യുക്രൈന്റെ കിഴക്കന്‍ മേഖലകളില്‍ റഷ്യയുടെ ഷെല്ലാക്രമണം. 21 പേര്‍ മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. അധിനിവേശം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചെച്‌നിയന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവും യുക്രൈന്‍ ഉന്നയിച്ചിരുന്നു.റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം […]
Tag: Russia-Ukraine
യുക്രൈന് വീണ്ടും 800 മില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കി അമേരിക്ക; പുടിന്‍ യുദ്ധകുറ്റവാളിയെന്ന് ബൈഡന്‍
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ പുടിന്‍ നടത്തുന്ന അധാര്‍മികമായ അക്രമങ്ങള്‍ക്കെതിരെ അമേരിക്ക ഉറച്ചുനില്‍ക്കുന്നതായി ബൈഡന്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ക്കെതിരെ ധീരമായി ചെറുത്ത് നില്‍പ്പ് തുടരുന്ന യുക്രൈന് 800 മില്യണ് ഡോളര്‍ അധിക സൈനിക സഹായം നല്‍കുന്നതായും ബൈഡന്‍ പ്രഖ്യാപിച്ചു. നിലനില്‍പ്പിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് യുക്രൈന്റെ പോരാട്ടമെന്ന് ബൈഡന്‍ വൈറ്റ് ഹൗസില്‍ വച്ച് പറഞ്ഞു. ജനവാസ മേഖലകളിലേക്ക് കടന്നുചെന്ന് ആശുപത്രികളും സ്‌കൂളുകളും വരെ ആക്രമിച്ച റഷ്യന്‍ […]
ചെച്‌നിയന്‍ തലവന്റെ പരിഹാസം; എലോന എന്ന് പേരുമാറ്റി തിരിച്ചടിച്ച് മസ്‌ക്
തന്നെ ആക്ഷേപിച്ച ചെച്‌നിയന്‍ തലവന് മറുപടിയായി ട്വിറ്ററില്‍ സ്വന്തം പേര് മാറ്റി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ മസ്‌ക് വെല്ലുവിളിച്ചതിനെത്തുടര്‍ന്ന് പുടിന്‍ അനുകൂലികള്‍ മസ്‌കിനെതിരെ വ്യാപകമായ പ്രചരണങ്ങളുമായി സോഷ്യല്‍ മീഡിയ കീഴടക്കിയ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പേരുമാറ്റല്‍. പുടിനെ വെല്ലുവിളിക്കാന്‍ ട്വിറ്ററിലെ വെറുമൊരു ബ്ലോഗറായ പാവം ഇലോണയ്ക്ക് കഴിയില്ലെന്നായിരുന്നു ചെച്‌നിയന്‍ തലവന്റെ പരിഹാസം. ഇതേത്തുടര്‍ന്ന് മസ്‌ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഇലോണ മസ്‌ക് എന്ന് മാറ്റി തിരിച്ചടിക്കുകയായിരുന്നു. കരുത്തനായ രാഷ്ട്രീയ […]
മരിയുപോളിലെ തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയതായി യുക്രൈന്‍
റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവുമായി യുക്രൈന്‍. റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ […]
ജോ ബൈഡന് ഉപരോധം ഏർപ്പെടുത്തി റഷ്യ
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏർപ്പെടുത്തി റഷ്യ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കും റഷ്യ ഉപരോധമേർപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജൻ സാകി, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ബൈഡന്റെ മകൻ ഹണ്ടർ എന്നിവർക്കും റഷ്യ ഉപരോധമേർപ്പെടുത്തി. യുക്രൈനിൽ യുദ്ധം നടത്തുന്നതിന് റഷ്യൻ പ്രസിഡന്റ് വഌദിമിർ […]
യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായി
യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനിൽ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. യുക്രൈൻ വിഷയത്തിൽ കേന്ദ്രസർക്കാർ ഉചിതമായാണ് ഇടപെട്ടത്. 76 സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ 90 വിമാനങ്ങൾ ഓപറേഷൻ ഗംഗയിൽ പങ്കെടുത്തു. ഇന്ത്യ നിലകൊണ്ടത് സമാധാനത്തിന് വേണ്ടിയെന്ന് എസ് ജയശങ്കർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും എസ് ജയശങ്കർ അറിയിച്ചു. അതേസമയം, അധിനിവേശത്തിന്റെ ഇരുപതാംദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ […]
