National

രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നുവീണു

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-21 യുദ്ധവിമാനം തകർന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമറിലാണ് അപകടം. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും രണ്ട് പൈലറ്റുമാരും മരിച്ചതായി റിപ്പോർട്ടുണ്ട്. ഭീംദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. അവശിഷ്ടങ്ങൾ അര കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുകയാണ്. സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഭരണകൂടത്തോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായല്ല വ്യോമസേനയുടെ വിമാനം അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 24ന് രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം തകർന്നുവീണിരുന്നു. പൈലറ്റ് വിംഗ് […]

Kerala

ന്യൂനപക്ഷ വർ​ഗീയയ്ക്കെതിരെ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. ” രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്. ഭീകരവാഴ്‌ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വർഗ്ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ […]

National

രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കോണ്‍ഗ്രസ്

രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിക്കാന്‍ കുതിരക്കച്ചടവടം നടത്തുന്നുവന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി. മൂന്നുസീറ്റും ജയിക്കാനുള്ള വോട്ടുറപ്പാക്കിയിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതിനിടെ മാധ്യമ ഉടമസുഭാഷ് ചന്ദ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി രംഗത്തുവന്നു. രാജസ്ഥാനില്‍ രണ്ടുസീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ജയമുറപ്പിച്ചെങ്കിലും നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിയോ, ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയോ ജയിച്ചുകയറുമെന്ന ചോദ്യമാണ് ഇരുപാര്‍ട്ടികളുടെയും ചങ്കിടിപ്പ് കൂട്ടുന്നത്. റിസോര്‍ട്ടുകളിലേക്ക് […]

National

രാജസ്ഥാനിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ വലിച്ചെറിഞ്ഞു

രാജസ്ഥാനിലെ ദൗസയിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജയ്പൂരിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കിണറ്റിൽ തള്ളുകയും ചെയ്തു. സംഭവത്തിൽ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് യുവതി ജയ്പൂരിൽ നിന്ന് ദൗസയിലേക്ക് ബസിൽ കയറിയത്. ബസിൽ നിന്ന് ഇറങ്ങി മാതാപിതാക്കളുടെ വീട്ടിലേക്ക് നടക്കുമ്പോൾ പ്രതികൾ കാറിൽ എത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി. ശേഷം സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിന് […]

National

രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ആല്‍വാറിലെ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവത്തിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഏറെ പുരാതനമായ ശിവക്ഷേത്രം ഉള്‍പ്പെടെവീടുകളും കടകളുമാണ് ആല്‍വാറില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ശിവക്ഷേത്രം തകര്‍ത്തതിലൂടെ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്‌തെന്ന് അഭിഭാഷകന്‍ അമിതോഷ് പരീക് പറഞ്ഞു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും […]

Kerala

ദളിത് ദമ്പതികളെ ക്ഷേത്രത്തിൽ കയറ്റാത്ത പൂജാരിയെ പൊലീസ് പൊക്കി

ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തിയ ദളിത് ദമ്പതികളെ തടഞ്ഞ പൂജാരിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ജോഥ്പൂർ ജലോറിലെ ക്ഷേത്രത്തിലാണ് പൂജാരി ദളിത് ദമ്പതികളെ തടഞ്ഞത്. അഹോർ സബ്‌ഡിവിഷന് കീഴിലുള്ള നീലകണ്‌ഠ ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഗേറ്റിൽ ദമ്പതികളെ വേല ഭാരതി തടയുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഗ്രാമത്തിലെ ചിലര്‍ പൂജാരിയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. വിവാദ സംഭവത്തിന് ശേഷം ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം […]

India National

പതഞ്ജലിയുടെ കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍, മില്ല് സീല് ചെയ്തു

ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലി വിൽക്കുന്ന കടുക് എണ്ണ നിലവാരം കുറഞ്ഞതാണെന്ന് രാജസ്ഥാൻ സർക്കാർ. സിംഹാന ഓയില്‍ മില്‍ പതഞ്ജലിക്ക് നല്‍കിയ അഞ്ച് സാമ്പിളുകളും പരീക്ഷണത്തില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇവ ആവശ്യമായ ഗുണനിലവാരമില്ലാത്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പതഞ്ജലി കടുക് എണ്ണയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷ പ്രാദേശിക ഭരണകൂടത്തിന്‍റെ സാന്നിധ്യത്തില്‍ മെയ് 27നാണ് ടെസ്റ്റ് ചെയ്തതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ […]

India National

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയില്‍ ചാടി മകള്‍

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിൽ ചാടി 34 കാരിയായ മകൾ. പിതാവിന്റെ ശവസംസ്‌കാരത്തിനിടെയാണ് മകൾ ചിതയിലേക്ക് ചാടിയത്. രാജസ്ഥാനിലെ ബാർമ ജില്ലയിലാണ് സഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി കോവിഡ് ബാധിച്ച് ബാർമയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 73 വയസുകാരനായ ദാമോദർ ദാസ് ശർദ മരിച്ചത്. ശർദയെ സംസ്‌കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളിൽ ഇളയവളായ ചന്ദ്ര ശർദ ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾ ചന്ദ്രയെ ചിതയിൽ നിന്ന് മാറ്റിയെങ്കിലും […]

India

വാക്സിന്‍ സ്വീകരിച്ചയാള്‍ 5 ദിവസത്തിന് ശേഷം മരിച്ചു; മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്

കോവിഡ് വാക്സിന്‍ സ്വീകരിച്ച് അഞ്ച് ദിവസത്തിന് ശേഷം രോഗി മരിച്ചത് വൃക്കരോഗം രക്തസ്രാവത്തിലേക്ക് നയിച്ചത് മൂലമാണെന്ന് വിദഗ്ധ സമിതിയുടെ അന്വേഷ റിപ്പോര്‍ട്ട്. ചിറ്റോര്‍ഗഡ് ജില്ലയിലെ അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ സുരേഷ് ചന്ദ്ര ശര്‍മ്മയാണ് മരിച്ചത്. ജനുവരി 21ന് ഉദയ്പൂര്‍ ഗീതാഞ്ജലി മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം. അഡ്‍വേഴ്സ് ഇവന്‍റ് ഫോളോവിംഗ് ഇമ്മ്യൂണൈസേഷന്‍(AEFI) സമിതി നടത്തിയ അന്വേഷണത്തിലാണ് മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഗുജറാത്തിലെ നാദിയാദിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുരേഷ്. ഉയര്‍ന്ന […]

India National

രാജസ്ഥാന്‍ പ്രതിസന്ധി; സ്പീക്കറുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സ്പീക്കറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി എത്ര എന്നതാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സ്പീക്ക൪ സമ൪പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്പീക്കറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി എത്ര എന്നതാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക. അതിനിടെ നിയമസഭ സമ്മേളനം വിളിക്കാൻ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. സഭാസമ്മേളനം വിളിക്കാൻ ഗവ൪ണ൪ അനുവദിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ […]