India

തിരിച്ചെത്തി രാഹുല്‍ ഗാന്ധി; ആദ്യ പരിപാടി ഗോവ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി രാഹുൽ ഗാന്ധി. രാജ്യത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷത്തിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരവെയാണ് അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് രാഹുല്‍ രാജ്യത്ത് തിരിച്ചെത്തിയത്. തിരിച്ചെത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. തെരഞ്ഞെടുപ്പ് സഖ്യത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് […]

India

രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേർക്കും ലഖിംപൂർ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വൈകിട്ടോടെ സന്ദർശിക്കും. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി എന്നിവർക്കുമാണ്് ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 144 നിലനിൽക്കുന്ന സാഹചര്യത്തിൽ ആർക്കും പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു യു.പി പൊലീസിന്റെ നിലപാട്. എന്നാൽ […]

India

ഞാൻ സാറല്ല, പേരു വിളിക്കൂ; വിദ്യാർത്ഥികളെ കൈയിലെടുത്ത് രാഹുൽഗാന്ധി

ന്യൂഡൽഹി: തന്നെ സാർ എന്നു വിളിച്ച കോളജ് വിദ്യാർത്ഥിനിയോട് രാഹുൽ എന്ന് വിളിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പുതുച്ചേരിയിൽ കോളജ് വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. സർ എന്നു വിളിച്ചു ചോദ്യം തുടങ്ങിയ വിദ്യാർത്ഥിയോട്, ‘എന്റെ പേര് സർ എന്നല്ല. എന്റെ പേര് രാഹുൽ. അതു കൊണ്ട് എന്നെ രാഹുൽ എന്നു വിളിക്കൂ’ – എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതിന്റെ വീഡിയോ കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഭാരതീദാസൻ ഗവൺമെന്റ് കോളജിലായിരുന്നു വിദ്യാർത്ഥികളുമായുള്ള സംവാദം. […]

India

”സാമൂഹിക ഐക്യം തകർത്തിട്ട് സാമ്പത്തിക വളർച്ച സാധ്യമെന്ന് കരുതുന്നത് വിവരക്കേട്”; മോദിയോട് രാഹുൽ ഗാന്ധി

രാജ്യത്ത് വൈവിധ്യവും ഐക്യവും കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ, സാമ്പത്തിക വളർച്ചയെ കുറിച്ച് വാചാലനാകുന്നത് പ്രധാനമന്ത്രിയുടെ വിവരക്കേട് ആണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ചെറുകിട സംരംഭകരുടെ ഘടകവുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കോവിഡ് മഹാമാരിക്ക് മുമ്പേ സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനവും പിഴവുകളോടെ ജി.എസ്.ടി നടപ്പിലാക്കിയതും ഇതിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സാമൂഹിക ഐക്യം തകർത്തത് ബിസിനസ്സ് മേഖലയെയും പലരീതിയിൽ ബാധിച്ചുവെന്നും, വിദ്വേഷം നിലനിൽക്കുമ്പോൾ […]

Kerala

അച്ഛനും അമ്മയും കണ്‍മുന്നില്‍ വെന്തെരിഞ്ഞതിന്‍റെ ഞെട്ടലില്‍ നിന്നും വിട്ടുമാറിയിട്ടില്ല ഈ മക്കള്‍

അച്ഛനും അമ്മയും കൺമുന്നിൽ വെന്തെരിഞ്ഞതിന്‍റെ ഞെട്ടലിലാണ് മക്കളായ രാഹുലും രഞ്ജിത്തും. വീടും വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുത്തെങ്കിലും താങ്ങും തണലുമില്ലാതെ ഇനിയുള്ള നാളുകൾ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് ഇവർ. ഇല്ലായ്മകളിലും അച്ഛന്‍റെ തണലും അമ്മയുടെ വാത്സല്യവുമായിരുന്നു ഇവരുടെ ബലം. ആ ബലം തീ ഗോളമായി എരിഞ്ഞപ്പോൾ രാഹുലും രഞ്ജിത്തും അനാഥരായി. മൂന്ന് സെന്‍റിലെ വീഴാറായ ഷെഡ്ഡിന് വേണ്ടിയാണ് ഇവരുടെ അച്ഛനും അമ്മയും പൊരുതിയത്. ഒരു പിടി ചോറ് കഴിക്കാൻ പോലും സമ്മതിക്കാതെ നിയമം നടപ്പാക്കാനിറങ്ങിയവരോടുള്ള രോഷമാണ് പതിനേഴുകാരന്‍റെ […]

India National

‘രാജ്യം ഭരിക്കുന്നയാള്‍ കാരണമാണ് ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത്’

രാജ്യത്ത് അക്രമം വര്‍ധിച്ചുവരുന്നതായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്, ദളിതർക്കെതിരായ അക്രമം ദിനം പ്രതിയുള്ള വാർത്തയാകുന്നു. രാജ്യം ഭരിക്കുന്നയാളാണ് ജനങ്ങൾ നിയമം കയ്യിയിലെടുക്കാൻ കാരണം, അക്രമത്തിൽ വിശ്വസിക്കുന്നയാളാണ് രാജ്യം ഭരിക്കുന്നതെന്നാണ് അതിനു കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പ്രസ്താവന ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും. ഉന്നാവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 90ലധികം പീഡനകേസുകളും 185 ലൈംഗിക അതിക്രമകേസുകളുമാണ്. മാഖി ഗ്രാമത്തില്‍ […]

India Kerala

രാഹുലിന്റെ പ്രസംഗം മലയാളത്തിലാക്കി മലപ്പുറത്തെ ‘വമ്പത്തി’

വയനാട് എംപിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായിരിക്കുകയാണ് കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ്‍ലെ വിദ്യാർത്ഥിനി സഫ ഫെബി. സ്ക്കൂളിലെ സയന്‍സ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന രാഹുല്‍ ഗാന്ധി വേദിയില്‍ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ഥികളോട് സഹായം ചോദിച്ചത്. പൊടുന്നനെ സദസ്സിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനി സഫ താന്‍ പരിഭാഷ ചെയ്യാന്‍ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ കുട്ടികള്‍ക്കായുള്ള പ്രസംഗത്തിന് […]