Kerala

ഇ.എം.സി.സി: മേഴ്സിക്കുട്ടിയമ്മ ഫയലുകള്‍ രണ്ടുതവണ കണ്ടെന്ന് രമേശ് ചെന്നിത്തല

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഫയലുകൾ മന്ത്രി മേഴ്സിക്കുട്ടിയമ്മ രണ്ടുതവണ കണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രം സംബന്ധിച്ച ഫയലുകൾ പുറത്തു വിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഐശ്വര്യകേരളയാത്രക്കിടെ ആലപ്പുഴയിൽ വെച്ച് സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയൻ നേതാവാണ് തനിക്ക് വിവരങ്ങൾ നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ഫയല്‍ നമ്പറടക്കം എടുത്ത് പറഞ്ഞായിരുന്നു ഫിഷറീസ് മന്ത്രിക്കെതിരെ രമേശ് ചെന്നിത്തല ആരോപണമുയര്‍ത്തിയത്. മുഖ്യമന്ത്രിയടക്കം തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി ഇ.എം.സി.സി ഇടപാട് സംബന്ധിച്ച വിവരം തനിക്ക് ലഭിച്ച വഴിയും ചെന്നിത്തല വിവരിച്ചു. ഐശ്വര്യ കേരള […]

Kerala

ആഴക്കടൽ മത്സ്യബന്ധന വിവാദം: ഇ.എം.സി.സിയുമായുള്ള ധാരണാ പത്രവും റദ്ദാക്കി

2020ല്‍ അസൻഡിൽ ഒപ്പുവെച്ച ഇ.എം.സി.സിയുമായുള്ള ധാരണാ പത്രവും റദ്ദാക്കി. ഇ.എം.സി.സി – കെ.എസ്.ഐ.ഡി.സിയുമായുള്ള 5000 കോടിയുടെ ധാരണാ പത്രമാണ് റദ്ദാക്കിയത്. മന്ത്രി ഇ.പി ജയരാജന്റെ നിർദേശപ്രകാരമാണ് നടപടി. അതിനിടെ, ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധന ഇടപാടിലെ ഒരു ചോദ്യത്തിന് പോലും വസ്തുതപരമായി മറുപടി നൽകാൻ മന്ത്രിക്കായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഫിഷറീസ് മന്ത്രിയാണ് ഇ.എം.സി.സി പ്രതിനിധികളെ കൂട്ടി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയെ കണ്ടത്. അഴിമതി ചൂണ്ടിക്കാട്ടിയിരുന്നില്ലെങ്കിൽ […]

Kerala

ആഴക്കടൽ മത്സ്യ ബന്ധനം: ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല

ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും മന്ത്രി പദവിയിൽ ഇരിയ്ക്കാൻ ധാർമ്മികതയില്ലെന്നും ചെന്നിത്തല പറഞ്ഞു. മത്സ്യനയത്തിൽ മാറ്റം വരുത്തിയത് തട്ടിപ്പിന് വേണ്ടിയാണ്. തദ്ദേശീയരായ മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് തട്ടിപ്പ് നടത്താനാണ് സർക്കാർ ശ്രമിച്ചത്. ഫിഷറീസ് മന്ത്രിയാണ് ഇ.എം.സി.സി പ്രതിനിധികളെ കൂട്ടി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയെ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഴിമതി ചൂണ്ടിക്കാട്ടിയിരുന്നില്ലെങ്കിൽ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോയെനേ. ഇ.പി ജയരാജന്റെ ആരോപണം അടിസ്ഥാന […]

Kerala

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ഇന്ന് സമാപനം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരളയാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. നഗരത്തിൽ പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. 23 ദിവസങ്ങൾ കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളിൽ എത്തി, രാഷ്ട്രീയ വിശദീകരണം നടത്തിയാണ് യാത്ര സമാപിക്കുന്നത്. കോൺഗ്രസിൽ ഐക്യത്തിന്‍റെ സന്ദേശം നൽകി ബൂത്ത് തലം മുതൽ പ്രവർത്തകർക്ക് ആവേശം പകർന്നാണ് യാത്ര മുന്നോട്ട് നീങ്ങിയത്. യു.ഡി.എഫിലെ ഓരോ ഘടകക്ഷികളെയും വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പ് […]

