Cricket Sports

രോഹിത്ത് ശര്‍മയ്ക്ക് വീണ്ടും റെക്കോര്‍ഡ്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി രോഹിത്ത് ശര്‍മ. അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 1013 റണ്‍സാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 67.53 ആവറേജിലാണ് രോഹിത്ത് ഈ നേട്ടത്തിലെത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (948 റണ്‍സ്), സൗത്ത് ആഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗര്‍ (848 റണ്‍സ്), ഇന്ത്യയുടെ തന്നെ മായങ്ക് അഗര്‍വാള്‍ (810 റണ്‍സ്) എന്നിവരാണ് രോഹിത്തിനു പുറകിലുള്ളത്. […]

Cricket Sports

ഡബിള്‍ അടിക്കാതെ രോഹിത് വീണു, പിന്നാലെ രഹാനെയും; ആദ്യ ദിനം മുന്നൂറ് കടന്ന് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ 300ന് ആറ് എന്ന നിലയിലാണ്. 33 റണ്‍സുമായി ഋഷഭ് പന്തും അഞ്ച് റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍. നേരത്തെ മികച്ച പാര്‍ട്ണര്‍ഷിപ്പുമായി മുന്നേറിയ രോഹിത്തിന്‍റെയും രഹാനെയുടേയും വിക്കറ്റുകള്‍ ഇന്ത്യക്ക് തുടരെ നഷ്ടമായിരുന്നു. 161 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത് പുറത്താകുന്നത്. തൊട്ടുപിന്നാലെ രഹാനെയും മടങ്ങി. 60 റണ്‍സുമായാണ് രഹാനെ കൂടാരം കയറിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് […]

Cricket Sports

ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ

രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ് കോവിഡ് പ്രതിസന്ധികള്‍ മൂലം യു.എ.ഇയിലേക്ക് മാറ്റിയ ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബൂദബിയിലാണ് മത്സരം. ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐ.പി.എല്ലിന്‍റെ സ്പോണ്‍സര്‍മാര്‍. രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് – […]

Sports

രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഖേല്‍രത്ന; മലയാളിയായ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം

ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി. ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് അര്‍ഹരായി. ഗുസ്തി താരം വിനേഷ് ഫോഗാട്ട്‌, ടേബിൾ ടെന്നിസ് താരം മാണിക്ക ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു ,ഹോക്കി താരം റാണി റാംപാല്‍ എന്നിവരാണ് ഖേൽരത്‌ന പുരസ്കാരത്തിന് അര്‍ഹരായ മറ്റു താരങ്ങള്‍. ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, […]

Sports

രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ

മലയാളിയായ അത്‌ലറ്റിക്സ് താരം പി.യു ചിത്ര സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിൽ സ്ഥാനം ലഭിച്ചില്ല. ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ. ഗുസ്തി താരം വിനേഷ് ഫോഗാട്ട്‌, ടേബിൾ ടെന്നിസ് താരം മാണിക്ക ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവരാണ്ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ ചെയ്ത മറ്റു താരങ്ങള്‍. 29 താരങ്ങളെ അർജുന പുരസ്കാരത്തിനും സമിതി ശിപാർശ ചെയ്തു. മലയാളിയായ […]

Cricket Sports

‘ഭൂമീ മാതാ സ്വയം മുറിവുണക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’

ലോകത്തുള്ള ഏതാണ്ട് എല്ലാ മനുഷ്യരുടേയും ചിന്തകളിലേക്കെങ്കിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചു കഴിഞ്ഞു. വലിയൊരു ശതമാനത്തിന് ഉറക്കം നഷ്ടമായിട്ട് തന്നെ ദിവസങ്ങളായി. കൂടുതല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് ലോകം പോവുമ്പോഴാണ് സ്വയം വിമര്‍ശനാത്മകമായ ട്വീറ്റുമായി രോഹിത്ത് ശര്‍മ്മ എത്തിയിരിക്കുന്നത്. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഐ.പി.എല്ലും തുടങ്ങി ലോകത്തെ ഒട്ടു മിക്ക ക്രിക്കറ്റ് മത്സരങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ജൂണില്‍ നടക്കേണ്ട ഒളിംപിക്‌സ് വരെയുള്ള എതാണ്ടെല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയാണ് കൊറോണ വൈറസിനെതിരെ ലോകം ഒറ്റകെട്ടായി പൊരുതുന്നത്. ഇതിനൊപ്പമാണ് കൊറോണ […]

Cricket Sports

രോഹിത്തിന്റെ സെഞ്ചുറി പാഴായി, ഇന്ത്യക്ക് തോല്‍വി

സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടവും പാഴായതോടെ ആസ്‌ട്രേലിയക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 34 റണ്‍സിനാണ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി. ആസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 9ന് 254ല്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍ ആസ്‌ട്രേലിയ 288/5(50 ഓവര്‍) ഇന്ത്യ 254/9 (50 ഓവര്‍) ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ ഷോണ്‍ മാര്‍ഷ്(54), ഹാന്‍ഡ്‌സ് കോംപ്(73), ഖവാജ(59) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 5ന് 288 റണ്‍സെടുത്തത്. മറുപടിക്കിറങ്ങിയ […]