രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2019 ല്‍ കേരളത്തില്‍ തൊഴില്‍രഹിതരായ 1,963 പേരാണ് ജീവനൊടുക്കിയത്. ഇന്ത്യയൊട്ടാകെ ആത്മഹത്യ ചെയ്ത തൊഴില്‍രഹിതര്‍ 14,019 ആണ്. കേരളത്തില്‍ തൊഴില്‍രഹിതരുടെ ആത്മഹത്യാനിരക്ക് 14 ശതമാനമാണ്, മഹാരാഷ്ട്ര 10.8 ശതമാനം, തമിഴ്‌നാട് 9.8 ശതമാനം, കര്‍ണാടക 9.2 ശതമാനം എന്നിങ്ങനെയാണ്. ആറ്റുനോറ്റിരുന്ന പിഎസ്‌സി നിയമനം ലഭിക്കാതെ മനംനൊന്ത് കാരക്കോണം പുത്തന്‍വീട്ടില്‍ എസ് […]
Tag: PSC
പിഎസ്‍സി സാങ്കേതിക തകരാര്‍: അധ്യാപക തസ്തികയിലേക്ക് കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനാകുന്നില്ല
കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 11 ആണെന്നിരിക്കെ പരീക്ഷയെഴുതാനാകുമോ എന്നാണ് ഇവരുടെ ആശങ്ക. യു.പി സ്കൂള്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനാകാത്ത അവസ്ഥയിലാണ് ഉദ്യോഗാര്‍ഥികള്‍. കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 11 ആണെന്നിരിക്കെ പരീക്ഷയെഴുതാനാകുമോ എന്നാണ് ഇവരുടെ ആശങ്ക. 2019ല്‍ വിജ്ഞാപനം ക്ഷണിച്ച കാറ്റഗറി നമ്പര്‍ 517/2019 യു.പി.എസ്.എ ഒഴിവിലേക്കാണ് സ്വന്തം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച സമര്‍പ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി സബ്മിറ്റ് ലിങ്ക് ക്ലിക്ക് ചെയ്താണ് അപേക്ഷ നല്‍കിയത്. പി.എസ്.സി പരീക്ഷയ്ക്ക് […]
പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല: പെരുവഴിയിലായി ഉദ്യോഗാർത്ഥികൾ
8000 പേരുള്ള ലിസ്റ്റിൽ പലരുടെയും പ്രായപരിധി കഴിഞ്ഞു. തങ്ങളെ നോക്കുകുത്തികളാക്കി നടക്കുന്ന കരാർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്നു. കമ്പനി ബോർഡുകളിലേക്കുള്ള അസിസ്റ്റന്‍റ് നിയമനം കാത്തിരിക്കുന്നവർ പെരുവഴിയിലായ അവസ്ഥയിലാണ്. 8000 പേരുള്ള ലിസ്റ്റിൽ പലരുടെയും പ്രായപരിധി കഴിഞ്ഞു. 28 പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്‍റ് / കാഷ്യർ നിയമനത്തിനായി രണ്ട് കാറ്റഗറിയിലായി 2018 ലാണ് പിഎസ്‍സി പരീക്ഷ നടത്തിയത്. ഈ വർഷം ജനുവരിയിൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. രണ്ട് ലിസ്റ്റിലുമായി […]
പ്രവാസികൾക്ക് കൂടി എഴുതാൻ കഴിയും വിധം പി.എസ്.സി പരീക്ഷകൾ പുനക്രമീകരിക്കണം – ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഏറെ പ്രയാസപ്പെട്ട് നാട്ടിൽ എത്തിച്ചേർന്ന ശേഷവും ക്വാറൻ്റീൻ അടക്കമുള്ള സുരക്ഷാ നടപടികൾക്കുള്ള കാലതാമസം കൂടി പരിഗണിക്കുമ്പോൾ ആഗ്രഹിച്ച പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്കയിലാണ് പല ഉദ്യോഗാർത്ഥികളും കോവിഡ് 19 മൂലം ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കൂടി എഴുതാൻ കഴിയുന്ന രീതിയിൽ കേരള പി.എസ്.സി നടത്താനിരിക്കുന്ന പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. നിലവിലുള്ള വിമാന സർവീസുകൾ പ്രവാസികളെ നാട്ടിലെത്തിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ പ്രവാസികളായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാനായി നാട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിരവധി ഉദ്യോഗാർഥികളാണ് ഈ […]