കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ച് ഇന്ന് റിസർവ് ബാങ്കിന് മുന്നിൽ ഭരണ പക്ഷവും പ്രതിപക്ഷവും സംയുക്തമായി പ്രതിഷേധിക്കും. ( ruling opposition joint protest ) സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിലും ധർണയിലുമാണ് ഇടതുപക്ഷ, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത്. സഹകരണ മന്ത്രി വി.എൻ.വാസവൻ ധർണ ഉദ്ഘാടനം ചെയ്യും. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി കടകംപളളി സുരേന്ദ്രൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സി.പി.ഐ […]
Tag: RBI
തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ
തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനവുമായി തുടരും. നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജി.ഡി.പി വളർച്ച 9.5ശതമാനമാകുമെന്ന് ആർ.ബിഐ അറിയിച്ചു. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ ജി.ഡി.പി വളർച്ചാ അനുമാനം 6.8ശതമാനത്തിൽനിന്ന് 6.6ശതമാനമാക്കി കുറച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 5.3 ശതമാനം ആയിരിക്കുമെന്ന് ഗവർണർ ശക്തികാന്ത് ദാസ് വ്യക്തമാക്കി. മൂന്നാം പാദവാർഷികത്തിൽ പണപ്പെരുപ്പം 5.1ശതമാനവും നാലാം പാദവാർഷികത്തിൽ 5.7 ശതമാനവും […]
‘പത്രപരസ്യം പരിഭ്രാന്തി സൃഷ്ടിക്കാൻ’; റിസർവ് ബാങ്കിന് മറുപടി നൽകി സഹകരണ വകുപ്പ്
സഹകരണ സംഘങ്ങൾക്കെതിരെ ആർബിഐ പുറത്തിറക്കിയ പത്രപരസ്യം പരിഭ്രാന്തി സൃഷ്ടിക്കാനാണെന്ന് സഹകരണ വകുപ്പ്. ആർബിഐ പരാമർശങ്ങൾ സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും വിമർശനമുണ്ട്. കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരണ്ടിയിൽ സഹകരണ സംഘങ്ങളില്ലെന്നും സഹകരണ സംഘം നിക്ഷേപത്തിന് ഗ്യാരണ്ടിക്കായി കേരളത്തിൽ നിയമമുണ്ടെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി. സഹകരണ സംഘം രജിസ്ട്രാർ പിബി നൂഹ് റിസർവ് ബാങ്ക് ജനറൽ മാനേജർക്ക് ഇതെല്ലാം വിശദീകരിച്ചുകൊണ്ട് കത്ത് നൽകി. സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ കഴിഞ്ഞ ദിവസമാണ് പത്രപരസ്യം പുറത്തിറക്കിയത്. നിയമം ലംഘിച്ച് ചില […]
ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല
പലിശനിരക്കില്‍ മാറ്റമില്ലാതെ ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിലും മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. തുടര്‍ച്ചയായി എട്ടാംതവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തീരുമാനിക്കുന്നത്. 2020 മാര്‍ച്ചിലാണ് റിപ്പോ നിരക്ക് 4ശതമാനമായി കുറച്ചത്. റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഇത്തവണ മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ. ഒരുപാദം കൂടി ഇതേനിരക്ക് തുടരാനാണ് ഇപ്പോള്‍ ആര്‍ബിഐയുടെ പണനയ സമിതി തീരുമാനം. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും ശക്തിപ്പെടുകയാണെന്നും […]
എ.ടി.എമ്മിൽ കാശില്ലേ? എങ്കിൽ ഇനി മുതൽ ബാങ്കുകൾക്ക് പിഴയടക്കേണ്ടി വരും; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവ്
ബാങ്കുൾക്ക് താത്പര്യമില്ലാത്ത എന്നാൽ ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആശ്വാസമേകുന്ന ഒരു ഉത്തരവാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം ഇനി മുതൽ എ.ടി.എമ്മുകളിൽ കാശില്ലെങ്കിൽ ബാങ്കുകൾ പിഴയടക്കേണ്ടി വരും. 2021 ഒക്‌ടോബർ ഒന്ന് മുതലാണ് പുതിയ നിയമം നിലവിൽ വരിക. എ.ടി.എമ്മുകളിൽ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ, ഇത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്. ബാങ്കുകളും വൈറ്റ് ലേബൽ എ.ടി.എം. ഓപ്പറേറ്റേഴ്സും […]
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ആര്‍ബിഐ
കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക്. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍ബിഐ ഈ കാര്യം വ്യക്തമാക്കിയത്.കൊവിഡ് രണ്ടാംതരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അതേസമയം കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിന്നെന്നും ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേയ്ക്ക്; മുന്നറിയിപ്പുമായി ആർ.ബി.ഐ
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആർ.ബി.ഐയുടെ മുന്നറിയിപ്പ്. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിർത്താനായില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക തകർച്ചയായിരിക്കുമെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക നിയന്ത്രണങ്ങൾ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയതാണ് പ്രധാന തിരിച്ചടി. മാർച്ചിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാണ്. പണപ്പെരുപ്പം ആറ് ശതമാനം കടന്നാൽ കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം. ഇതിൽ നിന്ന് മുക്തിനേടുക പ്രയാസമായിരിക്കും. ഒന്നാംതരംഗത്തിനേക്കാൾ രണ്ടാം തരംഗം കടുത്ത വെല്ലുവിളിയാണ് സാമ്പത്തിക മേഖലക്ക് ഉണ്ടാക്കുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി
മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് : പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം
മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ചു. 24 എക്‌സ്‌ക്ലൂസീവ്. മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിർദേശം ആർബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിർദേശത്തിന് കേന്ദ്രസർക്കാർ തയാറായത്. യോഗ്യമായ അകൗണ്ടുകൾക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകണമെന്നും കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എൻപിഎ ആക്കരുതെന്നും ധനമന്ത്രാലയം ആർബിഐയോട് പറഞ്ഞു. അടുത്ത ദിവസം സുപ്രിംകോടതിയിൽ […]
കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് ആര്‍.ബി.ഐ
കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്മെന്‍റ് എന്നിവക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം 140 ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പട്ടിക ഇറക്കിയത്. പൊതുമേഖല സ്ഥാപനങ്ങളായ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്മെന്‍റ് എന്നീ പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് […]
2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നു? പ്രതികരണവുമായി ധനകാര്യമന്ത്രി
2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ശനിയാഴ്ച ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടിയും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് മെയ് നാലിനാണ് അച്ചടി വീണ്ടും ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പറയുന്നു. 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവില്‍ പ്രചാരത്തിലുള്ളത്. 2000 […]