India Social Media

അക്കൗണ്ട് നിരോധനത്തിൽ ചർച്ച വേണമെന്ന് ട്വിറ്റർ; കൂ വഴി മറുപടി നൽകി കേന്ദ്രം

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് 1178 അക്കൗണ്ടുകൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ചർച്ച വേണമെന്ന അഭ്യർത്ഥനയുമായി ട്വിറ്റർ. ഇന്ത്യയിൽ വികസിപ്പിച്ച മൈക്രോബ്ലോഗിങ് ആപ്ലിക്കേഷനായ കൂ വഴിയാണ് സർക്കാർ ഇതിന് മറുപടി നൽകിയത്. ട്വിറ്റർ മാനേജ്‌മെന്റുമായി ഐടി സെക്രട്ടറി കൂടിക്കാഴ്ച നടത്തും. ഇതേക്കുറിച്ച് ട്വിറ്റർ ബ്ലോഗിൽ പോസ്റ്റിട്ടത് അസാധാരണമാണ്. സർക്കാർ ഉടൻ മറുപടി അറിയിക്കും- എന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം കൂ വിൽ കുറിച്ചത്. റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് പോസ്റ്റുകളിട്ട 250 ട്വിറ്റർ അക്കൗണ്ടുകൾ […]

India Kerala

കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവിന് സ്‌റ്റേ. സുപ്രിംകോടതിയുടേതാണ് നടപടി. ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്. കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നൽകിയത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന്റെ ഹർജി സുപ്രിംകോടതി ഫയലിൽ സ്വീകരിച്ചു. പ്രതിയെ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.