ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളിൽ ഇളവ്് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ( sabarimala revenue crossed 10 crore ) നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ […]
Tag: Sabarimala
ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്ന് ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
ശബരിമലയിൽ ഹലാൽ ശർക്കര ( sabarimala halal jaggery ) ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ( highcourt ) ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്‌ജെആർ കുമാർ നൽകിയ ഹർജിയാണ് കോടതിയുടെ മുന്നിലുള്ളത്. എന്നാൽ അപ്പം, അരവണ പ്രസാദത്തിന് ഉപയോഗിച്ച ചില പാക്കറ്റുകളിൽ മാത്രമാണ് ഹലാൽ മുദ്രയുള്ളതെന്നും മികച്ച ഗുണനിലവാരമുള്ള ശർക്കരയാണ് പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്ന് ലബോറട്ടറിയിലടക്കം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ […]
കാലാവസ്ഥ അനുകൂലം; ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി
ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ശബരിമലയിൽ ഭക്തരെ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തിയത്. ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് ഡാമിലെ […]
പമ്പ ഡാമിൽ റെഡ് അലേർട്ട്; ശബരിമല തീർത്ഥാടനത്തിന് ഇന്ന് നിരോധനം
ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് ഇന്ന് നിരോധനം. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം. ജലനിരപ്പ് കുറയുന്നതിന്റെ അടിസ്ഥാനമാക്കി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും പിന്നീട് ദർശനത്തിന് വഴി ഒരുക്കുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് […]
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. ഇന്ന് രാവിലെ നാലുമണി മുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടുതുടങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും. അതേസമയം തീര്‍ത്ഥാടനത്തിനായി സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശക്തമായ ഒഴുക്കായതിനാല്‍ പമ്പാ സ്‌നാനത്തിനും അനുമതിയില്ല. ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താനായി ദേവസ്വം മന്ത്രി […]
കനത്തമഴ; പമ്പാ സ്നാനം അനുവദിക്കില്ല; ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം
സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയെ തുടർന്ന് ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വരുന്ന നാല് ദിവസം ശബരിമലയിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. പമ്പാ സ്നാനം അനുവദിക്കില്ല. സ്പോട്ട് ബുക്കിംഗ് നിർത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. തീവ്ര മഴയുമായി […]
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. ആറ് മണിക്ക് പുതിയ ശബരിമല,മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിരക്കൽ ചടങ്ങുകൾ നടക്കും. വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തർക്ക് ദർശനം. പ്രതിദിനം മുപ്പതിനായിരെ പേർക്കാണ് അനുമതി. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ പമ്പ സ്‌നാനം […]
ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേട്; കരാര്‍ നല്‍കിയത് ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനങ്ങള്‍ക്ക്
ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍. 2019-2020 കാലയളവിലെ ശബരിമല, പമ്പ, നിലയ്ക്കല്‍ മെസ് അന്നദാനം നടത്തിപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇ-ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയത്. പലചരക്ക്, പച്ചക്കറി വിതരണത്തില്‍ ഏറ്റവും കുറവ് തുക ടെന്‍ഡര്‍ നല്‍കിയ സ്ഥാപനത്തെ ഒഴിവാക്കി. വിവരാവകാശ രേഖയുടെ പകര്‍പ്പ് ട്വന്റിഫോറിനുലഭിച്ചു. ശബരിമലയിലേക്ക് ഏഴ് ടെന്‍ഡറുകളും നിലയ്ക്കലിലേക്ക് മൂന്നും പമ്പയിലേക്ക് രണ്ടും ടെന്‍ഡറുകളാണ് ലഭിച്ചത്. എന്നാല്‍ ഏറ്റവും കുറഞ്ഞ തുക ഓഫര്‍ ചെയ്തത് കൊല്ലം കേന്ദ്രീകരിച്ചുള്ള ജെപിഎന്‍ ട്രേഡേഴ്‌സ് ആയിരുന്നു. […]
ശബരിമല തീർത്ഥാടനത്തിന് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി
ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് കൺട്രോളർമാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോർഡിനേറ്ററും ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി ജോയിന്റ് പൊലീസ് കോർഡിനേറ്ററായും പ്രവർത്തിക്കും. സന്നിധാനം, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടന കാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 15 മുതൽ 30 വരെയുള്ള ഘട്ടത്തിൽ സന്നിധാനത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എസ്പി പ്രേം കുമാറിനും പമ്പയിലെ ചുമതല […]
ശബരിമല തീർത്ഥാടനം; കെഎസ്ആർടിസി സ്പെഷ്യൽ സർവീസിന് മുൻകൂർ റിസർവേഷൻ ആരംഭിച്ചു
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തർക്ക് ആവശ്യമായ കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവേഷൻ നൽകി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്. ഭക്ത ജനങ്ങൾക്ക് തിരക്കില്ലാതെ റിസർവ്വ് ചെയ്ത ബസ്സുകളിൽ സീറ്റ് ഉറപ്പാക്കുന്നതിന് ഒപ്പം ബസ്സുകൾ ചാർട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിംഗും അനുവദിക്കും. കൂടാതെ നിലക്കൽ – പമ്പ എസി, നോൺ എസി, ചെയിൻ സർവീസിലേക്കും മുൻ കൂട്ടി […]