ജിദ്ദയില്‍ മരിച്ച അഞ്ചില്‍ പേരില്‍ നാല് പേര്‍ ജിദ്ദയിലാണ് മരണപ്പെട്ടത്. വരാണ്സൗ ദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) […]
Tag: Saudi
സൗദിയില്‍ 5 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടങ്ങി; പാസില്ലാതെ പുറത്തിറങ്ങിയാല്‍ വന്‍പിഴയും നാടുകടത്തലും
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് മുതല്‍ സൈനിക നിയന്ത്രണത്തിലാണ് സൗദിയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആരംഭിച്ചു. ഈ മാസം 27 വരെ 24 മണിക്കൂറാണ് കര്‍ഫ്യൂ. പാസില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍ പിഴയും ജയില്‍ വാസവും നാടു കടത്തലുമാണ് ശിക്ഷ. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് മുതല്‍ സൈനിക നിയന്ത്രണത്തിലാണ്. അടുത്ത ബുധനാഴ്ച വരെയാണ് പെരുന്നാളിന് ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാനുള്ള കര്‍ഫ്യൂ. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇവര്‍ക്ക് […]
സൗദിയില്‍ മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തി; പൗരന്മാര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കി
കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് നടപടി കോവിഡ് പ്രതിരോധത്തിന് വന്‍തുക ചിലവിടുന്ന പശ്ചാതലത്തില്‍ സൌദിയും വരുമാനം കൂട്ടുവാനും ചിലവ് ചുരുക്കുവാനും കര്‍ശന നടപടി തുടങ്ങി. ജൂലൈ മുതല്‍ രാജ്യത്ത് നിലവിലുള്ള മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി പ്രഫസര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ അറിയിച്ചു. നിലവില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ മൂല്യ വര്‍ധിത നികുതി. രണ്ടു മടങ്ങാണ് ഇതോടെ നികുതിയിലെ വര്‍ധനവ്. വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സാമൂഹിക സാമ്പത്തിക സഹായ പദ്ധതികളും […]
സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചു; 67 ഹലാലക്ക് ഒരു ലിറ്റര്‍ പെട്രോള്‍
സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറഞ്ഞു. 91 ഇനം പെട്രോളിന് 67 ഹലാലയാണ് ഇനി വില. ഇതുവരെ 1.31 റിയാലായിരുന്നു. 95 ഇനത്തിന് 82 ഹലാലയാണ് ഇനി വില. ഇതുവരെ 1.47 റിയാലായിരുന്നു ഇതുവരെ. കോവിഡ് സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് വില കുറക്കാന്‍ കാരണം. അടുത്ത മാസം 10 വരെ ഈ നിരക്കിലാകും വില്‍പന. ഓരോ മാസത്തിലുമാണ് സൌദി അരാംകോ വില അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ച് ആഭ്യന്തര മാര്‍ക്കറ്റില്‍ […]
കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളുമായി സൗദി
കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് നടപടി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് നടപടി. ജൂലൈ മുതല്‍ രാജ്യത്ത് നിലവിലുള്ള മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി പ്രഫസര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആനെ ഉദ്ദരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ മൂല്യ വര്‍ധിത നികുതി. ഇതിന് പുറമേ മറ്റ് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്താനും പദ്ധതിയുള്ളതായും സൂചനയുണ്ട്.
സൗദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മാറ്റി
സൗദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മറ്റന്നാളത്തേക്ക് മാറ്റി. മലപ്പുറം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ നിന്നും മടങ്ങുന്ന യാത്രക്കാര്‍ക്കുള്ള വിവരങ്ങളും ക്രമീകരണവും റിയാദ് എംബസി അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് ഇന്ത്യന്‍ സമയം 4.30ന് വിശദീകരിക്കും. വാര്‍ത്താ സമ്മേളനത്തിലാണ് ക്രമീകരണങ്ങളും പുതിയ വിവരങ്ങളും അറിയിക്കുക
സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം
ആറ് മാസകാലത്തേക്ക് തൊഴില്‍ വേതനം വെട്ടികുറക്കുന്നതിനും ജോലി സമയം ക്രമീകരിക്കുന്നതിനും ഉടമക്ക് അനുവാദം നല്‍കുന്നതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. സൗദിയില്‍ കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് സ്വീകരിക്കാവുന്ന നടപടികള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മന്ത്രാലയം. ആറ് മാസകാലത്തേക്ക് തൊഴില്‍ വേതനം വെട്ടികുറക്കുന്നതിനും ജോലി സമയം ക്രമീകരിക്കുന്നതിനും ഉടമക്ക് അനുവാദം നല്‍കുന്നതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.
സ്വദേശികള്‍ക്ക് പാര്‍ട് ടെെം ജോലി അനുവദിക്കാന്‍ സൗദി മന്ത്രാലയം
സൗദിയിൽ സ്വദേശികൾക്ക് മണിക്കൂർ വേതന പാർട് ടൈം ജോലി അനുവദിക്കാൻ തൊഴിൽ മന്ത്രാലയം നീക്കം ആരംഭിച്ചു. പുതിയ സംവിധാനത്തിൻറെ കരട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തൊഴിൽ മന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ നിബന്ധനകൾക്ക് വിധേയമായി വിദേശികൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. മാർച്ച് 19 വരെ തൊഴിലുടമകൾക്കും തൊഴിൽ രംഗത്തെ വിദഗ്‌ദർക്കും അഭിപ്രായം രേഖപ്പെടുത്താൻ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുക, വിദേശി ജോലിക്കാരെ അവലംബിക്കുന്നത് കുറക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അതേസമയം, അപൂർവം […]