India National

‘രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ’ ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി

ദില്ലി:രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്. ദില്ലിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകൾ സോണിയ ഗാന്ധിക്ക് നല്കി. മണിപ്പൂർ കലാപത്തില്‍ […]

India

നിയമസഭാ തെരെഞ്ഞെടുപ്പ്; ഇറ്റലി സന്ദർശനം നിർത്തി രാഹുൽ ഗാന്ധി ഡൽഹിയിലേക്ക്

ഇറ്റലി സന്ദർശനം മതിയാക്കി രാഹുൽ ഗാന്ധി മടങ്ങിയെത്തും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് രാഹുൽ ഗാന്ധി നേതൃത്വം നൽകും. ഒരു മാസത്തെ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി ഇറ്റലിക്ക് പോയത്. എന്നാൽ അടിയന്തരമായി മടങ്ങിയെത്താൻ കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയെത്തുന്നത്. വ്യത്യസ്ഥ സംസ്ഥാങ്ങളിലെ സ്ഥാനാർത്ഥി നിർണയം സുഗമമായി പൂർത്തിയാക്കാം എന്നാണ് കോൺഗ്രസ് കരുതിയിരുന്നത് പക്ഷെ ആ വിധത്തിലല്ല കാര്യങ്ങൾ പോകുന്നത്,പഞ്ചാബിലും ഉത്തരാഖണ്ഡിലും വലിയ പ്രശ്നങ്ങൾ കോൺഗ്രസ് നേരിടുന്നു. ഉത്തരാഖണ്ഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധിയുടെ […]

India

കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച്‌ രാഹുലും പ്രിയങ്കയും മടങ്ങി

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച്‌ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മടങ്ങി. കൊല്ലപ്പെട്ട കർഷകൻ ലവ് പ്രീത് സിംഗിന്റെ വീട്ടിൽ അരമണിക്കൂറോളം നേരം സന്ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍സിങ് ചന്നി, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.(Rahul Gandhi) തടസങ്ങളെ പ്രതിഷേധം കൊണ്ട് നേരിട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥലത്തെത്തിയത്. പാലിയയിലെ നോവാ ഗ്രാമത്തിലെ കര്‍ഷകരുടെ വീടുകളിലെത്തി സന്ദര്‍ശിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് പൊലിസിന്റെ കരുതല്‍ തടങ്കലില്‍ നിന്ന് […]

Kerala

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നു

രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് കോൺ​ഗ്രസ് നേതാക്കളുടെ യോഗം ചേർന്നു. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാർ, മുതിർന്ന നേതാക്കളും പങ്കെടുത്തു. ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കരുത് എന്ന് നേതാക്കൾക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണം. പരാതികൾ ഉണ്ടെങ്കിൽ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാൻ മടിക്കരുത് എന്നും മെറിറ്റിന് ആണ് മുൻഗണനയെന്നും രാഹുൽ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും(K Sudhakaran) യോഗത്തിൽ പങ്കെടുത്തു.(Rahul Gandhi) കെപിസിസി പുന:സംഘടന ഒക്ടോബർ 10 […]

India

രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി സിപിഐ നേതാവ് കനയ്യ കുമാർ

രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി സിപിഐ നേതാവ് കനയ്യ കുമാർ. ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കുമാർ കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ച നടന്നത് ചൊവ്വാഴ്ച്ചയായിരുന്നു.കോൺഗ്രസ് പ്രവേശനത്തെ പറ്റിയും ചർച്ച നടന്നു. അതേസമയം പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കോൺ​ഗ്രസ് പ്രവേശനം സ്ഥിരീകരിക്കാൻ കനയ്യ തയ്യാറായില്ല. പ്രശാന്ത് കിഷോർ കോൺ​ഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്. പാർട്ടി കൂടുതൽ ശക്തിപ്പെടുത്താൻ ജനകീയ നേതാക്കളെ കോൺ​ഗ്രസിലെത്തിക്കാൻ രാഹുൽ ​ഗാന്ധി […]

India National

സോണിയയെയും രാഹുലിനെയും കണ്ട് സ്റ്റാലിൻ

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ ഡൽഹി യാത്രയിലാണ് സ്റ്റാലിൻ കോൺഗ്രസ് നേതാക്കളെ കണ്ടത്. ഭാര്യ ദുർഗവതിക്കൊപ്പമായിരുന്നു സ്റ്റാലിൻ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയുടെ വിവരങ്ങൾ സ്റ്റാലിനും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് ജനതയ്ക്കായി ശക്തവും സമൃദ്ധവുമായ ഒരു സംസ്ഥാനത്തെ കെട്ടിപ്പടുക്കാനായി ഡിഎംകെക്കൊപ്പം ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ട്വീറ്റിൽ രാഹുൽ കുറിച്ചു. തമിഴ്‌നാട്ടിലെ ഭരണത്തെക്കുറിച്ചും പുതിയ നയങ്ങളെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തിലെ […]

Kerala

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ തങ്ങളെപ്പോലുളള നേതാക്കളുണ്ട്. കൊവിഡ് പ്രതിരോധത്തിൽ രാഹുൽഗാന്ധി കേരളത്തെ പ്രശംസിച്ച് സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെ, കേരളത്തിലെത്തിയ രാഹുൽഗാന്ധി കേരളത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. മികച്ച പ്രവർത്തനമാണ് കേരളം കാഴ്ചവെക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളുയർത്തി സംസ്ഥാന സർക്കാരിനെതിരെ പ്രത്യാക്രമണം നടത്തുന്ന പ്രതിപക്ഷത്തിന്, […]