രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ കോൺഗ്രസ് അധ്യക്ഷൻ ഇന്ന് നടത്തിയ പ്രസ്താവനകൾ ലജ്ജാകരവും നിരുത്തരവാദപരവുമാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചതും രാഹുലിൻ്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെങ്കിൽ […]
Tag: Ravi Shankar Prasad
ട്വിറ്ററുമായി ചര്‍ച്ചക്കില്ല; സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു
സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില് ട്വിറ്ററുമായി ചർച്ചക്ക് തയ്യാറല്ലെന്ന് ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. ചട്ടംലംഘിച്ച 500 അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്തെന്നും സർക്കാർ ആവശ്യം നിയമപരമല്ലെന്നും ട്വിറ്റർ പ്രതികരിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട മ്യൂസിക് വീഡിയോകൾ യുടൂബ് നീക്കം ചെയ്തു. പ്രധാനമന്ത്രി കർഷകരെ വംശഹത്യ നടത്തുന്നു എന്ന ഹാഷ്ടാഗ് പ്രചരിച്ചതോടെയാണ് കേന്ദ്രം ട്വിറ്ററിനെതിരെ തിരിഞ്ഞത്. ആദ്യം 257 ഉം പിന്നീട് 1175ഉം അക്കൌണ്ടുകള് മരവിപ്പിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. […]
ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ ‘ഡിജിറ്റല്‍ സ്‌ട്രൈക്കെ’ന്ന് കേന്ദ്രമന്ത്രി
ബംഗാളിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കവെ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ബംഗാളിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കവെ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. “പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നാം ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത്. അതൊരു ഡിജിറ്റൽ സ്ട്രൈക്ക് ആയിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ, സമാധാനത്തിലൂടെ പരിഹരിക്കാനാണ് നമ്മള്‍ വിശ്വസിക്കുന്നത്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്കുണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും. നമ്മുടെ […]