Kerala

തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി

രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കുള്ള നേതാക്കൾ ചേർന്ന് സ്വീകരിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. സെൻ്റ് തെരേസാസ് കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദമാണ് ആദ്യ പരിപാടി. തുടർന്ന് വൈപ്പിൻ, കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. വൈകുന്നേരം ആലപ്പുഴയിലെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. വൈകുന്നേരം […]

Kerala

ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതം: രാഹുല്‍ ഗാന്ധി

നേമം മണ്ഡലത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ പറഞ്ഞു. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍. അതേസമയം നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നും വിവരം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്. കെ മുരളീധരനും ശശി തരൂരും സാധ്യതാ പട്ടികയില്‍ തുടരും. കഴിഞ്ഞ ദിവസം നേമത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കുന്നതായി ആയിരുന്നു […]

India

”ഈ കെടുതിയില്‍ നിന്ന് ഒരാള്‍ക്കും മോചനമില്ല”; യോഗി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും

ഉത്തര്‍പ്രദേശിലെ നിയമവാഴ്ച്ച ഗുരുതര പ്രതിസന്ധിയിലെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഹാഥ്‌റാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ച് കൊന്നതും, ബുലന്ദ്ശഹറില്‍ കാണാതായ പന്ത്രണ്ട് വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ക്കും ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ദിവസം കഴിയുംതോറും യു.പിയിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ അപകടാവസ്ഥയില്‍ നിന്ന് ഒരാള്‍ക്കും, ഒരു സമുദായത്തിനും രക്ഷയില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഹാഥ്‌റസില്‍ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി, തനിക്കെതിരെ കേസ് കൊടുത്ത പെണ്‍കുട്ടിയുടെ […]

India

പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിനായി, അധികാരത്തിനായല്ല: രാഹുല്‍ ഗാന്ധി

2014ന് ശേഷം ഇന്ത്യയിലെ പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും അധികാരത്തിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ധാര്‍ഷ്ട്യത്തെയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ജനങ്ങള്‍ക്കായി പാര്‍ട്ടിയെ തുറന്ന് വെച്ച് മോദി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പുകളെ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു. ഓര്‍ക്കുക, കോൺഗ്രസ് പാർട്ടി രൂപീകരിച്ചപ്പോള്‍ അടിസ്ഥാനപരമായി ചെറുത്തുനിൽപ്പുകളെ ഏകോപിപ്പിക്കുകയായിരുന്നു. അക്രമാസക്തമായ പ്രതിരോധം അല്ല അന്നും ഇന്നും കോണ്‍ഗ്രസിന്‍റെ രീതി. എല്ലാ തലങ്ങളിലും ചെറുത്തുനില്‍പ്പുണ്ട്. പലതരം ആളുകള്‍, പലതരം ആശയങ്ങള്‍. കോണ്‍ഗ്രസിന് അവരോടെല്ലാം ബഹുമാനത്തോടെ ഇടപെടാന്‍ കഴിയണം. എല്ലാവരെയും […]

Kerala

അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു: രാഹുല്‍ ഗാന്ധി

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഞാന്‍ കരുതുന്നത് ആ തീരുമാനം തെറ്റായിരുന്നു എന്നാണ്. തികച്ചും തെറ്റായ തീരുമാനം. എന്‍റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യം. രാജ്യത്തിന്റെ ഭരണ സംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് […]

India

ഒറ്റക്കൈ കൊണ്ട് പുഷ് അപ്പ്, നൃത്തം.. വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പര്യടനത്തിലാണ്. നിലവില്‍ തമിഴ്നാട്ടിലാണ് അദ്ദേഹം. പൊതുയോഗങ്ങളില്‍ പ്രസംഗിക്കുക മാത്രമല്ല സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരെ കാണാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും രാഹുല്‍ സമയം കണ്ടെത്തുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്‍റ് ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. ഒരു ഇംഗ്ലീഷ് പാട്ടിനാണ് […]

Kerala

സ്‌കൂബാ ഡൈവർ മാത്രമല്ല, വാള്‍പ്പയറ്റുമറിയാം; രാഹുൽ ഗാന്ധിയെ കുറിച്ച് അറിയേണ്ട അഞ്ചു കാര്യങ്ങൾ

