ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഷീജയെ അറസ്റ്റ് ചെയ്തത്. ഷീജയുടെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തില്‍ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി. കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് […]
Tag: Scam
വിലപിടിപ്പുള്ള കാറും ബംഗ്ലാവും കാണിച്ച് യുവതികളുടെ വിശ്വാസം നേടിയെടുക്കും; പിന്നാലെ തട്ടിപ്പ്; മാട്രിമോണിയൽ ‘കള്ളൻ’ പിടിയിൽ
മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി യുവതികളെ പരിചയപ്പെട്ട ശേഷം തട്ടിപ്പ് നടത്തുന്ന 26 കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മുസാഫർവഗർ നിവാസിയായ വിശാലിനേയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മൾട്ടിനാഷ്ണൽ കമ്പനിയിലെ ജീവനക്കാരനായിരുന്ന വിശാൽ സ്വന്തമായി ബിസിനസ് തുടങ്ങി പരാജയപ്പെട്ട വ്യക്തിയാണ്. തുടർന്നാണ് എളുപ്പത്തിൽ പണം സമ്പാദിക്കാൻ മാട്രിമോണി വഴി തട്ടിപ്പ് ആരംഭിച്ചത്. പ്രതിവർഷം 50-70 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന എച്ച് ആർ ജീവനക്കാരനായാണ് വിശാൽ മാട്രിമോണി വെബ്‌സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കണ്ട് റിക്വസ്റ്റ് […]
തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാൻ; പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ
തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാനെന്ന് അറസ്റ്റിൽ ആയ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എംപി റിജിൽ. 50 ലക്ഷം രൂപ ഭവന വായ്പ എടുത്തു. ഇത് ഓഹരി വിപണിയിൽ നഷ്ടമായി. കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്താണ് വീടുപണി നടത്തിയത്. റിജിലിന്റെ അക്കൗണ്ടിൽ ഉള്ളത് 7 ലക്ഷം രൂപ മാത്രമാണ്. 90 ശതമാനം പണവും നഷ്ടമായത് ഓഹരി വിപണിയിലൂടെയെന്നും മൊഴി. അതേസമയം കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ […]
സ്‌പേസ് സ്റ്റേഷനിലാണ് താമസം, ഭൂമിയില്‍ വരാന്‍ പണമില്ലെന്ന് പറഞ്ഞ് തട്ടിപ്പ്; 65 വയസുകാരിക്ക് നഷ്ടമായത് 22 ലക്ഷം
ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് യുവാവ് 65 വയസുകാരിയില്‍ നിന്ന് കവര്‍ന്നത് 22 ലക്ഷം രൂപ. ജപ്പാനില്‍ താമസിക്കുന്ന സ്ത്രീയെയാണ് യുവാവ് താനൊരു റഷ്യന്‍ ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. താന്‍ സ്‌പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്നും ഭൂമിയിലേക്ക് വരാന്‍ കൊതിയാകുകയാണെന്നും യുവാവ് സ്ത്രീയോട് പറഞ്ഞു. ഭൂമിയിലേക്ക് തിരികെയെത്താന്‍ 22 ലക്ഷം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സ്ത്രീ യുവാവിനെ പരിചയപ്പെടുന്നത്. താനിപ്പോള്‍ ഭൂമിയിലല്ല താമസമെന്നും ബഹിരാകാശ യാത്രികനാണെന്നുമാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. ബഹിരാകാശത്തെ നിരവധി […]
‘സിബിഐ ഉദ്യോഗസ്ഥന്മാരായി’ റെയിഡും കൈക്കൂലി വാങ്ങലും; തട്ടിപ്പുകാര്‍ പിടിയില്‍
