സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾ ഇനി ഗ്രിഗോറിയൻ കലണ്ടർ പ്രകാരമായിരിക്കുമെന്ന് സൗദി മന്ത്രിസഭയുടെ തീരുമാനം. ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള ആചാരങ്ങൾ ഹിജ്റി കലണ്ടർ പ്രകാരം തന്നെയായിരിക്കും. രാജ്യത്തെ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഇടപാടുകളും ഗ്രിഗോറിയൻ കലണ്ടറിൻറെ അടിസ്ഥാനത്തിൽ കണക്കാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ആചാരങ്ങളും മറ്റും ഹിജ്റി കലണ്ടർപ്രകാരം തന്നെ തുടരും. ഹിജ്റി തിയ്യതിയുടെ അടിസ്ഥാനത്തിലാണ് അത്തരം കാര്യങ്ങൾ ആചരിക്കേണ്ടത് എന്ന മതവിധി ഉണ്ടായത് കൊണ്ടാണ് ഈ ഇളവ്. ഔദ്യോഗികവും […]
Tag: Saudi Arabia
ഔദ്യോഗിക പ്രഖ്യാപനമെത്തി; നെയ്‌മർ ഇനി അൽ ഹിലാലിൻ്റെ താരം
ബ്രസീൽ സൂപ്പർ താരം നെയ്‌മർ ഇനി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ കളിക്കും. ഇക്കാര്യം ക്ലബ് ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമനിൽ നിന്നാണ് നെയ്‌മർ സൗദി ക്ലബിനൊപ്പം ചേരുന്നത്. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നെയ്‌മർ യൂറോപ്പ് വിട്ട് സൗദിയിലേക്ക് പോകാൻ തീരുമാനിച്ചത് ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു. രണ്ട് വർഷത്തേക്കാണ് അൽ ഹിലാലിൽ നെയ്‌മറിൻ്റെ കരാർ. 100 മില്ല്യൺ ഡോളർ ട്രാൻസ്ഫർ ഫീ നൽകിയാണ് നെയ്‌മറെ […]
ഹൃദയാഘാതം: മലയാളി സൗദിയില്‍ മരിച്ചു
സൗദിയിലെ ദമ്മാമില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്‍ ഫസല്‍ റഹ്മാന്‍ ആണ് മരിച്ചത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ദമ്മാമിലെ അല്‍മലബാരി ഗ്രൂപ്പ് കമ്പനിയില്‍ സ്റ്റേഷനറി സെയില്‍സ് തലവനായി ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു ഫസല്‍ റഹ്മാന്‍. പൊന്മച്ചിന്റകം ഹലീമയാണ് ഭാര്യ. സഫ്വാന്‍, റംസി റഹ്മാന്‍, ആയിഷ എന്നിവര്‍ മക്കളാണ്.നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കും.
ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു
കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി പ്രവീണ്‍ കുമാര്‍ സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. ദീര്‍ഘകാലമായി ജുബൈല്‍ നാസര്‍ അല്‍ ഹാജിരി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജുബൈലില്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസി സമൂഹത്തില്‍ ഏറെ സുപരിചിതനായിരുന്നു. ഭാര്യ ഷൈനിയുമൊരുമിച്ചു ജുബൈലില്‍ ആയിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
ലയണൽ മെസി സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്
പിഎസ്ജിയുടെ അർജൻ്റൈൻ താരം ലയണൽ മെസി സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്. വാർത്താമാധ്യമമായ എഎഫ്പിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സൗദി സഞ്ചരിച്ചതിനു പിന്നാലെ മെസിയെ രണ്ടാഴ്ചത്തേക്ക് പിഎസ്ജി സസ്പൻഡ് ചെയ്തിരുന്നു. ഈ സന്ദർശനം എന്തിനാണെന്ന് വ്യക്തതയില്ലെങ്കിലും സൗദി ക്ലബുമായി കരാറൊപ്പിടാനുള്ള നീക്കമായിരുന്നു ഇതെന്നാണ് എഎഫ്പി പറയുന്നത്. വരുന്ന സീസണിൽ മെസി സൗദിയിൽ കളിക്കുമെന്നാണ് റിപ്പോർട്ട്. വമ്പൻ കരാറാണ് ഇതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ജൂൺ 30 വരെയാണ് പിഎസ്ജിയുമായി മെസിക്ക് കരാറുള്ളത്. കരാർ പുതുക്കണമെങ്കിൽ നേരത്തെ […]
