Gulf

സൗദിയില്‍ രോഗമുക്തി നിരക്ക് 86 ശതമാനം; കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ്

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,78,835 ആയി. 2533 പേരാണ് ഇന്ന് രാജ്യത്ത് രോഗമുക്തി നേടിയത്. 30 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,917 ആയി. സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണ്. മെയ് ഒന്നിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. […]

International

സൗദിയില്‍ നിന്നും നാട്ടില്‍ പോയവരുടെ റീ എന്‍ട്രി നീട്ടാന്‍ ഫീസടക്കണം; ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് മൂന്ന് മാസം പുതുക്കി ലഭിച്ചു തുടങ്ങി

ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട് സൗദിയില്‍ നിന്നും നാട്ടില്‍ പോയി വിമാനങ്ങള്‍ റദ്ദാക്കിയതോടെ തിരിച്ചു വരാനാകാത്ത വിദേശികളുടെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ സൌകര്യം ഒരുങ്ങി. തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും റീ എന്‍ട്രികള്‍ അബ്ഷീര്‍ വഴിയാണ് പുതുക്കി ലഭിക്കുക. രണ്ട് നിബന്ധനകളാണ് ഇപ്പോള്‍ റീ എന്‍ട്രി പുതുക്കി ലഭിക്കാന്‍ ഉള്ളത്: 1. ഇഖാമ കാലാവധിയുള്ളവര്‍ക്കാണ് ഇപ്പോള്‍ റീ എന്‍ട്രി നീട്ടി ലഭിക്കുക. റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്ന കാലയളവ് വരെ ഇഖാമക്കും കാലാവധി ഉണ്ടായിരിക്കണം. […]

Business International

വ്യാപാര മേഖലയിലെ സ്വദേശിവത്കരണം വീണ്ടും ശക്തമാക്കാനൊരുങ്ങി സൌദി അറേബ്യ

സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ പദ്ധതി. ചില്ലറ – മൊത്ത വ്യാപാര മേഖലകളിലെ ഒമ്പത് വിഭാഗം സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന്, ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ […]

International

കോവിഡ് സാഹചര്യത്തില്‍ ഇഖാമ കാലാവധി ദീര്‍ഘിപ്പിക്കല്‍ നാട്ടില്‍‌ പോയി കുടുങ്ങിയവര്‍ക്ക് മാത്രം; സൗദിക്കകത്തുള്ളവരുടെ റീ എന്‍ട്രി, എക്സിറ്റ് വിസകളും ദീര്‍ഘിപ്പിക്കും

നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്നത് ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ എന്നിവയുടെ കാലാവധി ആനുകൂല്യം നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക ജവാസാത്ത് വിഭാഗം പുറത്തിറക്കി. ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. ഇതു പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ താഴെ പറയുന്ന വിഭാഗക്കാരാണ്. 1. റീ എൻട്രിയോ, എക്സിറ്റോ അടിച്ച ശേഷം സൗദിയിൽനിന്ന് പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവര്‍ക്ക് […]

International

കോവിഡ് സാഹചര്യത്തിലെ ഇളവുകള്‍ നീട്ടി നല്‍കാന്‍ സൗദി അറേബ്യയുടെ തീരുമാനം

സല്‍മാന്‍ രാജാവിന്‍റെ ഉത്തരവിലാണ് ഇളവുകള്‍ നീട്ടാനുള്ള തീരുമാനം പറയുന്നത് കോവിഡ് കാരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഏതാനും ഇളവുകൾ തുടരാൻ തീരുമാനിച്ചു. മാർച്ച് മുതൽ പ്രഖ്യാപിച്ച ഇളവുകൾ മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിൽ സൗദി ഉന്നത സഭയാണ് ഇളവ് തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെയും രാജ്യത്തെ നിക്ഷേപകരെയും കൊറോണ കരണമായുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഇളവ് നീട്ടുന്നതിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് ‘സാനിദ്’ സംവിധാനം ലഭിക്കുന്ന ഇളവ്, […]