Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: പണിമുടക്കിന് മുമ്പ് ശമ്പളം നൽകുമെന്ന് ആൻ്റണി രാജു

ശമ്പള പ്രതിസന്ധിയെ തുടർന്നുള്ള കെഎസ്ആർടിസിയിലെ സമരം ഒഴിവാക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ് ശമ്പളം നൽകും. ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഈ മാസം 26 നാണ് കെഎസ്ആർടിസി യൂണിയനുകൾ സംയുക്ത സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), സെന്‍റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയന്‍ (സിഐടിയു) സംഘടനകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. […]

Kerala

കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കും; മുന്നറിയിപ്പുമായി ബിഎംഎസ്

കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ് അറിയിച്ചു. അടുത്ത മാസം 5ന് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ മേയ് 8ന് സൂചനE പണിമുടക്കെന്ന് നടത്തുമെന്നാണ് മുന്നറിയിപ്പ്. അര ശമ്പളത്തിൽ ജോലി ചെയ്യാൻ വന്നവരല്ല തൊഴിലാളികളെന്നും ബിഎംഎസ് നേതൃത്വം അറിയിച്ചു.  കെഎസ്ആർടിസി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. അഞ്ചാം തിയതിക്ക് മുമ്പ് ആദ്യ ഗഡു നൽകിയിരുന്നു. ധനവകുപ്പ് പണം അനുവദിച്ചാൽ ശമ്പളം നൽകും. ഇതിൽ യൂണിയനുകൾ […]

Uncategorized

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം; പ്രതിപക്ഷ തൊഴിലാളി സംഘടന ടിഡിഎഫ് പണിമുടക്കിലേക്ക്

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിലേക്ക്. തിങ്കളാഴ്ച മുതല്‍ ചീഫ് ഓഫസിന് മുന്നിലാണ് സത്യാഗ്രഹം നടത്തുക. ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കണമെന്നും കെ സ്വിഫ്റ്റ് ഉപേക്ഷിക്കണമെന്നുമാണ് ടിഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം. കഴിഞ്ഞയാഴ്ച നടത്തിയ ദ്വിദിന പണിമുടക്കില്‍ ടിഡിഎഫും പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 9.4കോടി രൂപയാണ് നഷ്ടമുണ്ടായത്. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടരുമെന്ന […]

Kerala

ശമ്പളം കൊടുക്കാൻ പോലും പണമില്ല; ലോക്ഡൌണില്‍ പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകള്‍

നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത് ലോക്ഡൌണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകള്‍. നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത്. പ്രതിസന്ധി തുടര്‍ന്നാല്‍ നഗരസഭ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടാകുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണാധികാരികൾ പറയുന്നു. വരുമാനത്തിൽ 71 ശതമാനം കുറവാണ് നഗരസഭയ്ക്കുണ്ടായത്. ലോക്ഡൌണ്‍ മൂലം വിനോദനികുതിയിലും കടമുറികള്‍, ഓഡിറ്റോറിയം, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വരുമാനത്തിലും 405 ലക്ഷം രൂപയുടെ ഇടിവാണ് കോഴിക്കോട് കോര്‍പറേഷന് മാത്രം ഉണ്ടായത്. മറ്റ് വരുമാനങ്ങള്‍ കൂടി […]