ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദി കൂടിച്ചേരുന്നിടത്തിന് തൊട്ടുമുമ്പുള്ള അതിമനോഹരമായ ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയിടുക്കുകള്‍ക്കിടയിലൂടെ നീലനിറത്തിൽ നേരിയ ജലപ്രവാഹത്തിന്റെ ചിത്രം ഡ്രോണുപയോഗിച്ച് പകര്‍ത്തിയതാണ്. ‘പിക് ഓഫ് ദ ഡേ’ എന്ന ഹാഷ് ടാഗോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ട്വിറ്റര്‍ അക്കൗണ്ടിലും മറ്റ് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രം ശ്രദ്ധനേടുന്നത്. വ്യവസായ പ്രമുഖന്‍ ആനന്ദ മഹീന്ദ്ര ഉള്‍പ്പെടെ പലരും ചിത്രം ഷെയര്‍ ചെയ്തു. ഒരു ഡ്രോൺ […]
Tag: river
വേനല്‍ കടുക്കുന്നു; വറ്റി വരണ്ട് ഗോദാവരി നദി
വേനലില്‍ മഹാരാഷ്ട്രയിലെ ഗോദാവരി നദി വറ്റിവരളുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രധാന ജലസ്രോതസാണ് നാസിക്കിലെ ത്രിയംഭകേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന ഗോദാവരി നദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി കൂടിയാണിത്. നദിയുടെ വരള്‍ച്ച ഗോദാവരിയെ ആശ്രയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കും. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും വെള്ളം ലഭ്യമല്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. ‘മരിച്ചുപോയ പിതാവിന്റെ കര്‍മത്തിന് വേണ്ടി ഇവിടെ വന്നതാണ്, പക്ഷേ നദിയില്‍ വെള്ളമില്ല, നദി പൂര്‍ണ്ണമായും വറ്റിയിരിക്കുന്നു’ പ്രദേശവാസിയുടെ പ്രതികരണമായി […]
കിഴക്കൻ മേഖലയിൽ മഴ ശക്തം; ആറുകളില്‍ ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ടയിലെ മലയോരമേഖലയില്‍ ശക്തമായ മഴ. അച്ഛൻകോവില്‍, പമ്പ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു . കൊക്കാത്തോട്, കല്ലേലി, വയക്കര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ചെങ്ങന്നൂർ വെൺമണിയിലും ജലനിരപ്പ് ഉയരുന്നു. ശാർങ്ങക്കാവ് ദേവി ക്ഷേത്രത്തില്‍ വെള്ളം കയറി. സീതത്തോട്ടിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവല്ല തിരുമൂലപുരം കുറ്റൂര്‍ മേഖലയില്‍ എംസി റോഡില്‍ വെള്ളംകയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രാത്രിയോടെ വെള്ളം കുറയുമെന്നാണ് പ്രതീക്ഷ. തിരുവല്ല കോഴഞ്ചേരി റോഡില്‍ ചില ഭാഗത്ത് ചെറിയവാഹനങ്ങള്‍ നിരോധിച്ചു.