ഐ ഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തലക്ക് എതിരായ ആരോപണത്തില്‍ നിന്ന് ഭരണ പക്ഷം പിന്‍മാറാന്‍ ശ്രമിക്കുന്നതിടെയാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്‍റെ നീക്കം. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോ ണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ആവശ്യം. ഇപ്പോള്‍ ഫോണ്‍ കൈവശമുള്ളവരെ പറ്റിയുള്ള സൂചനകളുടെ ബലത്തിലാണ് ഈ നീക്കമെന്നും അഭ്യൂഹമുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലായിരുന്ന സ്വപ്നയ്ക്ക് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചതായി ആരോപിച്ചിരുന്നത്. വിവരം പുറത്ത് വന്നതിന് പിന്നാലെ […]
Tag: Ramesh Chennithala
‘തിരുകേശം ബോഡി വേസ്റ്റ് തന്നെ’; വിശ്വാസികളുടെ വിശ്വാസത്തെ മുഖ്യമന്ത്രി തകർക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുകേശം ബോഡി വേസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വിശ്വാസത്തെ മുഖ്യമന്ത്രി തകർക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. മുന്‍പ് പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതിനെതിരെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന […]
പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം മാറി: രമേശ് ചെന്നിത്തല
മകൻ കുടുങ്ങുമെന്ന് കണ്ടപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വർഗീയത ഇളക്കി വിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായപ്പോൾ കോടിയേരി മൗനം പാലിച്ചു. മകൻ ലഹരി കടത്തിൽ കുടുങ്ങുമെന്നായപ്പോൾ രംഗത്ത് വന്നു. പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ചെന്നിത്തല ആരോപിച്ചു. കോടിയേരി വർഗീയത ഇളക്കി വിടുന്നത് ബിജെപിയെ സഹായിക്കാനാണ്. ബിജെപിയെ ശക്തിപ്പെടുത്താനാണ് സിപിഎം തന്ത്രം. മന്ത്രി ജലീലിന്‍റെ രാജിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. ജലീലിനെ സംരക്ഷിക്കാന്‍ ബിജെപിയേക്കാൾ […]
മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കും വരുമെന്ന ഭയം കൊണ്ട് -രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കും തന്‍റെ ഓഫീസിലേക്കും വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാതിരിക്കുന്നത് നാളെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിനും രാജി വെക്കേണ്ടി വരുമോ എന്ന ഭയത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. അതീവ ഗൌരവ സ്വഭാവത്തിലുള്ള ഒരു ചോദ്യം ചെയ്യലാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്‍.ഐ.എ ഷെഡ്യൂള്‍ഡ് ക്രൈംസ് അന്വേഷിക്കുന്ന ഒരു ഏജന്‍സിയാണ്. രാജ്യദ്രോഹപരവും തീവ്രവാദപരവുമായ ബന്ധങ്ങള്‍ അന്വേഷിക്കുകയാണ് എന്‍.ഐ.എ പ്രധാനമായും ചെയ്തത്. ചോദ്യം ചെയ്യലിന് വിധേയമാകുന്നത് കുറ്റകരമല്ല […]
സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ട്; അതാരാണെന്ന് തനിക്കറിയാമെന്ന് ചെന്നിത്തല
കെ.ടി ജലീലിന‌് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഒരു മന്ത്രി കൂടി സംശയത്തിന്‍റെ നിഴലിലേക്ക്. ഒരു മന്ത്രിയുടെ പങ്കാളിത്തം കൂടി പുറത്ത് വരാനുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. മന്ത്രിയാരാണെന്ന് തനിക്കറിയാം. ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങൾ തനിക്ക് നൽകാത്തതെന്നും ചെന്നിത്തല പറഞ്ഞു. സ്വപ്ന സുരേഷില്‍ നിന്നും സന്ദീപ് നായരില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ […]
“സംസ്ഥാനത്ത് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യം”, കെ.ടി ജലീല്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ധാര്‍മ്മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ രാജിവെയ്ക്കാന്‍ ജലീല്‍ തയ്യാറാവണമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റം ചെയ്യുന്ന ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. മന്ത്രി തലയില്‍ മുണ്ടിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായത്. ഈ സംസ്ഥാനത്ത് ഇതുപോലൊരു […]
സ്വര്‍ണ്ണക്കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് കടകംപള്ളി
സ്വര്‍ണ്ണക്കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശത്രുക്കളെ പോലെ പെരുമാറുന്നുവെങ്കിലും അവശ്യ സമയത്ത് ബി.ജെ.പിയും സി.പി.എമ്മും സുഹൃത്തുക്കളെ പോലെയാണ്.അന്വേഷണത്തിന്‍റെ ഭാവി എന്താകുമെന്ന ആശങ്കയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് പദ്ധതിയെ തൊടാതെയും ജലീലിനെ കടന്നാക്രമിക്കാതെയും പ്രതിപക്ഷം; ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍
ലൈഫ് പദ്ധതി സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ പ്രതിപക്ഷം സർക്കാരിന് മുന്നിൽ ഉയർത്തുകയോ ഭരണപക്ഷം മറുപടി പറയുകയോ ചെയ്തില്ല. ലൈഫ് പദ്ധതിയിലും സ്വർണക്കടത്തിലും തൊടാതെ നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ച. ലൈഫ് പദ്ധതി സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ പ്രതിപക്ഷം സർക്കാരിന് മുന്നിൽ ഉയർത്തുകയോ ഭരണപക്ഷം മറുപടി പറയുകയോ ചെയ്തില്ല. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധത്തിന്‍റെ പേരിൽ പ്രതിക്കൂട്ടിലായ കെ ടി ജലീലിനെയും പ്രതിപക്ഷം ഒരു പരിധി വിട്ട് വിമർശിച്ചില്ല. സ്വർണക്കടത്തിലും ലൈഫ് റെഡ് ക്രസന്‍റ് ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര […]
പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: രമേശ് ചെന്നിത്തല
പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾക്ക് മറുപടി നൽകിയില്ല. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഗവർണറുടെ നയപ്രഖ്യാപനം പോലെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എട്ട് അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷം സർക്കാരിനെ തുറന്നുകാട്ടി. മുഖ്യമന്ത്രിയുടെ പ്രസംഗം നനഞ്ഞ പടക്കമായി. മുഖ്യമന്ത്രി പറഞ്ഞത് എല്ലാ കാലത്തുമുള്ള പദ്ധതികൾ. ലൈഫിനെപ്പറ്റി മുഖ്യമന്ത്രി ഒരക്ഷരം […]
ദേശീയ പാതയോരത്തെ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക്; അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ്
സംസ്ഥാനത്തിന്റെ പൊതുസ്വത്ത് സര്‍ക്കാര്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലുള്ള നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേകളോട് ചേര്‍ന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങളില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുകയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രൊപ്പോസല്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ക്ക് ഈ സ്ഥലം നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ […]