നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇഡി ഓഫീസിന് സമീപം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാംദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിട്ടുണ്ട്. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ കുത്തിയിരുപ്പ് സമരം തുടരുകയാണ്. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്താണ് മഹിളാ കോൺഗ്രസ് […]
Tag: Priyanka Gandhi
യെസ് ബാങ്ക് സഹസ്ഥാപന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി
സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായ യെസ് ബാങ്ക് സഹസ്ഥാപൻ റാണാ കപൂറിന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി. എംഎഫ് ഹുസൈൻ്റെ പെയിൻ്റിംഗ് വിറ്റതുമായി ബന്ധപ്പെട്ടാണ് കത്ത്. റാണാ കപൂറിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് കത്ത് സ്ഥിരീകരിക്കുന്നു. രണ്ട് കോടി രൂപ കൈപ്പറ്റിയതായി പ്രിയങ്ക ഗാന്ധി കത്തിൽ സമ്മതിക്കുന്നുണ്ട്. പെയിൻ്റിംഗ് ഉചിതമായ രീതിയിൽ സൂക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. പണം സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു എന്നാണ് റാണ കപൂർ ഇഡിയ്ക്ക് മൊഴിനൽകിയത്. രണ്ടു കോടി […]
നാല് ലക്ഷം യുവാക്കൾക്ക് ജോലി; ഉത്തരാഖണ്ഡില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. നാല് ലക്ഷം യുവാക്കൾക്ക് ജോലി, 5 ലക്ഷം കുടുംബങ്ങൾക്ക് വർഷം തോറും 40000 രൂപ, ഗ്യാസ് സിലിണ്ടറിന്‍റെ വില 500 രൂപയിൽ കൂടാതിരിക്കാൻ സർക്കാർ ഇടപെടൽ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്. വിലക്കയറ്റത്തെ നിയന്ത്രിക്കുമെന്ന പ്രധാന കാര്യമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരാണ് പ്രചരണത്തിന് മുൻനിരയിലുള്ളത്. ബജറ്റ് അവതരണത്തിൽ പാവപ്പെട്ടവർക്ക് വേണ്ടി ഒരു വാക്കുപോലും ധനമന്ത്രി പറഞ്ഞില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. നിലവിൽ കർഷകരുടെ […]
സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും
സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയ്ക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. സി.ആർ.പി.എഫ്, വി.ഐ.പി സുരക്ഷാ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനമായി. ഡോ. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൻ കൗറിന്റെ സുരക്ഷയ്ക്കും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തൃണമൂൽ നേതാവ് രാജീവ് ബാനർജിക്കുള്ള z കാറ്റഗറി സുരക്ഷ പിൻവലിക്കാനും തീരുമാനമായി. അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന എതിരാളിയായ ബി.ജെ.പിയെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് ബോളിവുഡ് ചിത്രം ദീവാറിലെ ഡയലോഗിലൂടെ […]
പ്രിയങ്ക ഗാന്ധിയുടെ ഹാക്കിങ് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ഐടി മന്ത്രാലയം
തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ബുധനാഴ്ച ശരിവച്ചിരുന്നു. ഇപ്പോൾ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയിട്ടിയുടെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് റെയ്ഡുകളെക്കുറിച്ചും ഫോൺ ചോർത്തൽ വിവാദങ്ങളെ പറ്റിയുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പ്രിയങ്ക. ഫോൺ ചോർത്തൽ മാത്രമല്ല, അവർ […]
‘യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല’: മറുപടിയുമായി പ്രിയങ്കാ ഗാന്ധി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. തനിക്ക് യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രിയങ്ക പറഞ്ഞു. ലഖ്‌നൗവിൽ വനിതാ പ്രകടനപത്രിക പുറത്തിറക്കാൻ എത്തിയപ്പോഴാണ് യോഗിയുടെ വിവാദ പരാമർശങ്ങൾക്ക് പ്രിയങ്ക മറുപടി നൽകിയത്. “ഞാൻ ഏത് ക്ഷേത്രത്തിലാണ് പോകുന്നതെന്നും പോകാത്തതെന്നും യോഗിജിക്ക് എങ്ങനെ അറിയാം? അദ്ദേഹം എനിക്ക് മതത്തെക്കുറിച്ചും എന്റെ വിശ്വാസത്തെക്കുറിച്ചും സർട്ടിഫിക്കറ്റ് നൽകുമോ? എനിക്ക് യോഗിയുടെ സർട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ല,” പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി […]
യുപിയില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിലേക്കാണ് 2022ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഉന്നാവോ, ഹത്രാസ് ബലാത്സംഗ കേസുകളൊന്നും വന്നപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെയോ ബിഎസ്പിയുടെയോ ആളുകളെയാരെയും കണ്ടില്ലെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ ഒറ്റയ്ക്ക് വിജയിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. അതേസമയം നേരത്തെ സമാജ് വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മറ്റ് വലിയ പാര്‍ട്ടികളുമായി […]
യുപിൽ കുഴഞ്ഞുവീണ് മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് പ്രിയങ്ക
ഉത്തർപ്രദേശ് ലളിത്പൂരിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാസവളം വാങ്ങാൻ വരി നിന്ന് തളർന്ന് വീണ് മരിച്ച നാല് കർഷകരുടെ കുടുംബങ്ങളെയാണ് പ്രിയങ്ക സന്ദർശിച്ചത്. കർഷകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രിയങ്ക ബുന്ദേൽഖണ്ഡ് മേഖലയിൽ കടുത്ത രാസവളക്ഷാമം നേരിടുകയാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാരുമായും പ്രിയങ്ക ആശയവിനിമയം നടത്തിയിരുന്നു. പോർട്ടർമാരുടെ ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും കൊവിഡ് വരുത്തിയ സാമ്പത്തിക ആഘാതത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. നേരത്തെ […]
കസ്റ്റഡിയിലെടുത്ത പ്രിയങ്കാ ഗാന്ധിയെ വിട്ടയച്ചു; ആഗ്രയിലേക്ക് പോകാന്‍ അനുമതി
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് ആഗ്രയിലേക്ക് പോകാന്‍ യുപി പൊലീസ് അനുമതി നല്‍കി. ആഗ്രയില്‍ കസ്റ്റഡിയില്‍ മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയത്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് അനുമതിയുള്ളത്. കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ യുപി പൊലീസ് വിട്ടയച്ചു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, ആചാര്യപ്രമോദ്, ദീപക് സിംഗ് എന്നിവര്‍ക്കാണ് അനുമതി ലഭിച്ചത്. ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു പ്രിയങ്ക ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പ്രിയങ്കാ […]
ലഖിംപുര്‍; മരിച്ച കര്‍ഷകര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്ക
പ്രിയങ്ക ഗാന്ധി വീണ്ടും ലഖിംപുര്‍ സന്ദര്‍ശിക്കും. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രിയങ്ക പങ്കെടുക്കും. വലിയ സുരക്ഷയാണ് ലഖിംപുരില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. കർശന പരിശോധനയ്ക്ക് ശേഷമാണ് ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയ പ്രിയങ്ക ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും ലഖിംപുരിലെത്തുന്നത്. പൊലീസ് പ്രിയങ്കയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. 2 ദിവസം പൊലീസ് കസ്റ്റഡിയിലുമായിരുന്നു പ്രിയങ്ക. അതേസമയം അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും ലഖിംപുരില്‍ പൂര്‍ത്തിയായി. കര്‍ഷകര്‍ […]