Kerala

ചലച്ചിത്ര അക്കാദമിയെ സി.പി.എമ്മിന്‍റെ പോഷക സംഘടന ആക്കിയെന്ന് ചെന്നിത്തല

ചലച്ചിത്ര അക്കാദമിയിലെ കരാറുകാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയർമാൻ കമൽ സാസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടു. അക്കാദമിയുടെ ഇടത് സ്വഭാവം നിലനിർത്താൻ ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തുണമെന്ന് കത്തിൽ പറയുന്നു. എന്നാൽ ചെയർമാന്‍റെ ആവശ്യം മന്ത്രി എ.കെ ബാലൻ തള്ളിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ ഷാജി എച്ച്‌ പ്രോഗ്രാം മാനേജര്‍ റിജോയ്‌ കെ.ജെ പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി സജീഷ്‌ പ്രോഗ്രാം മാനേജര്‍ വിമല്‍ […]

Kerala

സഭയില്‍ ഭരണ-പ്രതിപക്ഷ വാക് പോര്

നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചര്‍ച്ചയുടെ ആദ്യ ദിവസം ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഭരണപക്ഷം. രമേശ് ചെന്നിത്തല ഉള്‍പ്പെടെ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് എതിരായ വിജിലന്‍സ് നടപടികള്‍ നിയമസഭയില്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് വലിയ അഴിമതി നടന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവ് ചോദ്യം ചോദിയ്ക്കുന്നത് സ്വാഭാവികമാണ്. എന്തിനാണ് അതിനിത്ര ബഹളം. മുൻ സർക്കാരിന്‍റെ സമയം കേരളം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യവും രാജ്യത്തിന് പുറത്തും അഴിമതി ഇല്ലാത്ത നാടാണെന്ന് കേരളത്തിന്‍റെ യശസ്സ് ഉണർന്നു. ബഹുരാഷ്ട്ര […]

Kerala

നെയ്യാറ്റിൻകര ആത്മഹത്യ: പ്രതി സർക്കാരെന്ന് രമേശ് ചെന്നിത്തല

നെയ്യാറ്റിൻകര അതിയന്നൂർ നെടുന്തോട്ടം ലക്ഷം വീട് കോളനിയിൽ പുറമ്പോക്കിൽ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പൊലീസിന്റെ ദുർവാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് നടത്തിയത് നരഹത്യയാണ്. അരമണിക്കൂർ കാത്തിരുന്നാൽ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നിൽ നിന്നും കുടുംബത്തെ […]

Kerala

പ്രാദേശിക നീക്കുപോക്കുണ്ടായെന്ന് ചെന്നിത്തല, നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി

തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും വെൽഫെയർ പാർട്ടി നീക്കുപോക്കിനെ ചൊല്ലി കോൺഗ്രസിൽ കലഹം. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും പറഞ്ഞു. എന്നാൽ ഇരുവരേയും തള്ളിയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കിന് കോണ്‍ഗ്രസ് നിർദേശം നൽകിയിട്ടില്ല. പ്രാദേശിക നീക്ക് പോക്കുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വെൽഫെയർ പാർട്ടി – ആര്‍.എം.പി നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, […]

Kerala

നിൽക്കക്കള്ളിയില്ലാതെ സി. പി.എം എസ്.ഡി.പി.ഐയുമായി വർഗ്ഗീയ കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്ന് ചെന്നിത്തല

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നല്ല പ്രതീക്ഷയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നതാണ് പോളിംഗ് ശതമാനം കൂടാൻ കാരണം. നിൽക്കക്കള്ളിയില്ലാതെ സി. പി.എം എസ്.ഡി.പി.ഐയുമായി വർഗ്ഗീയ കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം എസ്.ഡി.പി.ഐ കൂട്ടുകെട്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. അവസരവാദത്തിന്‍റെ […]

India Kerala

”നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അഴിമതി”; സ്പീക്കര്‍ക്കെതിരെ ചെന്നിത്തല

നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.”100 കോടി രൂപയുടെ നിർമാണ പദ്ധതികളും ആഘോഷ പരിപാടികളും സ്പീക്കർ ഇതിനോടകം നടത്തി. പൊതുപണം വെള്ളം ഒഴുക്കി വിടുന്നത് പോലെയാണ് ചെലവാക്കുന്നത്. സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ധൂർത്ത് നടത്തുന്നത്”. ധൂർത്ത് വിവരിച്ച് ഗവർണർക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Kerala

മുഖ്യമന്ത്രി ഒളിച്ചോടിയത് പരാജയം ഉറപ്പായതിനാല്‍: രമേശ് ചെന്നിത്തല

സ്വർണക്കടത്തിലെ ഉന്നതനാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒളിച്ചോടിയത്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. കേരളത്തില്‍ ഭരണ മാറ്റത്തിന്‍റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പെന്നും ചെന്നിത്തല അവകാശപ്പെട്ടു. യുഡിഎഫ് വന്‍വിജയം നേടും. അഴിമതി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതും. കേരളത്തില്‍ ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും കൊടുക്കില്ലെന്ന് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനം വിധിയെഴുതും. യുഡിഎഫിലാണ് അവരുടെ […]

Kerala

രമേശ് ചെന്നിത്തലക്കും കെ എം ഷാജിക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെയും അന്വേഷണത്തിന് അനുമതി നല്‍കി. ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപ ചെന്നിത്തലക്ക് കോഴ നല്‍കി എന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. ആദ്യം ഗവര്‍ണറുടെ അനുമതി തേടാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ചെന്നിത്തല മന്ത്രി അല്ലായിരുന്നു എന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. […]

Kerala

മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ നീക്കം തുടങ്ങിയെന്ന് ചെന്നിത്തല

രമണ്‍ ശ്രീവാസ്തവയിലൂടെ സി.പി.എം നേതാക്കള്‍ ലക്ഷ്യം വെയ്ക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം പോരാടുന്നുവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി സര്‍ക്കാരിലും എല്‍.ഡി.എഫിലും അസ്വസ്ഥകള്‍ പുകയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാളയത്തില്‍ പട രൂപപ്പെട്ടുവെന്ന് വ്യാഖ്യാനിക്കാനാണ് യു.ഡി.എഫ് നീക്കം. എല്ലാം പോലീസ് നിയമോപദേശകന്‍ അറിഞ്ഞാണെന്ന വിമര്‍ശനം സി.പി.എമ്മില്‍ രൂപ്പെടുന്നത് മുഖ്യമന്ത്രിയെ ഉന്നം വെച്ചാണെന്ന് പ്രതിപക്ഷ […]

Kerala

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; നിയമ നടപടിക്ക് രമേശ് ചെന്നിത്തല

ബാര്‍ കോഴ കേസിലെ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ നിയമനടപടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിന് എതിരെ വക്കീല്‍ നോട്ടീസ് അയക്കും. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് ആവശ്യം. അതേസമയം ബാര്‍ കോഴക്കേസ് ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രമേശ് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. വിജിലന്‍സിന് മൊഴി കൊടുത്താല്‍ നാളെ കേസ് ഒത്തുതീര്‍പ്പാക്കില്ലെന്ന് ഉറപ്പുണ്ടോ എന്നും ബിജു രമേശ് മാധ്യമങ്ങളോട് ചോദിച്ചു. കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് നേരത്തേ […]