പിഎസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബര്‍ 29 വരെ നീട്ടാനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.ലിസ്റ്റ് നീട്ടുമ്പോൾ മൂന്ന് മാസത്തേക്കെങ്കിലും ആയിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിയമ വശം പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു. അതേ സമയം വനിത കോണ്‍സ്റ്റബിള്‍ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ റാങ്ക് പട്ടികയുടെ കാലാവധി […]
Tag: PSC
പിഎസ്‌സി ലിസ്റ്റ് കാലാവധി നീട്ടണം; റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചു
വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം (PSC list extension) ശേഷിക്കെ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, എല്‍ഡിസി, അധ്യാപക റാങ്ക് ലിസ്റ്റിലുള്ളവരാണ് സമരം തുടങ്ങിയത്. എന്നാല്‍ റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 2020 ഓഗസ്റ്റ് നാലിനാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് നിലവില്‍വന്നത്. എന്നാല്‍ ഇതിനിടയില്‍ തെരഞ്ഞെടുപ്പും രണ്ട് ലോക്ക്ഡൗണുകളും കാരണം ചുരുക്കം ഒഴിവുകളിലേക്ക് മാത്രമേ നിയമനം നടന്നിട്ടുള്ളൂ. പൊലീസ് സേനയിലെ […]
കെ.എ.എസ് ഉത്തരക്കടലാസുകൾ സർവറിൽ നിന്ന് നഷ്ടമായി; പി.എസ്.സി സെക്രട്ടറി റിപ്പോർട്ട് തേടി
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും വിലപ്പെട്ട രേഖകളും പി.എസ്.സി സർവറിൽ നിന്ന് നഷ്ടമായ സംഭവത്തിൽ പി.എസ്.സി സെക്രട്ടറി റിപ്പോർട്ട് തേടി. പരീക്ഷാ വിഭാഗത്തോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 3900-ലധികം പേർ എഴുതിയ കെ.എ.എസ് വിവരണാത്മക പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഡിജിറ്റൽ കോപ്പിയാണ് പി.എസ്.സി സർവറിൽ നിന്ന് നഷ്ടമായത്. ഉത്തരക്കടലാസ് പി.എസ്.സി ആസ്ഥാനത്ത് സൂക്ഷിച്ച ശേഷം വിഷയാടിസ്ഥാനത്തിൽ സ്‌കാൻ ചെയ്ത് മൂല്യനിർണയത്തിനായി കമ്പ്യൂട്ടർ സ്‌ക്രീനിൽ ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ പതിപ്പ് എടുക്കാറുണ്ട്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിന് […]
‘ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ല’; രമേശ് ചെന്നിത്തല
റാങ്ക് ഹോള്‍ഡേഴ്‌സിനെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല. ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാത്തത് കൊണ്ടാണ് സമരത്തിനിറങ്ങിയത്. അനധികൃത നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണ്. 3 ലക്ഷത്തോളം ആളുകളെയാണ് പിന്‍വാതില്‍ വഴി നിയമിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലിന്‍റെ കണക്കെടുക്കും; നിയമന വിവാദം പ്രതിരോധിക്കാൻ സർക്കാർ
നിയമന വിവാദത്തിൽ പ്രതിരോധം തീർക്കാനൊരുങ്ങി സർക്കാർ. യുഡിഎഫ് സർക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് അടിയന്തരമായി ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. വകുപ്പ് സെക്രട്ടറിമാർക്കാണ് നിർദേശം നൽകിയത്. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുകയാണ്. പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് […]
പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കിയെന്നു ചെന്നിത്തല
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പബ്ലിക് സർവിസ് കമീഷനെ പിരിച്ചുവിട്ട് പിണറായി സർവിസ് കമീഷനാക്കി.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇത്തരം നിയമനങ്ങൾ പുനഃപരിശോധിച്ചു കുറ്റക്കാരെ ശിക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം, അർഹത മറികടന്ന് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയതിനു കൂടുതൽ തെളിവുകൾ പുറത്ത് വന്നു. സർക്കാർ സ്ഥാപനമായ സ്കോൾ കേരളയിൽ 55 പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം നടക്കുന്നുണ്ട്. […]
2018ലെ റിസർവ് വാച്ചർ റാങ്ക് ലിസ്റ്റിൽ 5 ശതമാനം മാത്രമാണ് നിയമനം നടന്നതെന്ന് ഉദ്യോഗാർഥികൾ
3638 പേർ ഉൾപ്പട്ട റാങ്ക് ലിസ്റ്റിലാണ് 160 പേർക്ക് മാത്രം നിയമന ശിപാർശ നൽകിയിട്ടുള്ളത് 2018ലെ റിസർവ് വാച്ചർ റാങ്ക് ലിസ്റ്റിൽ അഞ്ച് ശതമാനം മാത്രമാണ് നിയമനം നടന്നതെന്ന് ഉദ്യോഗാർഥികൾ. 3638 പേർ ഉൾപ്പട്ട റാങ്ക് ലിസ്റ്റിലാണ് 160 പേർക്ക് മാത്രം നിയമന ശിപാർശ നൽകിയിട്ടുള്ളത്. നിയമന വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തി. 2014 ലെ റാങ്ക് ലിസ്റ്റിൽ 25 ശതമാനം നിയമനം നടന്നപ്പോഴാണ് ഇത്തവണയത് 5 […]
എല്‍.ഡി.വി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ നിയമനം നടന്നത് 10 ശതമാനം മാത്രമെന്ന് ഉദ്യോഗാർത്ഥികൾ
റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം 5ന് അവസാനിക്കാനിരിക്കെ ലിസ്റ്റിന്‍റെ കാലാവധി ഒരു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുകയാണ് 2018ലെ പി.എസ്.സി എല്‍.ഡി.വി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ നിയമനം നടന്നത് പത്ത് ശതമാനം മാത്രമെന്ന് ഉദ്യോഗാർത്ഥികൾ. 4712 പേർ ഉൾപ്പട്ടെ ലിസ്റ്റിൽ 748 പേർക്ക് മാത്രമാണ് സർക്കാർ നിയമന ശിപാർശ നൽകിയത്. റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം അഞ്ചിന് അവസാനിക്കാനിരിക്കെ ലിസ്റ്റിന്‍റെ കാലാവധി ഒരു വർഷം […]
കൊവിഡ് ബാധിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് പിഎസ്‌സി
കൊവിഡ് രോഗബാധിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് പിഎസ്‌സി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൊവിഡ് ബാധിതര്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് പദ്ധതി. വിജ്ഞാപനമിറങ്ങിയ പിഎസ്‌സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം. കെ. സക്കീര്‍ പറഞ്ഞു. കൊവിഡ് പശ്ചാതലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. അതിനിടെയാണ് പിഎസ്‌സി നിലപാട് വ്യക്തമാക്കിയത്. പരീക്ഷകള്‍ മാറ്റിവയ്ക്കില്ല. കൃത്യ സമയത്തു നടക്കും. കൊവിഡ് ബാധിതരായി കഴിയുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രം ഒരുക്കണമെന്നാവശ്യപ്പെട്ടു പിഎസ്‌സി സര്‍ക്കാരിന് […]
പി.എസ്.സിക്കെതിരെ പ്രതികരിച്ചതിന് ഉദ്യോഗാര്‍ഥിക്ക് വധഭീഷണി
മലപ്പുറം എടവണ്ണ സ്വദേശി ഹുദൈഫിനെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്, കാസർകോട് ജില്ലയിൽ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഹുദൈഫ് പി.എസ്.സിക്കെതിരെ നവമാധ്യമത്തിലൂടെ പ്രതികരിച്ച ഉദ്യോഗാർഥിക്ക് വധഭീഷണി. മലപ്പുറം എടവണ്ണ സ്വദേശി ഹുദൈഫിനെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. കാസർകോട് ജില്ലയിൽ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഹുദൈഫ്. പി.എസ്.സി നിയമനം കാത്ത് കഴിയുന്ന ആയിരങ്ങളിൽ ഒരാളാണ് മലപ്പുറം എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി ഹുദൈഫ്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇത് വരെയും നിയമനമൊന്നുമായില്ല. ഒപ്പം പി.എസ്.സിക്കെതിരെ നിരവധി ആരോപണങ്ങളും. […]