യുദ്ധക്കെടുതിയിൽ വലയുന്ന യുക്രൈന് 400 മില്യൺ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ. യുക്രൈന് സാമ്പത്തിക സഹായം നൽകുമെന്ന് 2022 ഒക്ടോബറിൽ യുക്രൈൻ പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാഗ്ദാനം ചെയ്തിരുന്നു. സൗദി അറേബ്യയുടെ ആ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആൻഡ്രി യെർമക്കും കരാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. യുക്രൈന് 100 മില്യൺ ഡോളറിന്റെ മാനുഷിക […]
Tag: RussiaUkraineConflict
‘ആരെങ്കിലും പോര’; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ച റഷ്യന്‍ പ്രസിഡന്റുമായി മാത്രമേയുള്ളുവെന്ന് യുക്രൈന്‍ പ്രസിഡന്റ്
റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിഗണിക്കാതെ തീരുമാനം എടുക്കാനാകുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നവരെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റിനോട് അല്ലാതെ റഷ്യന്‍ ഫെഡറേഷനിലെ ആരുമായും താന്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സെലന്‍സ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുക. ഈ ഒരു […]
നോബേൽ ജേതാവായ റഷ്യൻ മാധ്യമ പ്രവർത്തകൻ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം; ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചു
സമാധന നോബേൽ ജേതാവും റഷ്യൻ മാധ്യമ പ്രവർത്തകനുമായ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം. ട്രെയിനിൽ സഞ്ചരിക്കവേ അസെറ്റോൺ സോൾവെന്റ് പുരട്ടിയ ചുവന്ന പെയിന്റ് ഒഴിച്ചാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൊവായ ഗസറ്റ് എന്ന അന്വേഷണാത്മക പത്രത്തിന്റെ എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്. മുറാറ്റോവ്, ഈ ആക്രമണം ഞങ്ങളുടെ ആൺകുട്ടികൾക്ക് വേണ്ടിയാണെന്ന്’ ആക്രമണകാരി ആക്രോശിച്ച് പറഞ്ഞതായും, അദ്ദേഹം പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ അധികാരികളെ നിശിതമായി വിമർശിക്കുന്ന പത്രമാണ് നൊവായ ഗസറ്റ്. ആക്രമണത്തിന്റെ ചിത്രങ്ങൾ നൊവായ ഗസറ്റ് […]
യുക്രൈനിൽ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഇളവ് നൽകി യുക്രൈൻ സർക്കാർ
യുക്രൈനിൽ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത. മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇളവു നൽകാൻ യുക്രൈൻ സർക്കാർ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മൂന്നാം വർഷ പരീക്ഷ അടുത്ത അക്കാദമിക് വർഷത്തേക്ക് മാറ്റി. അവസാന വർഷ വിദ്യാർത്ഥികളെ പഠന മികവിന്റെ അടിസ്ഥാനത്തിൽ പാസാക്കാൻ യുക്രൈൻ തീരുമാനം അറിയിച്ചു. വിദ്യാർത്ഥികൾക്ക് തുടർ പഠനമൊരുക്കാൻ ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്ക്, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചർച്ച തുടരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ല […]
‘യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട്’; ഇന്ത്യയെ പ്രശംസിച്ച് റഷ്യ
യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നൽകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്റോവ് പറഞ്ഞു. കടുത്ത എതിര്‍പ്പിനിടയിലും റഷ്യ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു […]
റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും; പുടിനും സെലന്‍സ്‌കിയും നേരിട്ട് ചര്‍ച്ച നടത്തിയേക്കും
റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. സമാധാന ഉടമ്പടിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് റഷ്യന്‍ നിലപാട്. വ്‌ളാഡിമിര്‍ പുടിനും സെലന്‍സ്‌കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുള്ള നീക്കവും പുരോഗമിക്കുകയാണ്. തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ആക്രമണത്തിന് ശക്തി കൂട്ടുമെന്ന റഷ്യയുടെ അവകാശവാദം ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അതേസമയം ഡൊണാസ്‌കില്‍ റഷ്യ ആക്രമണം തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യം ഒരു വഴിത്തിരിവിന്റെ വക്കിലാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സൈന്യത്തെ പിന്‍വലിക്കുമെന്ന റഷ്യയുടെ ഉറപ്പ് വാക്കുകളില്‍ […]
യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈന്‍ ജനതയ്ക്ക് പിന്തുണ നല്‍കിയും അഭയാര്‍ത്ഥികളാകുന്നവര്‍ക്ക് സഹായം നല്‍കിയും നിരവധി പേരാണ് ലോകത്തെമ്പാടുനിന്നും മുന്നോട്ടുവരുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. നിരവധി ലോകരാജ്യങ്ങളും ഈ ജനതയ്ക്ക് സഹായങ്ങള്‍ നല്‍കിവരുന്നു. ഒപ്പം വിവിധ സംഘടനകളുടെ സാമ്പത്തിക സഹായവും. ഇപ്പോള്‍ യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി പാട്ടുപാടി ധനസമാഹരണം നടത്തുകയാണ് രണ്ട് ഗുജറാത്തി ഗായകര്‍. ഗായകരായ ഗീതാബെന്‍ റബാരിയും സണ്ണി ജാദവും നാടോടികളായി, പരമ്പരാഗത വേഷത്തില്‍ പാട്ടുപാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ […]
യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി; ആരോപണവുമായി യുഎസ് എംബസി
യുദ്ധം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോൾ റഷ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് എംബസി രംഗത്ത്. യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി ആരോപിച്ചു. റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക്, ഡൊണാട്ക്‌സ് മേഖലകളില്‍ നിന്നാണ് നിയമവിരുദ്ധമായി നീക്കം ചെയ്തതെന്ന് യുക്രൈൻ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അമേരിക്കന്‍ എംബസി ട്വീറ്റ് ചെയ്തു. റഷ്യയിലേയ്ക്കാണ് ഇവരെ കൊണ്ടുപോയതെന്നും എംബസി പറയുന്നു. റഷ്യയുടെ നടപടി അന്താരാഷ്‌ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് […]
‘എനിക്കാരേയും പേടിയില്ല..’ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ട്; യുക്രൈനിലെ ലൊക്കേഷൻ പങ്കുവച്ച് സെലൻസ്‌കി
കീവിലെ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി.ആരെയും ഭയമില്ലെന്നും ഒളിച്ചിരിക്കില്ലെന്നും സെലൻസ്‌കി ഏറ്റവും പുതിയ വിഡിയോയിൽ വ്യക്തമാക്കി. ‘എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. തനിക്കാരേയും പേടിയില്ലെന്നും അതുകൊണ്ട് എവിടെയും ഒളിച്ചിരിക്കുകയല്ലെന്നും സെലൻസ്‌കി അറിയിച്ചു. കീവിലെ ബാങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഒളിച്ചിരിക്കുകല്ല, ആരേയും പേടിക്കുന്നുമില്ലെന്ന്’- സെലൻസ്‌കി വിഡിയോയിൽ പറഞ്ഞു. യുക്രൈൻ പതാകയ്‌ക്ക് സമീപം ഒരു ഡെസ്‌കിൽ ഇരുന്നുകൊണ്ടാണ് സെലൻസ്‌കി വിഡിയോ പങ്കുവെച്ചത്. ‘ഞങ്ങൾ പ്രതിരോധത്തിന്റെ 12-ാം ദിനം പിന്നിടുകയാണ്. […]
യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി
വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. ( guidelines for Indians in Ukraine ) ഇന്ത്യൻ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെർവിവ്‌സികിലും എത്തും. വിദ്യാർത്ഥികളോട് ഇന്ത്യൻ പതാക വാഹനങ്ങളിൽ പതിക്കാനും നിർദേശം നൽകി. പാസ്‌പോർട്ടും, പണവും കരുതാനും നിർദേശത്തിൽ പറയുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് […]