Kerala

പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല ഏറ്റെടുത്തേക്കില്ല; സാധ്യത ഇവര്‍ക്ക്

കനത്ത തോല്‍വിയില്‍ പ്രതിപക്ഷത്ത് പൊട്ടിത്തെറി. നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. പുതിയ പേരുകള്‍ ഉയര്‍ന്നുവരുമെന്നും വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനാണ് മുന്‍ഗണന. മുതിര്‍ന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. കെ സുധാകരന്റെ പേര് കെപിസിസി അധ്യക്ഷ […]

India Kerala

‘പ്രതിപക്ഷ ധര്‍മം തെരുവിലെ രൂക്ഷ സമരങ്ങള്‍ മാത്രമല്ലെന്ന് തെളിയിച്ച നേതാവ്’

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ആശംസകളുമായി സംവിധായകന്‍ അരുണ്‍ ഗോപി. പ്രതിപക്ഷ ധര്‍മ്മം തെരുവിലെ രൂക്ഷമായ സമരങ്ങള്‍ മാത്രമല്ലെന്ന് മനസിലാക്കിത്തന്ന നേതാവാണ് ചെന്നിത്തല. കോവിഡ് കാലത്ത് സ്വന്തം ഓഫീസിൽ കൺട്രോൾ റൂം തുറന്നും പ്രളയ കാലത്ത് ഒരുപാട് സഹായങ്ങൾ എത്തിച്ചും നാടിനോടൊപ്പം നിൽക്കാൻ അദേഹം മുന്നിലുണ്ടായിരുന്നു. വലിയ മാധ്യമ ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം മുൻകൈയെടുത്ത് നടത്തിയ പരിപാടി ആയിരുന്നു ബൈസൈക്കിൾ ചലഞ്ച്. ക്രിയാത്മകമായ ഒട്ടേറെ ഇടപെടലുകള്‍ അദ്ദേഹം നടത്തിയെന്നും അരുണ്‍ ഗോപി […]

Kerala

കൊവിഡ്: 14 ഇന നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

കൊവിഡ് വ്യാപനം രൂക്ഷമായതോടെ 14 ഇന നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്‌മെന്റ് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിർദ്ദേശങ്ങളാണ് പ്രതിപക്ഷനേതാവ് മുന്നോട്ടുവയ്ക്കുന്നത്. രോഗപ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നും രോഗത്തിനെതിരായ പോരാട്ടത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു. നിർദേശങ്ങൾ ഇങ്ങനെ : ചികിത്സ അഡ്മിഷൻ പ്രോട്ടക്കോൾ കോവിഡ് രോഗികൾ വല്ലാതെ കൂടുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിൽ അവരെ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷൻ പ്രോട്ടക്കോൾ ഉണ്ടാക്കണം. ഇപ്പോൾ സാമ്പത്തിക […]

Kerala

പ്രതിപക്ഷ നേതാവ് ഇന്ന് ഗവര്‍ണറെ കാണും

കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. രാവിലെ പതിനൊന്നരയ്ക്ക് രാജ്ഭവനില്‍ ആണ് കൂടിക്കാഴ്ച. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 14 ഇന നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തുന്നത്. ചികിത്സ, ഐസിയു, വെന്റിലേറ്റര്‍, ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കല്‍, കിടക്കകള്‍ ഉറപ്പാക്കല്‍, […]

Kerala

സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ കള്ളക്കളിയാണ് എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ കേസ്: രമേശ് ചെന്നിത്തല

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച് കേസ് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതാണ് കോടതി തള്ളിക്കളഞ്ഞത്. കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാനവും കള്ളനും പൊലീസും കളിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അത് ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായിരുന്നുവെന്നും രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നടത്തിയ പ്രഹസനമാണ് കോടതി ഇന്ന് തള്ളിക്കളഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടേതാണ് നടപടി. രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ […]

Kerala

ജലീലിനെ പുറത്താക്കണമെന്ന് ചെന്നിത്തല; ‘മന്ത്രിയെ എപ്പോഴും സംരക്ഷിച്ചത് മുഖ്യമന്ത്രി’

മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ എപ്പോഴും സംരക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും ലോകായുക്തയുടെ വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. […]

Kerala

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചത്; ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി- അദാനി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിയുന്നത്. പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതു കൈകൊണ്ടും അദാനിയെ സഹായിക്കുകയാണ്. കരാറുകൊണ്ട് ദോഷമുണ്ടാകുന്നത് ജനങ്ങള്‍ക്കാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വൈദ്യുതി റഗുലേഷന്‍ കമ്മീഷന്റെ തീരുമാനപ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സംസ്ഥാനം വൈദ്യുതിയുടെ കാര്യത്തില്‍ മിച്ച സംസ്ഥാനമാണ്. 2021-22 ല്‍ വര്‍ഷം 811 യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കൈവശമുണ്ടാവുക. ഈ സാഹചര്യത്തില്‍ […]

Uncategorized

സംസ്ഥാനത്ത് ബിജെപി-സിപിഐഎം ധാരണയെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ബിജെപി – സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനി പിണറായി ബന്ധത്തിന് പിന്നിലും ഈ ധാരണയാണ്. സര്‍ക്കാരിന് എതിരായ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാത്തതിന് കാരണം ഈ ധാരണയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായാണ് സിപിഐഎമ്മിനെ ബിജെപി കൂട്ടുപിടിച്ചതെന്നും ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍ഗ്രസിന് ബിജെപിയുമായി ഒരു ധാരണയുമില്ല. അദാനി മുഖേന ഇപ്പോള്‍ പിണറായിക്കാണ് ഡീലുള്ളത്. അദാനി-മോദി- പിണറായി കൂട്ടുകെട്ടാണ് കേരളത്തില്‍ നടക്കുന്നത്. യുഡിഎഫ് തകരുകയെന്നതാണ് ബിജെപിയുടെയും സിപിഐഎമ്മിന്റെയും ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Kerala

”തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ജാള്യത”: രമേശ് ചെന്നിത്തല

വന്‍തോതില്‍ കള്ളവോട്ട് സൃഷ്ടിച്ച് യഥാര്‍ത്ഥ ജനഹിതം അട്ടമറിക്കാനുള്ള ഗൂഡ നീക്കം പൊളിഞ്ഞു പോയതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തെളിഞ്ഞ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടര്‍മാരെല്ലാം വ്യാജവോട്ടര്‍മാരാണെന്ന്   ചിത്രീകരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചുവെന്നുവരെ കള്ളത്തരം പറയുന്ന നിലയിലേക്ക് മുഖ്യമന്ത്രി തരം താഴുകയാണ്. വോട്ടര്‍ പട്ടികയില്‍ യഥാര്‍ത്ഥ വോട്ടര്‍ അറിയാതെ നിരവധി തവണ ആ വോട്ടറുടെ പേരില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചു എന്ന വസ്തുതയാണ് തെളിവ് സഹിതം താന്‍ പുറത്ത് കൊണ്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു. വ്യാജവോട്ടുകള്‍ ഇടതു സഹയാത്രികരായ […]

Kerala

“ലയിക്കേണ്ടത് സി.പി.എമ്മും ബി.ജെ.പിയും”; പ്രധാനമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

ഇത്തവണ തെരഞ്ഞെടുപ്പിന് സി.പി.എമ്മുമായി ബി.ജെ.പി ‘ഡീല്‍’ ഉണ്ടാക്കിയ സാഹചര്യത്തില്‍ ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍.എസ്.എസിന്‍റെ നേതാവായ ബാലശങ്കറാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായിയും അദ്ദേഹത്തിന്‍റെ സര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്ക് […]