UAE

നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ്; പ്രതി ഷൈബിൻ അഷ്‌റഫ്‌ പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും

നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ് പ്രതി ഷൈബിൻ അഷ്‌റഫ്‌ പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും. കുറ്റകൃത്യം അന്വേഷിച്ച  നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം കേസിൻ്റ ഫയൽ ഡിജിപി മുഖേന  സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറും. ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവർത്തക ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവരാണ് അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഹാരിസിൻ്റ […]

Kerala

ഷാബാ ഷെരീഫ് കൊലപാതകം : പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ നാവിക സേനയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ തുടരും. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പെടെയുള്ള മൂന്നു പ്രതികളുമായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്. ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി ചാക്കിലാക്കി കാറിൽ കൊണ്ടുപോയി എടവണ്ണ പാലത്തിൽ നിന്ന് ചാലിയാറിൽ തള്ളി എന്നാണ് പ്രതികൾ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. പാലത്തിന്റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം […]