Kerala

ഊർങ്ങാട്ടിരിയിലും ചീക്കോടും ക്വാറന്‍റൈന്‍ ലംഘിച്ച യുവാക്കള്‍ക്ക് കോവിഡ് ; നിരവധി പേരുമായി സമ്പര്‍ക്കം

യുവാവ് എത്തിയ കടകളിലുണ്ടായിരുന്നവരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി മലപ്പുറം ഊർങ്ങാട്ടിരിയിലും ചീക്കോടും ക്വാറന്‍റൈന്‍ ലംഘിച്ച യുവാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുവാക്കൾ ക്വാറന്‍റൈന്‍ ലംഘിച്ച് പലസ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു. ഇരുവരും സമ്പർക്കം പുലർത്തിയ ആളുകളെ നിരീക്ഷണത്തിലാക്കി. അതിനിടെ ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന പൊന്നാനിയില്‍ പരിശോധനക്കെടുത്ത 680 സ്രവങ്ങളിൽ 676 പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണ്. കോഴിക്കോട് വലിയങ്ങാടിയിൽ വ്യാപാരിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കോവിഡ് വ്യാപന ആശങ്ക ഉയർന്നു . ജൂൺ 16 ന് […]

Kerala

കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

ദുബായിൽ വെച്ച് സ്രവം എടുത്തിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം, വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കാസർകോട്‌ ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുൾ റഹ്മാൻ തിരുവക്കോളിയാണ് മരിച്ചത്. കാസർകോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മകൻ ജിഷാദിന്‍റെ കൂടെ ശനിയാഴ്ച രാവിലെയാണ് അബ്ദുൾറഹ്മാൻ നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി സാമ്പിൾ നൽകിയിരുന്നു. വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൾറഹ്മാനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. എട്ടു ദിവസം […]

Kerala

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ത്തി; ഇനി ഹോം ക്വാറന്റൈന്‍

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. നേരത്തെ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം. നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ അതായത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും ശേഷം ഇവരുടെ ടെസ്റ്റുകള്‍ നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ തുടര്‍ന്ന് ആശുപത്രിയിലേക്കും മറ്റുള്ളവര്‍ വീട്ടിലേക്കും […]