വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്. സ്ഥലത്തെത്തിയ മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ കാണാതെ മേയർ മുങ്ങിയെന്ന് ആരോപണമുണ്ട്. ഓഫീസിൻ്റെ പിൻവാതിലിലൂടെയാണ് മേയർ പ്രസന്ന ഏണസ്റ്റ് മുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് വലിച്ചിഴച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് എസ് ഐ യുടെ നേതൃത്വത്തിൽ അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.
Tag: protest
കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതി; തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്
കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പിക്കുന്നതിരെ ബോർഡിലെ തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്. സർക്കാർ നിർദ്ദേശിച്ചിട്ടും സ്മാർട്ട് മീറ്റർ പദ്ധതി നിർത്തിവയ്ക്കാത്ത ബോർഡ് നടപടിക്കെതിരെയാണ് സമരം. ബോർഡ് നടപടി അംഗീകരിക്കാനാകില്ലെന്നാണ് സംഘടനകളുടെ നിലപാട്. സി.ഐ.ടി.യു., എ.ഐ്.ടി.യു.സി, ഐ.എൻ.ടി.യു.സി എന്നീ സംഘടനകളാണ് സമര പ്രഖ്യാപന കൺവൻഷൻ നടത്തുന്നത്. എളമരംകരീം, കാനം രാജന്ദ്രേൻ, ആർ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും. സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. […]
പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും
പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും. വിവാദം മുഖവിലക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ഇന്റലിജൻസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് അനുസരിച്ചുള്ള സുരക്ഷാ വലയം പൊലീസ് തുടരട്ടെ എന്നതാണ് മുഖ്യമന്ത്രിയുടെയും നിലപാട്. തലസ്ഥാനത്ത് തുടരുന്ന മുഖ്യമന്ത്രിക്ക് ഔദ്യോഗിക വസതി മുതൽ സെക്രട്ടറിയേറ്റ് വരെ പഴുതടച്ച സുരക്ഷാ ക്രമീകരണമാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വിഷയം രാഷ്ട്രീയായുധമാക്കാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം. പ്രതിഷേധം കടുപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനം അമിത വേഗതയിൽ പോയ സംഭവത്തിൽ […]
ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചായിരുന്നു സംഭവം. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് പോകുന്ന യാത്രയിലായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി […]
തൃശൂർ ശക്തൻ നഗറിലെ ആകാശ പാതയിൽ വാഴക്കുലകൾ നാട്ടി കോൺഗ്രസ് സമരം
തൃശൂർ ശക്തൻ നഗറിലെ നിർമ്മാണം പുരോഗമിക്കുന്ന ആകാശ പാത നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്. 5 വർഷമായിട്ടും പദ്ധതി പൂർത്തീകരിച്ചില്ലെന്നും വൻ തുകയാണ് ഇതിനായി ധൂർത്തടിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ആകാശപാതയിൽ വാഴക്കുലകൾ നാട്ടിയായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ സമരം. 5 വർഷം മുമ്പാണ് ശക്തൻ നഗർ ജംഗ്ഷനിൽ ആകാശപാത നിർമാണത്തിനുള്ള നടപടി തുടങ്ങിയത്. പദ്ധതി ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. 5 കോടി മുതൽ മുടക്കിൽ തുടങ്ങി 16 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഈ […]
കോഴിക്കോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും
കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പൂർണ്ണമായും ഉപരോധിച്ചായിരുന്നു സമരം. ഫൈബർ വള്ളങ്ങളും മരത്തടികളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ചാണ് റോഡ് ഉപരോധിച്ചത്. സമാനമായ രീതിയിൽ തന്നെയാണ് ഇന്നും സമരം തുടരുക. പദ്ധതി ഉപേക്ഷിക്കില്ലെന്നാണ് കോർപറേഷൻ പറയുന്നത്. എന്നാൽ പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരം തുടരുമെന്നും പ്രദേശവാസികളും അറിയിച്ചു. ഇന്നലെ കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാർ നിൽപ് സമരം നടത്തിയിരുന്നു. കൂടാതെ കൂടുതൽ സംഘടനാ നേതാക്കളും കോതിയിലെ സമരത്തിന് […]
പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം; വെട്ടിലായി സർക്കാർ
പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ വെട്ടിലായത് സർക്കാർ. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. വേണ്ടത്ര ആലോചനയില്ലാതെ തിടുക്കപ്പെട്ടാണ് തീരുമാനമെടുത്തതെന്നാണ് മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട്. ഈ സാഹചര്യത്തിൽ തീരുമാനം പുന:പരിശോധനയ്ക്കുള്ള സാധ്യതയേറുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുമ്പോൾ ശക്തമായ പ്രതിഷേധം സർക്കാർ മുൻകൂട്ടി കണ്ടിരുന്നില്ല. വളരെകുറച്ചു മാത്രം ജീവനക്കാരേ ഈ സ്ഥാപനങ്ങളിലുള്ളൂവെന്നും അതിനാൽ വ്യാപകമായ പ്രതിഷേധമുണ്ടാകില്ലെന്നുമായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ സർക്കാരിന്റെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രതിഷേധമാണ് യുവജന സംഘടനകളിൽ നിന്നും […]
മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികൾ അവസാനിപ്പിക്കണം; സിസ്റ്റർ ലൂസി കളപ്പുര സത്യഗ്രഹം തുടങ്ങി
സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി. വയനാട് കാരയ്ക്കാമല എഫ്സിസി കോൺവെന്റിലാണ് സമരം. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന്ലൂസി കളപ്പുര പ്രതികരിച്ചു. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ആരോപണം. മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു. അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി […]
റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം
കോട്ടയത്ത് റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം. കെകെ റോഡിൽ കഞ്ഞിക്കുഴിയിലാണ് യുഡിഎഫ് പ്രവർത്തകർ കുഴിയിൽ പൂക്കളമിട്ട് പ്രതിഷേധിച്ചത്. പൊതുമരാമത്ത് മന്ത്രി ജില്ലയിൽ എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യാസതമായ പ്രതിഷേധം. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. ഇവിടെ റോഡിന്റെ മധ്യഭാഗത്തു ഉൾപ്പടെ 10 ഓളം കുഴികളാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. റോഡിന്റെ ശോചനീയ അവസ്ഥയെ പറ്റി നാളുകളായി യാത്രക്കാർ പലതവണ പരാതി നൽകിയിരുന്നു. ഇതിൽ ഒന്നും നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് വ്യത്യസ്ഥ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ എത്തിയത്. […]
വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം
വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ മൂന്ന് വൈദികരും മൂന്ന് മത്സ്യതൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധസമരത്തിൻറെ ഇരുപത്തിഅഞ്ചാംദിവസമായ ഇന്ന് ചെറിയതുറ കൊച്ചുതോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ. തുടർനീക്കങ്ങൾ ആലോചിക്കാൻ സമരസമിതി ഉടൻ യോഗം ചേരും. പതിനാലാം തീയതി മൂലംപള്ളിയിൽ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധസമരം സംസ്ഥാനവ്യാപകമാക്കാനാണ് അതിരൂപത തീരുമാനം. ചർച്ചകൾക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ തീരുമാനത്തോടെ വിഷത്തിലെ സമവായവും അനിശ്ചിതത്വത്തിലാണ്. വിഴിഞ്ഞം സമരത്തിൽ സമരസമിതിയുമായി ഇനി ചർച്ചയ്ക്ക് […]