Kerala

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ വിവരങ്ങള്‍ കൈമാറി രമേശ് ചെന്നിത്തല

കൂടുതല്‍ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 9 ജില്ലകളിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. അഞ്ച് മണ്ഡലങ്ങളിലെ ആവര്‍ത്തന വോട്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് നല്‍കിയ കണക്ക് പ്രകാരം കൂടുതല്‍ ആവര്‍ത്തന വോട്ടുള്ളത് തവനൂരിലാണ്. 4395 വോട്ടുകളാണ് മണ്ഡലത്തില്‍ ആവര്‍ത്തന വോട്ടുള്ളത്. പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടില്‍ മറ്റു ചില പ്രത്യേക പാര്‍ട്ടിക്കാര്‍ കള്ളവോട്ട് ചെയ്യുന്നതായി […]

Kerala

പിണറായി വിജയന് അന്തസുണ്ടെങ്കിൽ നിലപാട് തെറ്റിയെന്ന് പറയണം: ശബരിമല വിഷയത്തിൽ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. അവരുടെ മുറിവിൽ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. “ഈ കബളിപ്പിക്കൽ നിർത്തിക്കൂടേ? എത്ര നാളായി കബളിപ്പിക്കൽ. ദേവസ്വം മന്ത്രി മാപ്പു ചോദിക്കുന്നു. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. യച്ചൂരി പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പിണറായി വിജയൻ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നു. ധൈര്യമുണ്ടോ, പിണറായിക്ക് കഴിഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് […]

Kerala

മറ്റ് വോട്ടർ ഐഡി കാർഡുകൾ എവിടെയെന്ന് അന്വേഷിക്കണം : ചെന്നിത്തല

കുമാരി കോൺഗ്രസ് അനുഭാവിയാണോ എന്നതല്ല പ്രശ്‌നം, മറിച്ച് അവരുടെ കൈയിലുള്ള വോട്ടർ ഐഡി കാർഡുകൾ എവിടെയാണെന്നാണ് കണ്ടെത്തേണ്ടതെന്ന് രമേശ് ചെന്നിത്തല. കുമാരിയുടെ പേര് വോട്ടർ പട്ടികയിൽ അഞ്ചിടത്തുണ്ട്. അവരുടെ കൈവശം ഒരു ഇലക്ടറൽ കാർഡ് മാത്രമേ ഉള്ളൂ എങ്കിൽ മറ്റ് നാല് ഇലക്ടറൽ കാർഡുകൾ വാങ്ങിയതാരാണ്? ആരുടെ കൈവശമാണ് കുമാരിയുടെ പേരിലുള്ള മറ്റ് ഇലക്ടറൽ കാർഡുകൾ ഇപ്പോൾ ഉളളത്? കുമാരിയുടെ പേരും പടവും ഉപയോഗിച്ച് അഞ്ചു തവണ എങ്ങനെയാണ് പേര് ചേർക്കപ്പെട്ടത്? ഇതാണ് കണ്ടെത്തേണ്ടതെന്ന് രമേശ് ചെന്നിത്തല […]

Kerala

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് രമേശ് ചെന്നിത്തല; കള്ളവോട്ടിന് ശ്രമം നടക്കുന്നു

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2021 ജനുവരി 21 ന് പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരെ മണ്ഡലത്തില്‍ തന്നെ ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും തവണ ചേര്‍ത്തിരിക്കുകയാണ്. ഒരെ വിലാസവും ഒരെ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഈ കൃത്രിമം നടത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയതായി കാണാന്‍ […]

Kerala

സിപിഐഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നു: രമേശ് ചെന്നിത്തല

സിപിഐഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളെ പരിശോധിച്ചാല്‍ ഈ കൂട്ടുകെട്ട് വ്യക്തമാകും. ബിജെപിയും സിപിഐഎമ്മും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ഡീല്‍ ഉണ്ടാക്കിയെന്ന ബാലശങ്കറിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണ്. കോണ്‍ഗ്രസ് ഉന്നയിച്ച കാര്യങ്ങളാണ് ബാലശങ്കര്‍ ശരിവച്ചിരിക്കുന്നത്. സീറ്റ് കിട്ടാത്ത ഒരാള്‍ തനിക്കുണ്ടായ നിരാശയില്‍ നിന്ന് പറയുന്ന ഒരു കാര്യമായി ഇതിനെ നിസാരവത്കരിക്കാന്‍ കഴിയുന്നതല്ല. ഈ അവിശുദ്ധമായ കൂട്ടുകെട്ട് മൂടിവയ്ക്കുന്നതിനായാണ് കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും […]

Kerala

കോണ്‍ഗ്രസിന്റെത് പുതുതലമുറയ്ക്ക് അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക: രമേശ് ചെന്നിത്തല

പുതുതലമുറയ്ക്ക് അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസിന്റെത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിപ്ലവമായ തലമുറ മാറ്റത്തിന്റെ തുടക്കമാണ് സ്ഥാനാര്‍ത്ഥി പട്ടിക. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല്‍ ഇടം നേടിയ ആദ്യ പട്ടികയാണിതെന്നും ചെന്നിത്തല. ഇന്ന് മുതല്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങണം. പരാതികളും പരിഭവങ്ങളും മാറ്റിവയ്ക്കണമെന്നും ചെന്നിത്തല. യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയ സീറ്റുകളുടെ എണ്ണം കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. മുസ്ലിം ലീഗ്- 27, കേരളാ കോണ്‍ഗ്രസ് […]

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകളോട് വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകളോട് വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കമാന്‍ഡ്. വിജയം മാത്രം മാനദണ്ഡമെന്ന നിലപാടിലാണ് നേതൃത്വം. ചര്‍ച്ചകളില്‍ തീരുമാനം നീളുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെത്തേക്ക് നീണ്ടേക്കും. അതിനിടെ ഹൈക്കമാന്‍ഡിനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത് എത്തി. യാഥാര്‍ത്ഥ്യ ബോധത്തോടെ ഇടപെടണമെന്നാണ് ഇരുവരുടെയും ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. നിലവില്‍ സിറ്റിംഗ് എംഎല്‍എമാരായ 21 പേരുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. അഞ്ചോളം ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ ധാരണ ഉണ്ടായിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് മണ്ഡലങ്ങളുടെ കാര്യത്തില്‍ […]

Uncategorized

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് പ്രതിപക്ഷ നേതാവിൻ്റെ പരാതി. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തീയതികളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ, […]

Uncategorized

കോൺഗ്രസ് സ്ഥാനാർഥി പട്ടിക: അന്തിമ ചർച്ചകൾ ഇന്ന് തുടങ്ങും, നേതാക്കള്‍ ഡല്‍ഹിയില്‍

കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും. കോൺഗ്രസ് സ്ഥാനാർഥി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായി ഒരിക്കൽ കൂടി ഇന്ന് […]

Kerala

ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം

ആർ.എസ്.എസ് സഹയാത്രികനായ ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം. ഭൂമി നൽകിയത് സിപിഎം-ആർ.എസ്.എസ് അവിശുദ്ധ ബന്ധത്തിന് തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഈ ബന്ധത്തില്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതോടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടി സിപിഎമ്മിനെ വെട്ടിലാക്കാന്‍ ഭൂമിദാനം ആയുധമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന് കൂടി വ്യക്തമായി. ശ്രീ എമ്മിന് യോഗാ സെന്റര്‍ ആരംഭിക്കാന്‍ നാല് ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മന്ത്രിസഭാ യോഗത്തില്‍. […]