Kerala

ജെ. മേഴ്‍സിക്കുട്ടിയമ്മയും ഇ.എം.സി.സി കമ്പനി ഉടമയും ചർച്ച നടത്തുന്നതിന്‍റെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇ.എം.സി.സിക്ക് കരാർ നല്‍കില്ലെന്ന് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പുമായി ഒരു കരാറും ഇ.എം.സി.സി ഉണ്ടാക്കിയിട്ടില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് എൽ.ഡി.എഫ് സർക്കാരിന്‍റെ നയം. അസന്‍റ് കേരളയില്‍ ധാരണപത്രം ഒപ്പിടുന്നത് എല്ലാം പ്രയോഗത്തില്‍ വരില്ല. ഇ.എം.സി.സി പ്രതിനിധി തന്നെ ഓഫീസിൽ വന്ന് കണ്ടിരുന്നു. എന്നാലത് കരാർ ഒപ്പിടലല്ല. എത്രയോ പേർ ഓഫീസില്‍ വന്ന് തന്നെ കാണാറുണ്ട്. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി എന്ന ആരോപണം തെറ്റാണ് ഫിഷറീസ് നയം മന്ത്രിസഭ അംഗീകരിച്ചതാണെന്നും മേഴ്‍സിക്കുട്ടിയമ്മ മീഡിയവണിനോട് […]

Kerala

മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കെന്ന് ചെന്നിത്തല;

നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് കോൺഗ്രസിന്‍റെ മറുപടി. ഉദ്യോഗാർഥികൾ പറയുന്നത് കേൾക്കാതെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. പി.എസ്.സി ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണം. സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മൻചാണ്ടി കണ്ണൂരിൽ പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീണ് എല്ലാത്തിനും ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറയണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 4125 […]

Kerala

‘ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ല’; രമേശ് ചെന്നിത്തല

റാങ്ക് ഹോള്‍ഡേഴ്‌സിനെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല. ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാത്തത് കൊണ്ടാണ് സമരത്തിനിറങ്ങിയത്. അനധികൃത നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണ്. 3 ലക്ഷത്തോളം ആളുകളെയാണ് പിന്‍വാതില്‍ വഴി നിയമിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Kerala

‘സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെ; പിന്തുണച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല, അങ്ങനെ അപമാനിക്കുന്നയാളല്ല സുധാകരനെന്നും ചെന്നിത്തല പറഞ്ഞു. തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല. സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത […]

Kerala

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ കേട്ട് രമേശ് ചെന്നിത്തല

ഐശ്വര്യ കേരളയാത്രയുടെ രണ്ടാം ദിവസം കാസര്‍കോട് ഗസ്റ്റ് ഹൌസിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷ നേതാവ് പ്രത്യേകം യോഗം വിളിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ കേട്ട് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രയുടെ രണ്ടാം ദിവസം കാസര്‍കോട് ഗസ്റ്റ് ഹൌസിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷ നേതാവ് പ്രത്യേകം യോഗം വിളിച്ചത്. 2016ല്‍ പിണറായി വിജയന്‍ നവ കേരള യാത്ര ആരംഭിച്ചത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു. ദുരിതബാധിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് […]

Kerala

പ്രതിപക്ഷ നേതാവിന്റെ ചുമതല നന്നായി നിർവഹിച്ചു, അഴിമതികള്‍ തുറന്നുകാട്ടിയെന്നും ചെന്നിത്തല

പ്രതിപക്ഷം എന്ന നിലയിലുള്ള കർതവ്യം പൂർണമായും നിറവേറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന ചുമതല നന്നായി തന്നെ നിർവഹിച്ചു. ആവശ്യമായ സമയത്ത് സർക്കാറിനൊപ്പം നിന്നു. നിയമസഭയിലും പുറത്തും സർക്കാറിന്റെ അഴിമതി തുറന്ന് കാണിക്കാനായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നിറവേറ്റുന്നതായിരുന്നു, അഞ്ചു വര്‍ഷം മുന്‍പ് സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമ്പോള്‍ ഇടതു മുന്നണിയെപ്പോലെയല്ല, ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും യുഡിഎഫ് പ്രവര്‍ത്തിക്കുക എന്ന് നല്‍കിയ വാക്ക് പൂര്‍ണമായും […]