Kerala Latest news

ചെറായിയിൽ 90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരൻ അറസ്റ്റിൽ

കൊച്ചി ചെറായിയിൽ 90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശി 26കാരനായ ശ്യാംലാലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ശ്യാംലാൽ. വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയിൽ വീട്ടിലെത്തിയായിരുന്നു അതിക്രമം. ഈ സമയത്ത് വൃദ്ധയുടെ മകൾ വീട്ടിലില്ലായിരുന്നു. മകൾ ജോലിക്ക് പോയ സമയത്താണ് ശ്യാംലാൽ വീട്ടിലെത്തിയത്. അയൽക്കാരനായ പ്രതി വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടിൽ […]

Kerala

കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ തിരുവല്ല സ്വദേശി സാബു പിടിയിലായി. ബസിലെ യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം. ആയൂരില്‍ നിന്ന് ബസില്‍ കയറിയ സാബു പെണ്‍കുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയാണ് പീഡനശ്രമം നടത്തിയത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചതോടെയാണ് യാത്രക്കാര്‍ ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്ത് എത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. […]

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് – പത്തനംതിട്ട കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമമുണ്ടായത്. യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. പിന്നീട് കോഴിക്കോട് വച്ചുതന്നെ യുവാവിന്റെ ശല്യം ആരംഭിച്ചതായി ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും […]

Kerala

ഡ്രൈവിംഗ് ടെസ്റ്റിനിടെ പീഡന ശ്രമം; എം.വി.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിജുവാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വച്ച് ഉദ്യോഗസ്ഥൻ ശരീരത്തില്‍ കൈവച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍ തന്നെ യുവതി പൊലീസിൽ‍ പരാതി നല്‍കുകയായിരുന്നു. യുവതി […]

Kerala

അട്ടപ്പാടി ആശുപത്രിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം

അട്ടപ്പാടി കോട്ടത്തറ ആശുപത്രി നിരീക്ഷണ മുറിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം. കോട്ടത്തറ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ച താവളം സ്വദേശി ചന്ദ്രൻ (42)നെ അഗളി പൊലിസ് കസ്റ്റഡിയിൽ എടുത്തു. ബൈക്ക് അപകടത്തിൽപ്പെട്ടതായി പറഞ്ഞാണ് ചന്ദ്രൻ ചികിത്സ തേടിയത്. ഡോക്ടർ പരിശോധിച്ച് ചന്ദ്രനെ നിരീക്ഷണ മുറിയിൽ കിടത്തിയിരിക്കുകയായിരുന്നു. അപ്പോഴാണ് സമീപത്ത് നിരീക്ഷണത്തിനായി കിടത്തിയിരുന്ന 23 കാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ യുവാവ് ശ്രമിച്ചത്.

Kerala

ഉപദ്രവിച്ചു എന്ന പെൺകുട്ടി പറയുന്ന സമയത്ത് ബസ് ഓടിക്കുകയായിരുന്നു : കെഎസ്ആർടിസി ഡ്രൈവർ

TwitterWhatsAppMore കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് ഡ്രൈവർ ഷാജഹാൻ. താൻ പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും ഉപദ്രവിച്ചു എന്ന പെൺകുട്ടി പറയുന്ന സമയത്ത് ബസ് ഓടിക്കുകയായിരുന്നുവെന്നും ഷാജഹാൻ പറഞ്ഞു. സംഭവത്തിൽ എല്ലാ യാത്രക്കാരുടേയും മൊഴിയെടുക്കണമെന്ന് ഷാജഹാൻ ആവശ്യപ്പെട്ടു. പെൺകുട്ടിക്കെതിരെ കേസ് കൊടുക്കുമെന്നും ഷാജഹാൻ പറഞ്ഞു. ‘നാലാം നമ്പർ സീറ്റിലിരുന്ന പെൺകുട്ടി ആറാം നമ്പർ സീറ്റിൽ വന്നിരുന്നു. പക്ഷേ ലേഡീസ് ക്വാട്ട ആയതിനാൽ ഞാനൊന്നും സംസാരിക്കാൻ പോയില്ല. കുറുവിലങ്ങാട് ആയപ്പോൾ ആറാം നമ്പർ സീറ്റിലേക്കുള്ള […]