സിബിഐ ഉദ്യോഗസ്ഥരെന്ന് കള്ളം പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയില്‍. അസമിലെ കരിംഗഞ്ചിലാണ് തട്ടിപ്പുകള്‍ നടന്നത്. ദില്‍വാര്‍ ഹുസൈന്‍, റാഷിദ് അഹമ്മദ് എന്നീ രണ്ടുപേരാണ് പിടിയിലായത്. അസമിലെ ഒരു വ്യവസായിയോട് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കരിംഗഞ്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദില്‍വാറും റാഷിദും പിടിയിലായത്. ബിസിനസുകാരനെ ഫോണില്‍ വിളിച്ചശേഷം ക്രമക്കേടുകള്‍ കണ്ടെത്തിയത് മറയ്ക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ബിസിനസുകാരന്‍ വിളിച്ച നമ്പര്‍ പൊലീസിന് കൈമാറുകയും […]
രോഗികള്‍ക്ക് സഹായമെത്തിക്കാനുള്ള വാന്‍ കാണാനില്ല; കോണ്‍ഗ്രസില്‍ വിവാദം തുടരുന്നു
കണ്ണൂര്‍ പയ്യന്നൂര്‍ കോണ്‍ഗ്രസിലെ സാമ്പത്തിക തിരിമറി വിവാദത്തില്‍ ഫലം കാണാനുള്ള പ്രശ്‌നപരിഹാരനീക്കം പാളി. രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ വാഹനം കാണാനില്ലെന്ന ആരോപണത്തിലാണ് പ്രതിസന്ധി തുടരുന്നത്. പകരം വാഹനം നല്‍കാനുള്ള നീക്കം കെപിഎസ്ടിഎ തള്ളി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സന്നദ്ധ കൂട്ടായ്മയായ ജയ്ഹിന്ദ് പയ്യന്നൂരിനും ഐഎന്‍സി കെയര്‍ യൂണിറ്റിനുമായി കെപിഎസ്ടിഎ സംഭാവന സമാഹരിച്ച് നല്‍കിയ വാഹനം സംബന്ധിച്ചാണ് വിവാദം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാന്‍ സംഭാവന ചെയ്തത്. ആദ്യം വാങ്ങിയ വാഹനം കാണാനില്ലെന്നായിരുന്നു ആക്ഷേപം. പിന്നീട് […]
റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രിയുടെ മകളെ പിരിച്ചു വിടാന്‍ ഉത്തരവ്; ശമ്പളം മുഴുവന്‍ തിരികെ അടയ്ക്കണം
റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രി പരേഷ് ചന്ദ്ര അധികാരിയുടെ അങ്കിതയെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ഉത്തരവ്. കൊല്‍ക്കത്ത ഹൈക്കോടതിയുടേതാണ് നിര്‍ണ്ണായക വിധി. അങ്കിത അധികാരി 2018 മുതല്‍ ഇതുവരെ കൈപ്പറ്റിയ ശമ്പളം മുഴുവന്‍ തിരിച്ചടക്കണമെന്നും കോടതി ഉത്തരവിട്ടു. ജോലിയില്‍ നിന്ന് ലഭിച്ച ശമ്പളം മുഴുവനും രണ്ട് ഗഡുക്കളായി തിരിച്ചടക്കാനാണ് കോടതി ഉത്തരവ്. ആദ്യ ഗഡു ജൂണ്‍ 7 ന് മുന്‍പ് അടയ്ക്കണം. ചട്ടവിരുദ്ധമായാണ് അങ്കിത അധികാരിയുടെ നിയമനം നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേ സമയം മന്ത്രി […]
റഫാൽ ഇടപാട്; ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ
റഫാൽ യുദ്ധവിമാന കരാറിൽ ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയപാർട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. 7.5 മില്യൺ യൂറോ ഇടനിലക്കാരന് കൈക്കൂലി നൽകിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസോ ഏവിയേഷന്‍ ഉപയോഗിച്ചത്. 2018ല്‍ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചതായും മീഡിയപാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 7.5 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസോ ഏവിയേഷനില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്. […]
കോഴയാരോപണം; ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി; ബുധനാഴ്ച തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം
ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴയാരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നേതാക്കളെ വിളിപ്പിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്. പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും. […]