കശ്മീരി ജനതയ്‌ക്കെതിരെ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീരികൾക്ക് സുരക്ഷ നൽകണമെന്ന് കേന്ദ്രത്തോട് പ്രിയങ്ക ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രതികരണം. “ഞങ്ങളുടെ സഹോദരിമാർക്കും സഹോദരങ്ങൾക്കും നേരെയുള്ള ആക്രമണം വേദനാജനകമാണ്, അത് അപലപിക്കപ്പെടേണ്ടതാണ്. ഈ പ്രയാസകരമായ സമയങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ കശ്മീരി സഹോദരിമാർക്കും സഹോദരന്മാർക്കുമൊപ്പം നിൽക്കുന്നു. കേന്ദ്ര സർക്കാർ എല്ലാ കശ്മീരി ജനങ്ങൾക്കും സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കണം”- ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിരവധി ഭീകരാക്രമണങ്ങലാണ് കാശ്മീരിൽ റിപ്പോർട്ട് ചെയ്തത്. […]
Tag: Priyanka Gandhi
ലഖിംപൂർ ഖേരി ആക്രമണം; കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണം: പ്രിയങ്കാ ഗാന്ധി
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്കയുടെ ആഹ്വാനം. വെല്ലുവിളികളെ അതിജീവിച്ചും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനിടെ ലംഖിപൂരിലേക്ക് പോകാൻ രാഹുൽ ഗാന്ധിയ്ക്ക് യു പി സർക്കാർ അനുമതി നിഷേധിച്ചു . നിരോധനാജ്ഞയെന്നാണ് സർക്കാരിന്റെ വിശദീകരണം. ലഖ്‌നൗവില ഈ മാസം 8 വരെ നിരോധനാജ്ഞ തുടരും. അതേസമയം എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഇതുവരെ […]
പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. കേന്ദ്രമന്ത്രിയുടെ മകൻ സന്ദർശിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ പ്രിയങ്ക എത്തിയിരുന്നു. യുപി പൊലീസ് ഇതുവരെ ഈ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. (priyanka gandhi arrested uttar) അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്ക കാൽനടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവർത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തിൽ പോകാൻ […]
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്; പ്രിയങ്കാ ഗാന്ധി
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പോരാട്ടത്തില്‍ രാജ്യം മുഴുവനും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ‘കര്‍ഷകര്‍ രാജ്യത്തിന്റെ ശബ്ദവും അഭിമാനവുമാണ്. ഒരു ശക്തിക്കും അവരുടെ അവകാശത്തിന് വേണ്ടിയുള്ള ശബ്ദത്തെ തകര്‍ക്കാന്‍ കഴിയില്ല. എല്ലാ ഇന്ത്യക്കാരും കര്‍ഷകര്‍ക്കൊപ്പമുണ്ട്’. പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. മുസാഫര്‍ നഗര്‍ കിസാന്‍ മഹാ പഞ്ചായത്ത് എന്ന ഹാഷ് ടാഗോടുകൂടിയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച മുസാഫര്‍ നഗറില്‍ കിസാന്‍ മഹാ പഞ്ചായത്ത് എന്ന പേരില്‍ പ്രതിഷേധ […]
“ആ 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്‌സിന്‍ വാങ്ങാം”: സെന്‍ട്രല്‍ വിസ്തയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി
രാജ്യത്ത് നിലവിലുള്ള കോവിഡ് സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പദ്ധതിക്ക് ചെലവാക്കുന്ന 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്സിൻ ഡോസുകൾ ശേഖരിക്കുന്നതിനും ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉപയോഗിക്കാമായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം. പിന്നീട് ഇതേകാര്യം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തു. 20,000 കോടി ഉണ്ടായിരുന്നെങ്കില്‍ 62 കോടി വാക്‌സിന്‍, 22 കോടി റെംഡിസിവര്‍, 3 കോടി 10 ലിറ്റര്‍ ഓക്‌സിജന്‍ […]