കൊല്ലത്ത് മീൻപിടിത്തക്കാർക്കൊപ്പം കടലിൽച്ചാടിയ രാഹുൽഗാന്ധിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അഭിനന്ദനങ്ങൾക്കൊപ്പം രാഹുലിനെ കോൺഗ്രസുകാർ വേഷം കെട്ടിക്കുകയാണ്, സുരക്ഷ നോക്കാതെയാണ് കോൺഗ്രസുകാർ ഈ സാഹസത്തിന് മുതിർന്നത് എന്നൊക്കെയുള്ള വിമർശങ്ങളും ശക്തമായിരുന്നു. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് രാഹുൽ കടലിലേക്ക് പോയത് എന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. യഥാർത്ഥത്തിൽ കടലിലെ നീന്തലിൽ നല്ല വൈഭവമുള്ള രാഷ്ട്രീയ നേതാവാണ് രാഹുൽ. സഹോദരി പ്രിയങ്ക ഗാന്ധി ഇതേക്കുറിച്ച് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. നീന്തൽ കൂടാതെ നിരവധി കായിക അഭ്യാസങ്ങളിൽ വിദഗ്ധനാണ് രാഹുൽഗാന്ധി. രാഹുലിന്റെ വ്യക്തിഗത […]

Kerala

”ആ കടല്‍ അനുഭവം ശരിക്കും കണ്ണ് തുറപ്പിച്ചു”

കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം വല വീശിയും കടലിൽ ചാടിയും ചെലവഴിച്ച ദിനം അഭിമാനകരവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നെന്ന് രാഹുൽ ​ഗാന്ധി. രാജ്യത്തിനായി ദിവസവും മത്സ്യത്തൊഴിലാളികൾ ചെയ്തുതീർക്കുന്നത് കഠിന പ്രയത്നമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കേരളത്തിലെ മത്സത്തൊഴിലാളികൾക്കൊപ്പമുള്ള തന്റെ ശ്രദ്ധ പിടിച്ചു പറ്റിയ വീഡ‍ിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു രാഹുൽ. ഒരു മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധി കടലില്‍ സമയം ചെലവഴിച്ചത്. കടലിൽ ചെന്ന് വല വിരിച്ചപ്പോൾ കുറച്ച് മത്സ്യം മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചുള്ളു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിയാന്‍ അതുകൊണ്ട് സാധിച്ചതായും […]

Kerala

ടീഷര്‍ട്ട് ഊരി കടലിലേക്ക് ചാടി, വല വലിച്ചു; അമ്പരപ്പ് മാറാതെ തൊഴിലാളികൾ

കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ച്ചാടി വല വലിച്ച് രാഹുല്‍ഗാന്ധി. ബുധനാഴ്ച പുലര്‍ച്ചെയാണ് രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് പോയത്. പുലര്‍ച്ചെ നാലു മണിക്ക് തന്നെ രാഹുല്‍ കടപ്പുറത്തെത്തിയിരുന്നു. അഞ്ചു മണിയോടെ രാഹുല്‍ കടലിലേക്ക് ബോട്ടിൽ പുറപ്പെട്ടു. വല വലിക്കുന്ന വേളയിൽ ധരിച്ചിരുന്ന നീല ടീഷര്‍ട്ട് ഊരി രാഹുല്‍ തൊഴിലാളികൾക്കൊപ്പം വെള്ളത്തിലേക്ക് ചാടി. നന്നായി നീന്തിയ രാഹുല്‍ വല വലിച്ചു കയറ്റാനും സഹായിച്ചെന്ന് ബോട്ടിലുള്ളവര്‍ പറയുന്നു. തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലിരുന്ന് ഭക്ഷണവും കഴിച്ചു. അവരുടെ കുടുംബം, വരുമാനം, പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് അനുഭാവപൂര്‍വം […]

Kerala

നിങ്ങൾ ജോലി ചെയ്യുന്നു, മറ്റാരോ ലാഭം കൊയ്യുന്നു; മത്സ്യത്തൊഴിലാളികളോട് രാഹുൽ

കൊല്ലം: മത്സ്യത്തൊഴിലാളികളെ സർക്കാറുകൾ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അടിക്കടിയുള്ള ഇന്ധന വില വർധന അവരുടെ ജീവിതം ദുരിത പൂർണമാക്കിയെന്നും രാഹുൽ പറഞ്ഞു. കൊല്ലം തങ്കശ്ശേരിയിൽ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. പുലർച്ചെ കടലിൽ പോയി വന്ന ശേഷമാണ് രാഹുൽ അവരുമായി സംവദിച്ചത്. ‘മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കുറച്ചുനാളുകളായി നേരിട്ട് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങൾ കൊണ്ടാകാം നേതാക്കൾ ഓരോ കാരണങ്ങൾ പറഞ്ഞ് അത് മുടക്കി. കടലിനോട് യുദ്ധം ചെയ്താണ് നിങ്ങൾ ജോലി ചെയ്യുന്നത്. നിങ്ങളാണ് ജോലി […]