കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക് ഗെയിംസ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിൽ പ്രതിഷേധം. ഓൺലൈൻ ക്യാമ്പയിൻ ആയും തെരുവിൽ ഇറങ്ങിയും ആളുകൾ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ജപ്പാനില്‍ ഈയിടെ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ പ്രമുഖ വാർത്താ മാധ്യമമായ ആസാഹി ഷിംബുൻ നടത്തിയ സർവ്വേയിൽ 43 ശതമാനം പേരും ഗെയിംസ് ഉപേക്ഷിക്കണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 40 ശതമാനം പേർ ഒളിമ്പിക്സ് പിന്നത്തേക്ക് നീട്ടിവെക്കാനും അഭിപ്രായപ്പെടുന്നുണ്ട്. […]
Tag: protest
‘ഓപ്പറേഷൻ ക്ലീനി’ലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം
കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിച്ച് ‘ഓപ്പറേഷൻ ക്ലീൻ’ നടപ്പാക്കാൻ കേന്ദ്രസർക്കാർ. സമര ഭൂമികളിൽ അംഗബലം വർധിപ്പിച്ച് ‘ഓപ്പറേഷൻ ശക്തി’യിലൂടെ ഈ നീക്കം പ്രതിരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. തങ്ങളുടെ ജീവനെ കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കട്ടെ എന്നാണ് കർഷകരുടെ നിലപാട്. മുൻപത്തെയത്ര തിരക്കില്ലെങ്കിലും ഡൽഹി അതിർത്തികളിലെ സമരഭൂമികളിൽ കൊവിഡ് സജീവമാണ്. കൊവിഡ് അതിവ്യാപനത്തിന്റെ ഭീഷണി ചൂണ്ടിക്കാട്ടി സമരഭൂമികൾ ഒഴിപ്പിച്ച് ഓപ്പറേഷൻ ക്ലീൻ നടപ്പാക്കാൻ കേന്ദ്രം നീക്കങ്ങൾ […]
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരേയും വിമാനത്താവളങ്ങളില്‍ പരിശോധിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം
എയർപോർട്ടുകളിൽ പുതുതായി ഏർപ്പെടുത്തിയ കോവിഡ് പരിശോധന പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയെന്ന് വ്യാപക വിമർശനം. നെഗറ്റിവ് പരിശോധന ഫലവുമായി വരുന്നവരെ വീണ്ടും പരിശോധന നടത്തുന്നതും, പരിശോധന ചെലവ് പ്രവസികളിൽ നിന്ന് തന്നെ ഈടാക്കുന്നതും പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയെന്നാണ് ആക്ഷേപം. എന്നാല്‍ ജാഗ്രതയുടെ ഭഗമായാണ് പരിശോധനയെന്നും, കരിപ്പൂരിൽ പുതിയ പരിശോധനയിൽ 29 കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തിയെന്നും മലപ്പുറം ഡി.എം.ഒ പറഞ്ഞു. സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നവരെയാണ് പണമീടാക്കി വീണ്ടും പരിശോധനക്ക് വിധേയരാക്കുന്നത്.
നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ
നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ. സർക്കാർ നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുമായുള്ള ചർച്ചയിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന ഡി വൈ എഫ് ഐ ആരോപണത്തെ പരിഹസിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി . മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇന്നലെ അർദ്ധരാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടത്തിനെ തുടർന്ന് സമരം കടുപ്പിക്കുകയാണ് എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. തസ്തിക സൃഷ്ടിക്കുകയെന്ന ആവശ്യത്തിൽ നിന്ന് […]
മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നു; സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം
വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കമുള്ളവയിൽ മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതായി പരാതി. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 20,623 പേരില്‍ നിന്ന് നാലര കോടി രൂപ പിഴയീടാക്കിയാണ് മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത്. അമിതമായി പിഴയിടാക്കുന്നില്ലെന്നും പരിശോധന കർശനമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണര്‍ രാജീവ് പുത്തലേത്ത് മീഡിയവണിനോട് പറഞ്ഞു. വാഹന ടയറുകളില്‍ അലോയ് വീല്‍ ഉപയോഗിക്കുന്നതും സ്റ്റിക്കർ പതിയ്ക്കുന്നതിലും ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പ് അമിതമായി പിഴയിടാക്കുന്നതായാണ് പരാതി. 5,000 രൂപ മുതൽ […]
ജലീലിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ മാർച്ച് പലയിടത്തും അക്രമാസക്തമായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പ്രവർത്തകർ പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥൻ എംഎൽഎ അടക്കം നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച […]
ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭം; സംഘര്‍ഷം
മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പലയിടങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ മാർച്ച് നടത്തി. കോഴിക്കോട് എംഎസ്എഫ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. മലപ്പുറത്തും കോട്ടയത്തും എറണാകുളത്തും എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. മഹിളാ മോർച്ചാ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. കെഎസ്‍യുവിന്‍റെ നേതൃത്വത്തിൽ കോട്ടയം […]
വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി: പശ്ചിമബംഗാളില്‍ പ്രതിഷേധം തെരുവ് യുദ്ധമായി
പശ്ചിമ ബംഗാളിലെ ചോപ്രയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം തെരുവ് യുദ്ധമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. മൂന്ന് ബസുകളും ഒരു പൊലീസ് വാഹനവും അഗ്നിക്ക് ഇരയായി. കൊല്‍ക്കത്തയേയും സില്‍ഗുരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 31 ല്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു മരച്ചുവട്ടില്‍ […]
സമരം നടത്തുന്നതിന് ആരും എതിരല്ല, അത് നാടിനെ അപകടപ്പെടുത്തിക്കൊണ്ടാകരുത്: മുഖ്യമന്ത്രി
കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന സമരങ്ങള്‍ നാടിനെ മഹാമാരിയില്‍ മുക്കികൊല്ലാനുള്ള ദുഷ്ടപ്രവര്‍ത്തിയെന്ന് മുഖ്യമന്ത്രി കോവിഡ് വ്യാപന സാധ്യതയില്‍ നിന്നും തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന പ്രതിഷേധങ്ങളെയും സമരങ്ങളെയും പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ലാത്തിച്ചാര്‍ജ് നടക്കുകയും ചെയ്തിരുന്നു. കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്ന […]
ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തെ സജ്ജമാക്കി
ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി. ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്. അതേസമയം തുടര്‍ച്ചയായി ശ്വാസതടസമുണ്ടായതാണ് ഫ്ലോയിഡിന്‍റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു. വര്‍ണവെറിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ് അമേരിക്കയില്‍. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടങ്ങളിലും പൊലീസ് ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കര്‍ഫ്യു മറികടന്ന് തുടര്‍ച്ചയായ ഏഴാം ദിവസവും […]