Kerala Pravasi

പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു; യു.ഡി.എഫ് പ്രതിഷേധം ഇന്ന്

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട് പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ക്വാറന്‍റൈന്‍ ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ക്വാറന്‍റൈന്‍ വിഷയത്തിലെ യു.ഡി.എഫ് പ്രതിഷേധം ഇന്ന്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരൊക്കെ നല്‍കണം എന്നത് സംബന്ധിച്ച വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ് വന്നാലെ അത് പ്രാവര്‍ത്തികമാകൂ. ഇളവ് നല്‍കേണ്ടവരെ തെര‍ഞ്ഞെടുക്കേണ്ട മാനദണ്ഡം തയാറാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നുവെന്നാണ് […]

Kerala Pravasi

സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളെ ക്വാറന്‍റൈന്‍ ഫീസില്‍ നിന്ന് ഒഴിവാക്കിയേക്കും

പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെലവില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നതില്‍ മാറ്റം വരുത്തിയെന്നാണ് മുഖ്യമന്ത്രി […]

Kerala

പ്രവാസികളെ ക്വാറന്റീന്റെ പേരില്‍ കൊള്ളയടിക്കരുതെന്ന് ചെന്നിത്തല

ഈ ദുരന്തസമയത്ത് സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്നവരെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. വിദേശത്ത് നിന്ന് എത്തുന്നവര്‍ ക്വാറന്റീന് പണം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊരിവെയിലത്ത് പണിയെടുത്ത പ്രവാസികളുടെ അധ്വാനത്തിന്റെ കൂടി ഫലമാണ് നമ്മൾ ഇന്നീ കാണുന്ന കേരളം. ഈ ദുരന്തസമയത്ത് സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്നവരെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ […]

Kerala Pravasi

ഏറ്റവും ദുരിതം അനുഭവിക്കുന്നവരാണ് മടങ്ങിവരുന്നത്, അവരോട് ക്വാറന്‍റൈന്‍ ഫീസ് ഈടാക്കുന്നത് ക്രൂരതയെന്ന് പ്രവാസികള്‍

പ്രവാസികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രവാസികള്‍ തിരിച്ചെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. വിവിധങ്ങളായ പ്രശ്നങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരെ പ്രത്യേകമായി തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി നാട്ടിലെത്തിക്കുന്നത് എന്നിരിക്കെ ഇവരില്‍ നിന്ന് ക്വാറന്‍റൈന്‍ ഫീസ് കൂടി ഈടാക്കുകയെന്നത് വഞ്ചനയാണെന്ന് പ്രവാസികള്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായവര്‍, വിസിറ്റിങ് വിസയില്‍ ജോലി നോക്കാനെത്തി കുടുങ്ങിപ്പോയവര്‍, അടിയന്തര […]