കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. 12,500ല്‍പ്പരം വരുന്ന എന്‍എച്ച്എം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാര്‍ ജീവനക്കാരും നിശ്ചിത ബോണസിന് അര്‍ഹരാണ്. 30,000 രൂപയോ അതില്‍ കൂടുതലോ മാസ ശമ്പളമുള്ള നിലവിലുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കുകയും നിലവിലുള്ള ശമ്പളത്തോടൊപ്പം നിശ്ചിത ബോണസായി ചേര്‍ക്കുകയും ചെയ്യും. കുറഞ്ഞത് […]
Tag: salary
കെഎസ്ആർടിസിയിൽ വരുമാനത്തിനനുസരിച്ച് ശമ്പളം; തൊഴിലാളി യൂണിയനുകളുമായി മാനേജ്മെൻ്റിൻ്റെ ചർച്ച ഇന്ന്
കെഎസ്ആർടിസിയിൽ വരുമാനത്തിനനുസരിച്ച് ശമ്പളം എന്ന നിർദ്ദേശം തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്യാൻ മാനേജ്‌മെന്റ് വിളിച്ച അടിയന്തിര യോഗം ഇന്ന്. ഇന്ന് ഉച്ചയ്ക്കാണ് യോഗം ചേരുക. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ. ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിച്ചു നൽകുക എന്നതാണ് മാനേജ്‌മെന്റ് നിർദ്ദേശം.100 ശതമാനം ലക്ഷ്യം കൈവരിച്ചാൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളമേ ആദ്യ ഘട്ടം ലഭിക്കൂ. […]
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. പ്രതിപക്ഷ യൂണിയനായ ടി ഡി എഫ് ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാതലത്തിൽ പ്രതിഷേധ ജാഥകളും നടത്തുകയാണ്. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ ആയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത്പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂർ രവി ആരോപിച്ചു. […]
വേതനം വർധിപ്പിക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്, തൃശൂരിൽ നാളെ സൂചനാ പണിമുടക്ക്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിൻ്റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. ഒ.പി ബഹിഷ്കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം. വേതന വർധനവിൽ രണ്ട് തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ […]
സംസ്ഥാനത്തെ ചൈൽഡ്‌ലൈൻ കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം
സംസ്ഥാനത്തെ ചൈൽഡ്‌ലൈൻ കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു.എൻ.ജി.ഒകൾ സാമ്പത്തിക പിന്തുണ നൽകാത്തതാണ് ശബളം മുടങ്ങാൻ കാരണം. ഈ മാസം 30 നകം ശമ്പളം നൽകിയില്ലെങ്കിൽ ഫീൽഡ് സന്ദർശനം ബഹിഷ്‌ക്കരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ഒരു ജില്ലയിൽ 4 എൻജിഒകളുടെ എങ്കിലും പിന്തുണയോടെയാണ് ചൈൽഡ്‌ലൈൻ സംവിധാനം പ്രവർത്തിക്കുന്നത്. മിക്ക ജില്ലകളിലും എൻജിഒകൾ പൂർണ മായോ ഭാഗികമായോ സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഓരോ കേസുകൾക്കും സ്വയം […]
2023-ൽ ഇന്ത്യയിൽ വൻ ശമ്പള വർധനയുണ്ടായേക്കും; ഏറ്റവും കുറവ് പാകിസ്താനിലും ശ്രീലങ്കയിലും
2023-ൽ വൻ ശമ്പള വർധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 2023ലും ശമ്പള വർധനവിൽ വലിയ കുറവുണ്ടാകുമെന്ന് വർക്ക്ഫോഴ്സ് കൺസൽട്ടൻസി ഇന്റർനാഷണൽ (ഇ.സി.എ) നടത്തിയ സർവേയിൽ പറയുന്നു. ശമ്പളം വർധിക്കുമെന്ന് സർവ്വേ പ്രവചിക്കുന്ന 37 രാജ്യങ്ങളിൽ ആദ്യത്ത എട്ടെണ്ണം ഏഷ്യൻ രാജ്യങ്ങളാണ്. 68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം മൾട്ടിനാഷണൽ കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ECA സാലറി ട്രെൻഡ് സർവേ ഫലം. ആഗോളതലത്തിൽ 37 ശതമാനം രാജ്യങ്ങളിലും വേതന വർധനവ് ഉണ്ടാകുമെന്നാണ് […]
കെഎസ്ആർടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കും; ആദ്യം ശമ്പളം നൽകുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും
കെഎസ്ആർടിസി ശമ്പളവിതരണം ഈ ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെൻ്റ്. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ ആവശ്യമുണ്ടെന്ന് കെഎസ്ആർടിസി പറയുന്നു. ആദ്യ ഘട്ടത്തിൽ 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഫയൽ മടക്കിയിരുന്നു. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോഴാണ് അടിയന്തിര സഹായമായി കെഎസ്ആർടിസിയ്ക്ക് 50 കോടി രൂപ അനുവദിച്ചത്. ഈ മാസത്തെ […]
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ട് ഗതാഗത വകുപ്പ്
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്റിന്റെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതയിയുടെ ഇടപെടലിന് പിന്നാലെയാണ് തിരക്കിട്ട നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച പ്രത്യേക യോഗം ചേരും. അതേസമയം കെഎസ് ആർ ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെഎസ് ആർ ടി സി എം ഡിക്ക് നിർദേശം നൽകി. യൂണിയനുകളുടെ […]
അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
എല്ലാ മാസവും അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ഭരിക്കുന്നവര്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസിയില്‍ ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി ആവശ്യപ്പെട്ടു. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണം. കെഎസ്ആർടിസി വായ്പാ […]
നാളെ ശമ്പളം നൽകാനാവില്ലെന്ന് സൂചന നൽകി മന്ത്രി ആന്റണി രാജു
കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുന്നത് അസാധ്യമാണെന്ന സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാരിന്റെ അഭ്യർത്ഥന കേൾക്കാതെ പണിമുടക്കിയതോടെ 10ന് ശമ്പളം നൽകുകയെന്ന കാര്യം അപ്രസക്തമായി. പണിമുടക്ക് നടത്തിയവർ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടത്. സമരം മൂലം സാമ്പത്തിക നഷ്ടമുണ്ടാവുകയും പത്തിന് ശമ്പളം കൊടുക്കാമെന്ന മാനേജ്മെന്റിന്റെ കണട്ടുകൂട്ടൽ തെറ്റുകയും ചെയ്തു. സർക്കാർ 30 കോടിയുടെ സഹായമാണ് നൽകിയതെന്നും അധികസഹായം കൊടുക്കുന്നത് ആലോചനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ സിപിഐ സംസ്ഥാന […]