ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തിൽ സജി ചെറിയാനെതിരെ കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് പൊലീസ് എഫ്‌ഐആർ ഇട്ടു. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജിവച്ചതിൽ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു. ഏറെ വിവാദങ്ങൾക്കൊടുവിൽ ഇന്നലെയാണ് സജി ചെറിയാൻ രാജി വച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിലാണ് […]
Tag: saji cheriyan
‘രാജിവച്ചതിൽ വിഷമമില്ല, അഭിമാനം മാത്രം’ : സജി ചെറിയാൻ
രാജിവച്ചതിൽ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാൻ. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു. അതേസമയം, സജി ചെറിയാൻ എംഎൽഎ സ്ഥാനം ഒഴിയണമെന്ന പിടിവാശി പ്രതിപക്ഷം ഉപേക്ഷിച്ചേക്കും. നിയമസഭയിൽ റൂളിംഗിനും ചർച്ചയ്ക്കുമിടെ ഉന്നയിക്കാനാണ് നീക്കം. നിയമനടപടികൾ തുടരാനും പ്രതിപക്ഷത്തിൽ ധാരണയായി. ഏറെ വിവാദങ്ങൾക്കൊടുവിൽ ഇന്നലെയാണ് സജി ചെറിയാൻ രാജി വച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിലാണ് രാജി.സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിർത്താൻ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമർശം നടത്തിയ മന്ത്രിക്കെതിരെ […]
സജി ചെറിയാൻ എംഎൽഎ പദവി രാജിവയ്ക്കണോ ? ഇന്ന് ചേരുന്ന അവൈലബിൾ പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്യും
സജി ചെറിയാൻ എംഎൽഎ പദവി രാജി വക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഗൗനിക്കേണ്ടതില്ല എന്നാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സജി ചെറിയാന്റെ രാജി ഉൾപ്പെടെ യുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന അവൈലബിൾ പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്യും. മന്ത്രിസ്ഥാനം രാജിവച്ചതോടെ തന്നെ വിഷയം സാങ്കേതികമായി അവസാനിക്കും എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നിയമ വിദഗ്ധരുമായും പാർട്ടി നേതൃത്വം വിഷയം ചർച്ച ചെയ്തതായി സൂചനയുണ്ട്. പ്രതിപക്ഷത്തിന്റെ തുടർ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാമെന്നും പാർട്ടി കണക്കുകൂട്ടുന്നു. രാജിയോടെ വിഷയം […]
ആവർത്തിച്ചു പറയുന്നത് എങ്ങനെയാണ് നാക്കു പിഴ ആകുന്നത്; ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം രാജ്യവിരുദ്ധം: വി മുരളീധരൻ
മന്ത്രി സജി ചെറിയന്റെ ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം രാജ്യവിരുദ്ധമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സജി ചെറിയാന്റെ വിശദീകരണം, പരാമർശത്തെ സാധൂകരിക്കുന്നത്. ഭരണഘടനയെ കുറിച്ച് ഒരു ചുക്കും അറിയാത്ത ആളാണെന്ന് മന്ത്രി ഒരിക്കൽ കൂടി പറയുകയാണ്. ഭരണഘടനയോടുള്ള കൂറില്ലായമയാണ് മന്ത്രി പ്രകടിപ്പിച്ചത്. ബ്രിട്ടീഷുകാർ പറഞ്ഞത് എഴുതിയത് മാത്രമായി കാണുന്ന മന്ത്രിയുടേത് വിവരക്കേട് മാത്രമല്ലെന്ന് അദ്ദേഹം വിമർശിച്ചു. സിപിഐ എം നേതൃത്വം സംഭവത്തെ ലഘുകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ ആകില്ല. ആവർത്തിച്ചു പറയുന്നത് എങ്ങനെയാണ് നാക്കു പിഴ ആകുന്നത്. ഇങ്ങനെ […]
‘പ്രസംഗം വളച്ചൊടിച്ചു’, ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്ന് സജി ചെറിയാൻ
വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. തൻ്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് താനെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന: മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ […]
ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍; പരാമര്‍ശം വിവാദത്തില്‍
ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും […]
മത്സ്യസമ്പത്ത് കുറയുന്നു, കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കി മത്സ്യലഭ്യത വർദ്ധിപ്പിക്കുകയാണ്; മന്ത്രി സജി ചെറിയാൻ
കടൽ മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുകയാണെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. കടലിന്റെ അടിത്തട്ടിൽ കൃത്രിമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമ പായലുകൾ നിർമ്മിച്ച് നിക്ഷേപിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, തുമ്പ, പുതുക്കുറുച്ചി, പൂന്തുറ, ബീമാപള്ളി, കൊച്ചുതുറ, വലിയതുറ, പൂവാർ, പുതിയ തുറ തുടങ്ങിയ തീരമേഖലകളിൽ 2730 കൃത്രിമ പായലുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാക്കി മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. വിഴിഞ്ഞം […]
‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് പറയുന്നവർക്ക് വേറെ ഉദ്ദേശം’; ഡബ്ല്യൂസിസിക്കെതിരെ സജി ചെറിയാൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്ന ഡബ്ല്യൂ സിസിക്കെതിരെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ […]
ക്രിമിനലുകളെ സെറ്റില്‍ നിന്ന് നീക്കണം, തുല്യവേതനം നല്‍കണം; ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ കരട് നിര്‍ദേശം പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം പുറത്ത്. സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശുപാര്‍ശയുടെ കരട് സിനിമാ സംഘടനകളുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഉള്‍പ്പെടെ […]
മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലെയ്‌മെന്റില്‍ മാറ്റംവരുത്തി; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മന്ത്രി സജി ചെറിയാനെതിരെ ഗുരുതുര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മന്ത്രിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം. ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ വീടിരുന്ന സ്ഥലം സംരക്ഷിക്കാന്‍ അലെയ്‌മെന്റില്‍ മാറ്റം വരുത്തിയെന്നും റെയില്‍പാതയുടെ ദിശയില്‍ മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി പറയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ‘കെ റെയില്‍ നാളെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു ബാധ്യതയായി മാറാനാണ് […]