Kerala

പൊന്നാനിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; റോഡുകൾ പൂർണമായും അടച്ചു

മലപ്പുറത്ത് കൊവിഡ് അതിതീവ്ര ജാഗ്രത മേഖലയായ പൊന്നാനിയിൽ നിയന്ത്രണം കടുപ്പിക്കുന്നു. റോഡുകൾ പൂർണമായി അടച്ചു. ആംബുലൻസുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതി നൽകിയിട്ടുള്ളത്. അതേസമയം ആരോഗ്യ വകുപ്പ് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മലപ്പുറം പൊന്നാനി താലൂക്ക് കൊവിഡ് അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചത്. ഈ മേഖലയിൽ നിരോധനാജ്ഞ നിലവിൽ വന്നു. സമ്പർക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പൊന്നാനി നഗരപരിധിയിൽ വീടുകൾ കയറി ഇറങ്ങി ആന്റിജൻ പരിശോധന വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. […]

Kerala

പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ പോലും കോവിഡ് പോസിറ്റീവ് […]

Kerala

പൊന്നാനിയിൽ കർശന ജാ​ഗ്രത; സംസ്ഥാനത്ത് 124 ഹോട്ട്സ്പോട്ടുകൾ

ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു ലോക്ഡൗണ്‍ നിലവിലുള്ള പൊന്നാനിയില്‍ പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് നിലവില്‍ 124 ഹോട്ട്സ്‌പോട്ടുകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരമേഖല ഐ.ജി. അശോക് യാദവ് പൊന്നാനിയില്‍ പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. പൊന്നാനി താലൂക്കിലെ ഓരോ പഞ്ചായത്തിലും പച്ചക്കറി കടകള്‍ ഉള്‍പ്പെടെ […]