Gulf

യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ചയും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. യാത്രക്കാര്‍ ജോലി സ്ഥലത്തേക്ക് ഉള്‍പ്പെടെ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുകയാണ്. കനത്ത മഴയുടെയും വെള്ളക്കെട്ടിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷാര്‍ജയിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞും രൂപപ്പെട്ടിട്ടുണ്ട്. ഇന്നും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ യുഎഇയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ […]

Gulf

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; യുഎഇയിലെ മഴ മുന്നറിയിപ്പുകള്‍ ഇങ്ങനെ

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദാബിയില്‍ 18 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 20 ഡിഗ്രി സെല്‍ഷ്യസിലും താപനില കുറയും. വിവിധയിടങ്ങളില്‍ 27 ഡിഗ്രി സെല്‍ഷ്യസും 28 ഡിഗ്രി സെല്‍ഷ്യസും താപനില ഉയരാനും സാധ്യതയുണ്ട് കുവൈറ്റില്‍ കാലാവസ്ഥ തെളിഞ്ഞുവരികയാണ്. രാജ്യത്ത് വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ മഴ നീണ്ടുനില്‍ക്കും. നേരിയ തോതില്‍ മഴയും ഇടിമിന്നലിനും സാധ്യതയുണ്ട്. കുവൈറ്റില്‍ […]