Kerala

സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സമ്മേളനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. സിപിഐഎം ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ മാത്രം സാധാരണക്കാര്‍ക്കെതിരെ 3,424 കേസുകള്‍ ചാര്‍ജ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൊവിഡ് വ്യാപനത്തിനിടെ പൊതുപരിപാടികള്‍ നടത്തിയ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ആരാണ് മരണത്തിന്റെ വ്യാപാരികളെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ […]

Kerala

സാനിട്ടൈസർ നിർമ്മാണ മറവിൽ സ്പിരിറ്റ് കടത്ത്; സമഗ്ര അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല

സാനിട്ടൈസർ നിർമ്മാണത്തിൻ്റെ മറവിൽ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി സ്പിരിറ്റ് കടത്തിയ സംഭവം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർക്ക് കത്ത് നൽകി. വയനാട് മുട്ടിൽ സന്ദർശിക്കാനെത്തിയപ്പോഴാണ് സ്പിരിറ്റ് കടത്ത് ശ്രദ്ധയിൽപ്പെട്ടത്. സംഭവം ഗൗരവകരമെന്നുo അന്വേഷണം വേണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്പിരിറ്റ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ സമഗ്ര അന്വേഷണo ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് രമേശ് […]