‘മോദി ബൈബിള്‍ ഉദ്ധരിക്കുന്നു, കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് മിണ്ടുന്നില്ല’: പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ബൈബിളിലെ വരികള്‍ മോദി ഉദ്ധരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശം. ‘മോദി ഇന്നലെ ബൈബിൾ ഉദ്ധരിച്ചത് നന്നായി. അത് തെരഞ്ഞെടുപ്പിൽ മുന്നിൽ കണ്ടാണ്. എന്നാൽ കന്യാസ്ത്രീകൾ അക്രമിക്കപ്പെട്ടതിനെ കുറിച്ച് ഒരു വാക്ക് മിണ്ടിയില്ല’- പ്രിയങ്ക ഗാന്ധി പറഞ്ഞു. തൃശൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ മറുപടി. ‘ഈ കന്യാസ്ത്രീകൾ എന്തിന് വേണ്ടി […]
നേമത്ത് പ്രചാരണത്തിനെത്താത്തതിൽ പരാതിയറിയിച്ച് മുരളീധരൻ; മൂന്നിന് എത്തുമെന്ന് പ്രിയങ്ക ഗാന്ധി
കേരളത്തിൽ പ്രചാരണത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതിൽ പരാതിയുമായി സ്ഥാനാർഥി കെ. മുരളീധരൻ. പരാതി മുരളീധരൻ പ്രിയങ്ക ഗാന്ധിയെ നേരിട്ടറിയിച്ചു. പ്രിയങ്ക ഗാന്ധി നേമത്ത് പര്യടനം നടത്തിയില്ലെങ്കിൽ അത് മറ്റ് വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നൽകി. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മൂന്നാം തീയതി അവർ വീണ്ടുമെത്തുക. നേമത്ത് പ്രചാരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന് മുരളീധരൻ പറഞ്ഞു. […]
വെറുപ്പിന്‍റെ രാഷ്ട്രീയം കേരളത്തിലേക്കും കടത്താന്‍ ബി.ജെ.പി ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
ബി.ജെ.പി കേരളത്തിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം കടത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. ഝാൻസിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിൽ ബി.ജെ.പിയേയും ആർ.എസ്.എസിനേയും പ്രിയങ്കാ ഗാന്ധി വിമർശിച്ചു. തീവണ്ടിയിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തായതുകൊണ്ട് മാത്രമാണ് ആഭ്യന്തരമന്ത്രി അതിനെതിരെ രംഗത്തുവന്നത്. കന്യസ്ത്രീകൾക്കെതിരായ അക്രമത്തെ ഇപ്പോൾ ബി.ജെ.പി അപലപിക്കുന്നു. മറ്റ് സമയങ്ങളിൽ അവരതിനെ പ്രോത്സാഹിപ്പിക്കുകയാണ്. ആരാണ് ബി.ജ.പി, ആർ.എസ്.എസ് സംഘത്തിന് മതം പരിശോധിക്കാനും അക്രമം നടത്താനും അധികാരം നൽകിയതെന്നും, സ്ത്രീകളുടെ അസ്തിത്വത്തെപ്പോലും ബി.ജെ.പി അംഗീകരിക്കുന്നില്ലെന്നും പ്രിയങ്ക വിമർശിച്ചു.
ആറ്റുകാലില്‍ വച്ച് സാരിക്ക് തീ പിടിച്ചു, പ്രിയങ്ക ഗാന്ധി തന്‍റെ ഷാളെടുത്ത് എന്നെ പുതപ്പിച്ചു
യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്കൊപ്പമുള്ള ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വീണ എസ്. നായര്‍. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോള്‍ തന്‍റെ സാരിക്ക് തീ പിടിച്ചുവെന്നും അപ്പോള്‍ പ്രിയങ്ക കയ്യിലുണ്ടായിരുന്ന ഷാള്‍ തന്നെ പുതപ്പിച്ചുവെന്നും വീണ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറച്ചു മണിക്കൂർ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്നേഹവും സാന്ത്വനവും താൻ അറിഞ്ഞുവെന്നും വീണ കുറിക്കുന്നു. വീണയുടെ കുറിപ്പ് പ്രിയങ്ക : കൂടെ പിറക്കാതെ പോയ സഹോദരിയുടെ കരുതൽ […]
ലവ് ജിഹാദിനെപ്പറ്റി യോഗി മാത്രമല്ല, എൽ.ഡി.എഫും സംസാരിക്കുന്നു – പ്രിയങ്ക ഗാന്ധി
ലവ് ജിഹാദിനെപ്പറ്റി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമല്ല, എൽ.ഡി.എഫിലെ ഒരു കക്ഷിനേതാവും സംസാരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക കായംകുളത്തെ സ്ഥാനാർത്ഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. യു.പി സർക്കാർ ഹാഥ്‌റസ് കേസ് കൈകാര്യം ചെയ്തതു പോലെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വാളയാർ കേസ് കൈകാര്യം ചെയ്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണെന്നും കേരള ജനത ആരെയാണ് തെരഞ്ഞെടുക്കുക എന്നറിയാൻ ഇന്ത്യക്ക് ആകാംക്ഷയുണ്ടെന്നും […]