കഴിഞ്ഞ വർഷം സെക്രട്ടറിയേറ്റിലുണ്ടായ തീപിപിടുത്തത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായി. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്തിമ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ഫാൻ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ് തീപ്പിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികളുടെ അശ്രദ്ധയും തീപിടുത്തത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാനിന്റെ മോട്ടോർ ചൂടായി കവർ പ്ലാസ്റ്റിക് ഉരുകി കടലാസിൽ വീണാണ് […]
Tag: secretariat fire
ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തം; പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം
ബിഹാറിലെ സെക്രട്ടേറിയറ്റില്‍ വന്‍ തീപിടുത്തം. ഗ്രാമീണ വികസന വകുപ്പ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഒന്നാം നിലയിലേക്കും പടര്‍ന്ന തീ 15 മണിക്കൂറിന് ശേഷമാണ് അണയ്ക്കാനായത്. തീപിടുത്തത്തില്‍ ആളപായമില്ല. എന്നാലും പ്രധാന ഫയലുകളും രേഖകളും കത്തി നശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം രേഖകള്‍ നശിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും […]
സെക്രട്ടേറിയേറ്റിലെ തീപിടിത്തം അന്വേഷണം അട്ടിമറിച്ചു
സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തെ ഐജി ശകാരിച്ചെന്ന് രമേശ് ചെന്നിത്തല. സർക്കാരിനെ ഭയന്ന് ഫോറൻസിക് ഡയറക്ടർ സ്വയം വിരമിക്കൽ അപേക്ഷ കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.എന്നാൽ ഈ ആരോപണത്തിന് വിശദീകരണവുമായി പൊലീസും രംഗത്തെത്തി. സെക്രട്ടറിയേറ്റിൽ നടന്നത് സെലക്ടഡ് തീപിടിത്തമാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തല, തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ എത്തിയ പിറ്റേന്ന് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ശകാരിച്ചതായി പറഞ്ഞു. ഇനിയുള്ള ഫോറൻസിക് കെമിക്കൽ […]
സെക്രട്ടേറിയേറ്റിലെ തീപിടിത്തം: പകുതി കത്തിയ ഫയലുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റി
സ്കാൻ ചെയ്ത ഫയലുകൾ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷമേ ഇനി പുറത്തെടുക്കൂ. പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. സെക്രട്ടേറിയേറ്റിലെ പ്രൊട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തതിൽ പകുതി കത്തിയ ഫയലുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റി. സ്കാൻ ചെയ്ത ഫയലുകൾ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷമേ ഇനി പുറത്തെടുക്കൂ. പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഗസറ്റഡ് വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ റൂം ബുക്കിങ് രേഖകളുമാണ് കത്തിയത്. സുപ്രധാന ഫയലുകൾ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് വിദഗ്ധ സമിതി ഫയലുകൾ […]
ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് അവധിയിലുള്ള ഓഫീസര്‍ സ്ഥലത്തെത്തി; അസ്വാഭാവികതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായതിന് ശേഷം അഡീഷണൽ ചീഫ് പ്രോട്ടോക്കോൾ ഓഫീസര്‍ സ്ഥലത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായതിന് ശേഷം അഡീഷണൽ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ സ്ഥലത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് അവധിയിലുള്ള ഓഫീസർ സ്ഥലത്തെത്തി. അഡീഷണൽ ചീഫ് പ്രോട്ടോകോള്‍ ഓഫീസർ എ.പി രാജീവന്റെ ടവർ ലൊക്കേഷൻ പരിശോധിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ തീപിടിത്തം ഉണ്ടായെന്ന് ജീവനക്കാർ അറിയിച്ച പ്രകാരമാണ് എത്തിയതെന്നാണ് രാജീവൻ പൊലീസിന് മൊഴി നൽകിയത്. രാജീവനെ […]
സെക്രട്ടറിയേറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സെക്രട്ടറിയേറ്റിലെ തീപിടുത്തം രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. ഇന്നലെ വൈകീട്ട് തന്നെ അന്വേഷണ സംഘത്തെയും പ്രഖ്യാപിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം. സ്പെഷ്യൽ സെൽ എസ്‍പി അജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. തീപിടിത്തത്തിന്‍റെ കാരണവും അട്ടിമറി ശ്രമമുണ്ടായോയെന്ന കാര്യവും […]