Kerala

”പാവം പ്രവാസികൾ…. എത്ര നാളായി അവർ കരഞ്ഞുപറയുന്നു”; ക്വാറന്റൈൻ ഇളവിൽ വി.ഡി സതീശൻ

വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റൈൻ മതിയെന്ന പുതിയ പ്രഖ്യാപനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതിയ തീരുമാനത്തിന് ‘കാരണഭൂത’ൻ ആരായാലും കുഴപ്പമില്ലെന്നും വൈകിയാണെങ്കിലും വിവേകമുണ്ടായതിനെ അംഗീകരിക്കണമല്ലോയെന്നും സതീശൻ പരിഹസിച്ചു. പാവം പ്രവാസികൾ… എത്ര നാളായി അവർ കരഞ്ഞുപറയുന്നു. എന്നിട്ടും സർക്കാരോ വിദഗ്ധസമിതിയോ അനങ്ങിയില്ല. പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും ഗാനമേളയുമൊക്കെയായി ആകെ തിരക്കായിരുന്നു. ഇതിനിടയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാൻ ആർക്ക് സമയം?-ഫേസ്ബുക്ക് കുറിപ്പിൽ വി.ഡി സതീശൻ കുറ്റപ്പെടുത്തി. ”പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള […]

India

വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വറന്റെയിൻ ഒഴിവാക്കി; രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം പരിശോധന

വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വറന്റെയിൻ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. രോഗലക്ഷണമുള്ളവർ ഉള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം […]

India

വിദ്യാര്‍ഥികള്‍ക്ക് ഇളവ് ഏർപ്പെടുത്തി കർണാടക ; നെഗറ്റീവാണെങ്കിൽ ക്വാറന്‍റീൻ വേണ്ട

കര്‍ണാടകയിൽ കേരളത്തില്‍ നിന്നുള്ളര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റീനില്‍ ചില വിദ്യാര്‍ഥികള്‍ക്ക് ഇളവ്. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഇളവ്. ഇവര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി. എന്നാൽ മറ്റ് വിദ്യാര്‍ഥികളും ജോലിക്കാരും ഒരാഴ്ചത്തെ ക്വാറന്‍റീനിൽ കഴിയണം . കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്‍റീൻ അനുവദിക്കും. ജീവനകാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. സ്ഥാപനങ്ങൾ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്ക് […]

UAE

ദുബൈയിൽ പുതിയ ക്വാറന്‍റൈന്‍ നിയമം

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിൽ. ഇന്നലെ 1967 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ദുബൈയിൽ രോഗികളുമായി സമ്പർക്കമുണ്ടായവർക്ക് 10 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി. വാക്സിനേഷൻ നടപടികളും ഊർജിതമാക്കി. യുഎഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,16,699 ആയി. ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. മരണസംഖ്യ 685ലെത്തി. നിലവിൽ 22,693 പേരാണ് യുഎഇയിൽ ചികിൽസയിലുള്ളത്. രോഗമുക്തർ 1,93,321 ആയി. രോഗികളുടെ എണ്ണം പെരുകുന്നതിനിടെ ദുബൈയിൽ പുതിയ ക്വാറന്‍റൈൻ നിയമം നിലവിൽ വന്നു. രോഗികളുമായി സമ്പർക്കമുള്ളവർ […]

Kerala

വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ

വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ. വിശദമായ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ സർക്കാർ ഉത്തരവു പുറപ്പെടുവിക്കും. ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. ഈ രീതി വിദേശത്ത് നിന്നും എത്തുന്നവരുടെ കാര്യത്തിലും പിന്തുടരാനാണ് നിലവിലുള്ള ധാരണ. വിദേശത്തു നിന്നും കേരളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണം. കൊവിഡ് നെഗറ്റീവായവർ കേരളത്തിലെത്തി ഏഴു ദിവസത്തെ ക്വാറന്റീനിൽ കഴിയണം. ഏഴാം ദിവസം വീണ്ടും പരിശോധന നടത്തണം. […]

Kerala

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍

അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും കോവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരായതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന […]

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിന് കോവിഡ്: ഉറവിടം വ്യക്തമല്ല, 24 ജീവനക്കാര്‍ ക്വാറന്‍റൈനില്‍

നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച നഴ്സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം. നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ജില്ലയില്‍ 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ നഴ്സിന് രോഗബാധയുണ്ടായത് ആശങ്കയോടെയാണ് കാണുന്നത്. നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായില്ല. […]