വിജയം വരെ പൊരുതും; പ്രതീക്ഷ കൈവിടാതെ സെലന്‍സ്‌കി
യുക്രൈനില്‍ പത്താം ദിവസവും റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പ്രതീക്ഷ കൈവിടാതെ യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി. വിജയം നേടുന്നത് വരെ പൊരുതുമെന്ന് സെലന്‍സ്‌കി പ്രതികരിച്ചു. വാരാന്ത്യങ്ങള്‍ യുക്രൈനിലില്ല. കലണ്ടറിലും ഘടികാരത്തിലും ഉള്ളതിനല്ല പ്രാധാന്യമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. രാജ്യത്തോടുള്ള പുതിയ അഭിസംബോധനയിലാണ് യുക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം. യുദ്ധഭീതി ഉടനെ ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് ഉടന്‍ മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടാകും. പലായനം ചെയ്തവരെ സ്വാഗതം ചെയ്ത പോളണ്ടിന്റെ നടപടിക്കും സെലന്‍സ്‌കി നന്ദിയറിയിച്ചു. അതിനിടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച […]
സുമിയിലെ വെടിവയ്പ്പ് ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രൈൻ സൈന്യം
വടക്കുകിഴക്കൻ നഗരമായ സുമിയിൽ യുക്രൈനിയൻ പ്രതിരോധക്കാരും റഷ്യൻ ആക്രമണകാരികളും തമ്മിലുള്ള വെടിവയ്പ്പ് ദൃശ്യങ്ങൾ യുക്രൈൻ സൈന്യം പുറത്തുവിട്ടു. റഷ്യൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്ററിൽ (19 മൈൽ) അകലെയുള്ള സുമിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 260,000-ത്തിലധികം ആളുകളുള്ള സ്ഥലമാണ് സുമി. റഷ്യൻ സൈനികരുടെ വലിയ വാഹനവ്യൂഹം സുമിയെ കടന്ന് പടിഞ്ഞാറ് തലസ്ഥാനമായ കീവിലേക്ക് പോകുകയാണെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ തലവൻ ദിമിട്രോ ഷൈവിറ്റ്സ്കി പറഞ്ഞു. സമീപ പട്ടണമായ കൊനോടോപ്പ് ഇപ്പോൾ വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്ക്-കിഴക്കൻ സപോരിജിയ മേഖലയിലെ തങ്ങളുടെ […]
യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി
വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. ( guidelines for Indians in Ukraine ) ഇന്ത്യൻ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെർവിവ്‌സികിലും എത്തും. വിദ്യാർത്ഥികളോട് ഇന്ത്യൻ പതാക വാഹനങ്ങളിൽ പതിക്കാനും നിർദേശം നൽകി. പാസ്‌പോർട്ടും, പണവും കരുതാനും നിർദേശത്തിൽ പറയുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് […]
കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍; റഷ്യയുടെ സുഖോയ് 35 വിമാനം വെടിവെച്ചിട്ടെന്ന് യുക്രൈന്‍
സംഘര്‍ഷം കനക്കുന്നതിനിടെ റഷ്യന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യത്തിന് നേരെ യുക്രൈന്‍ വെടിയുതിര്‍ത്തു. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും വെടിവച്ചിട്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപമാണ് വെടിവയ്പ്പുണ്ടായത്. പാര്‍മെന്റില്‍ ഉദ്യോഗസ്ഥര്‍ക്ക് യുക്രൈന്‍ ആയുധങ്ങള്‍ നല്‍കിയും പ്രതിരോധിക്കുകയാണ് യുക്രൈന്‍ സൈന്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ സുഖോയ് 35 വിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് യുക്രൈന്‍ ഹാക്കര്‍മാര്‍ താറുമാറാക്കി. ആക്രമണത്തില്‍ നിരവധി […]