സൗദി സന്ദർശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി സസ്പെൻഡ് ചെയ്തെന്ന് റിപ്പോർട്ട്
സൗദി സന്ദർശനത്തിന് പിന്നാലെ ലയണൽ മെസ്സിയെ പിഎസ്ജി രണ്ടാഴ്ചക്കാലത്തേക്ക് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. രണ്ടാഴ്ചത്തേക്ക് മെസിക്ക് ക്ലബ്ബിനൊപ്പം കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല. കൂടാതെ ഈ കാലയളവിൽ മെസിക്ക് തന്റെ പ്രതിഫലവും ലഭിക്കില്ലെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. മെയ് 13ന് നടക്കുന്ന മത്സരത്തിലും മെസിയ്ക്ക് കളിയ്ക്കാൻ സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനെത്താത്തതാണ് പിഎസ്ജി മെസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സൗദി ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസിയും കുടുംബവും […]
അൽകോബറിലെ മാട്ടുൽ മൻശഇൻറ്റെയും മലപ്പുറം മഅദിൻന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ്
അൽകോബറിലെ മാട്ടുൽ മൻശഇൻറ്റെയും മലപ്പുറം മഅദിൻന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അൽകോബാർ ഐസി എഫ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ഓൺലൈൻ വഴി റമദാൻ സന്ദേശം നൽകുകയും പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. മാട്ടൂൽ മൻശഹ് പ്രസിഡണ്ട് ഡോ. സഹദ് അമാനി ഇരിക്കൂർ, ജനറൽ സെക്രട്ടറി ടി. അബ്ദുൽ റഷീദ്, മഅദിൻ പ്രസിഡണ്ട് സൈനുദ്ദീൻ മുസ്ലിയാർ […]
സൗദി അറേബ്യയിൽ മഴവെളളപ്പാച്ചിലിൽപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി
സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം മഴവെളളപ്പാച്ചിലിൽപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അൽ ഖസീമിൽ വെള്ളം കയറിയ പ്രദേശത്തുനിന്ന് കുടുംബാംഗങ്ങളോടൊപ്പം മാറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അൽ ഖസീം വാദി അബൂറമദിൽ കുടുംബത്തോടൊപ്പം വെളളക്കെട്ടിൽ നടന്ന കുട്ടികളാണ് ശക്തമായ മഴവെളളപ്പാച്ചിലിൽ ഒഴുക്കിൽപെട്ടതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഈ പ്രദേശത്ത് തുടർച്ചയായി മണിക്കൂറുകളോളം മഴ പെയ്തിരുന്നു. രക്ഷാ പ്രവർത്തനം നടത്തിയ സിവിൽ ഡിഫൻസ് ഭടൻമാരാണ് മൃതദേഹം കണ്ടെത്തിയത്. ഹായിലിൽ പെയ്ത കനത്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെളളത്തിനടിയിലായി. കഴിഞ്ഞ […]
വിമാന സര്‍വീസ് ഉടന്‍, വിസാ നടപടികളും വേഗത്തില്‍; സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചൈനയിലെ ബെയ്ജിങ്ങില്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ഏഴ് വര്‍ഷം മുമ്പ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിച്ച ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം പുനരാരംഭിക്കുന്നത്.(Saudi – Iranian Foreign Ministers met in Beijing) സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് പുതിയ അധ്യായം തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അതിവേഗം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കും. […]
സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് 20 മരണം
സൗദി അറേബ്യയില്‍ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 20 പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റു. മരിച്ചവർ ബംഗ്ലാദേശുകാരെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ അസീറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.