Kerala

പരിയാരത്ത് കണ്ടെത്തിയ കാർ അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സ്ഥിരീകരണം

പരിയാരത്ത് കണ്ടെത്തിയ സ്വിഫ്റ്റ് കാർ അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാർ മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സജേഷിന്റെ പേരിലുള്ളതു തന്നെയെന്നും പൊലീസ് അറിയിച്ചു. സ്വർണക്കവർച്ച അന്വേഷണ സംഘത്തിന് പരിയാരം പൊലീസ് വിവരങ്ങൾ കൈമാറി. അർജുൻ ആയങ്കി ഉപയോഗിച്ച കാർ നേരത്തേ അഴീക്കൽ ഭാഗത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് പൊലീസ് കസ്റ്റഡിയിൽ നിന്ന് കാണാതായി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കാറിന്റെ ഉടമ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന സി. സജേഷാണെന്ന വിവരം പുറത്തുവന്നു. കാർ തന്റേതാണെന്നും ആശുപത്രി […]

Kerala

രാമനാട്ടുകര സംഭവം; ചെർപ്പുളശ്ശേരി സംഘത്തിന്‍റെ ലക്ഷ്യം സ്വർണ്ണ കവർച്ച തന്നെയെന്ന് പൊലീസ്

രാമനാട്ടുകര സ്വർണ്ണകവർച്ചക്കേസില്‍ പൊലീസ് അറസ്റ്റുചെയ്ത ചെർപ്പുളശ്ശേരി സംഘത്തിന്‍റെ ലക്ഷ്യം സ്വർണ്ണ കവർച്ച തന്നെയെന്ന് പൊലീസ്. പൊലീസ് നിലമ്പൂർ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് വിശദാംശങ്ങളുള്ളത്. പ്രതികളെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഇന്നോവ, ബൊലേറോ, ബൊലേനോ കാറുകളിലായാണ് സംഘമെത്തിയത്. പുലര്‍ച്ചെ 2.30ന് വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പതിനഞ്ചംഗ സംഘത്തിന്‍റെ ലക്ഷ്യം. സ്വർണവുമായി എത്തിയവര്‍ കണ്ണൂർ ഭാഗത്തേക്ക്പോയി എന്നു തെറ്റിദ്ധരിച്ചാണ് അപകടത്തില്‍പ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ പിന്തുടര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും സമാന സംഘങ്ങളുമായുള്ള പങ്ക് അന്വേഷിക്കുണ്ടതുണ്ടെന്നും പൊലീസ് […]

Kerala

രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്

രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. കരിപ്പൂരില്‍ സ്വര്‍ണം എത്തിച്ച മുഹമ്മദ് ഷഫീഖിന് 40,000രൂപയും വിമാനടിക്കറ്റുമാണ് അർജുൻ വാഗ്ദാനം നല്‍കിയിരുന്നത്. മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഷഫീഖിൻറെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസ് പറയുന്നു. രാമനാട്ടുകരയിൽ അഞ്ച്​ പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 2,333 ഗ്രാം സ്വര്‍ണം പിടികൂടിയതിന് പിന്നില്‍ വലിയ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്ജുന്‍ ആയങ്കിക്ക് സ്വര്‍ണകടത്തില്‍ മുഖ്യ […]