Kerala

മകരവിളക്കിന് ഇനി 4 ദിവസം മാത്രം; ശബരിമലയിൽ തിരക്കേറുന്നു

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. മകരവിളക്കിന് 4 ദിവസം മാത്രം ശേഷിക്കെ ഇന്ന് 89,956 പേരാണ് വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ് കൂടി ഉള്ളതിനാൽ ഒരു ലക്ഷത്തിലധികം തീർഥാടകർ ഇന്ന് ദർശനത്തിനെത്തുമെന്നാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സന്നിധാനത്ത് തീർഥാടക തിരക്ക് അനുഭവപ്പെട്ടിരുന്നു. മകരവിളക്ക് അടുത്തതിനാൽ മലകയറുന്ന തീർഥാടകർ സന്നിധാനത്തുതന്നെ തുടരുന്ന സാഹചര്യവുമുണ്ട്. തീപിടുത്ത സാധ്യത മുന്നിൽക്കണ്ട് സന്നിധാനത്തു തുടരുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യരുതെന്ന് നിർദേശം നൽകി. മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചു […]

Kerala

ശബരിമലയിൽ അരവണ നിർമാണത്തിനുപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം; ലാബ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

ശബരിമലയിൽ അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്കായുടെ ഗുണനിലവാരം സംബന്ധിച്ച ലാബ് റിപ്പോർട്ട് എഫ്.എസ്.എസ്.എ.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചേക്കും. ഏലയ്ക്കായ്‌ക്ക് ഗുണനിലവാരമില്ലെന്ന് നേരത്തെ തിരുവനന്തപുരത്തെ സർക്കാർ ലാബിൽ കണ്ടെത്തിയിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ശബരിമല അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ലാബിൽ പരിശോധിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു […]

Kerala

ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി

ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി. നിലവിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളുൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മകരവിളക്ക് ദിവസമായ ജനുവരി 14വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.

Kerala

വെടി വഴിപാട് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മതിയെന്ന് കളക്ടര്‍; വഴിപാട് താത്ക്കാലികമായി നിര്‍ത്തി

ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിര്‍ത്തി. നടപന്തലിന് സമീപത്തെ വഴിപാടും ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വെടിവഴിപാടെന്ന് കളക്ടര്‍ നിലപാടെടുത്തതിനാലാണ് വഴിപാട് നിര്‍ത്തിയത്. മാളികപ്പുറത്തെ വെടിവഴിപാട് അപകടത്തിന് പിന്നാലെ നിര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയിലും വെടിവഴിപാട് നിര്‍ത്തിയത്. ശബരിമല മാളികപ്പുറത്തുണ്ടായത് തീപിടുത്തമെന്ന് പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം കൃത്യമായി നടന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെടിമരുന്ന സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാതെയാണെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പത്തനംതിട്ട കളക്ടര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് […]

Kerala

സന്നിധാനത്ത് ഒരുക്കങ്ങള്‍ തുടങ്ങി; ശബരിമല മകരവിളക്ക് ഉത്സവത്തിലേക്ക്

മകരവിളക്ക് തയ്യാറെടുപ്പുകള്‍ക്ക് ശബരിമലയില്‍ തുടക്കമായി. മകരവിളക്ക് പൂജകള്‍ക്കായി നടതുറന്ന ഏഴാം ദിവസമാണിന്ന്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാര്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. 14 ന് വൈകിട്ട് രാത്രി 8നും 8.45നും ഇടയിലാണ് മകരസംക്രമ പൂജ. മകരവിളക്ക് ദിനമായ 14 വരെ ഒരു ലക്ഷത്തിലധികം ഭക്തരാണ് ദിനവും ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴിയും അല്ലാതെയും സന്നിധാനത്ത് എത്തുക.മകരവിളക്കിന് മുന്നോടിയായ എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന് നടക്കും. 12 […]

Kerala

ശബരിമലയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റ സംഭവം; മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കും

ശബരിമല മാളികപ്പുറത്തിന് സമീപത്തെ വെടിപ്പുരയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കും. വെടിപ്പുരയിൽ സൂക്ഷിച്ചിരുന്ന 396 കതിനകളും ആറ് കിലോ വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു. വെടിമരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിമരുന്ന് സുരക്ഷിതമായാണോ സൂക്ഷിച്ചിരുന്നത് എന്ന കാര്യം വീണ്ടും പരിശോധിക്കും. സന്നിധാനത്തെയും പരിസരത്തെയും മറ്റ് വെടിവഴിപാട് കേന്ദ്രങ്ങളിലും ഇന്ന് വീണ്ടും പരിശോധന നടത്തും. പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കിൽ ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവെപ്പിക്കാൻ […]

Kerala

സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം: മകരവിളക്ക് വരെ എല്ലാ ദിവസവും ഒരു ലക്ഷത്തോളം പേര്‍ എത്തിയേക്കും

ശബരിലയിൽ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകൾ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ. 89930 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി. പിന്നീടുള്ള ദിവസങ്ങളിൽ ബുക്കിങ് കുറവാണ്. ജനുവരി ഒന്ന് […]

Kerala

ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു

പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. തീർത്ഥാടകർക്ക് ഗുരുതര പരുക്കുകളില്ല. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പൊലീസും ഫയർഫോഴ്സ് സംഘവും മോട്ടോർവാഹന വകുപ്പും സ്ഥലത്തെത്തി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.

Kerala

‘ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക്’: പമ്പയിൽ മുങ്ങിത്താണ മൂന്ന് അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച് പൊലീസ്

പമ്പാ നദിയിൽ മുങ്ങിത്താണ അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച് കേരള പൊലീസ്. ശബരിമല ദർശനത്തിനെത്തിയ കർണാടക സ്വദേശികളാണ് പമ്പയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ടത്. ക്രിസ്മസ് ദിനം വൈകുന്നേരമാണ് സംഭവം. പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്താണ് മൂന്ന് അയ്യപ്പഭക്തർ മുങ്ങിപ്പോയത്. പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് പേരാമ്പ്ര സ്വദേശിയും വടകര കൺട്രോൾ റൂമിലെ സീനിയർ സിവിൽ ഓഫീസർ ഇ.എം. സുഭാഷ് ഇവരെ കാണുന്നത്. തുടർന്ന് പേഴ്സും വയർലെസ് സെറ്റും മറ്റും കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും […]

Kerala

‘ഭക്തരുടെ വിശപ്പകറ്റി സന്നിധാനത്തെ അന്നദാന മണ്ഡപം’; മൂന്ന് നേരം ഭക്ഷണം, ഇതുവരെ എത്തിയത് ആറര ലക്ഷം പേര്‍

ശബരിമലയിലെത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി ദേവസ്വം ബോർഡിന്റെ അന്നദാനം. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ മൂന്ന് നേരവും അയ്യപ്പന്മാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും. സ്വാമിമാർ ഉൾപ്പെടെയുള്ളവർ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനം. ഈ മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തർക്ക് അന്നമേകി ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്കു സൗജന്യ ഭക്ഷണം നൽകുന്ന ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ പ്രതിദിനം 17,000 പേരാണ് മൂന്നുനേരങ്ങളിലായി ഭക്ഷണത്തിന് എത്തുന്നത്. മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്റെ […]