഷമ്മി തിലകന്‍ ഹാജരാകില്ല. ഷൂട്ടിങ് തിരക്കുണ്ടെന്ന് വിശദീകരിച്ച് ഷമ്മി തിലകന്‍ സമിതിക്ക് കത്ത് നല്‍കി. അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിലാണ് അമ്മ നേതൃത്വം ഷമ്മി തിലകനോട് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടത്. നേരത്തെ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. മീറ്റിങ് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് ‘അമ്മ’യിലെ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി […]

Uncategorized

വിവരദോഷിയായ ഒരു ചൊറിയന്‍ തവള സമൂഹത്തില്‍ അശാന്തിയുണ്ടാക്കുന്നു: ഷമ്മി തിലകന്‍

സംവിധായകന്‍ ശാന്തിവിള ദിനേശിന്‍റെ ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി ഷമ്മി തിലകന്‍. നടന്‍ തിലകന് മക്കള്‍ സ്വസ്ഥത നല്‍കിയിരുന്നില്ലെന്ന സംവിധായകന്‍ ശാന്തിവിള ദിനേശിന്‍റെ ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി ഷമ്മി തിലകന്‍. വിവരദോഷിയായ ഒരു ചൊറിയന്‍ തവള വിശാലമായ സമൂഹത്തില്‍ അശാന്തി വിളയിച്ച് സ്വയം പരിഹാസ്യനാവുകയാണെന്ന് ഷമ്മി തിലകന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഇയാള്‍ പറയുന്നതിലെ വാസ്തവ വിരുദ്ധത പൊളിച്ചടുക്കാൻ മരിച്ചവര്‍ ഒരു കാലത്തും വരാൻ പോകുന്നില്ല എന്നതാണ് ഇയാളുടെ ധൈര്യമെന്നും ഷമ്മി വിശദമാക്കി. തിലകനെ കൂടുതല്‍ വിഷമിപ്പിച്ചത് അദ്ദേഹത്തിന് ഏറ്റവും വാത്സല്യമുണ്ടായിരുന്ന […]