Kerala

കാത്തിരിപ്പിന് വിരാമം; മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്ക് സ്വാഗതം; വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറന്നുകൊടുക്കും

സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്. മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്കിനി സഞ്ചാരികൾക്ക് സ്വാഗതം.നീണ്ട ഇടവേളയ്ക്ക് ശേഷം കുളിരും കാറ്റും കഥപറയുന്ന പൊന്മുടിക്കുന്നുകൾ സഞ്ചാരികളുടെ ഭൂപടത്തിലേക്ക് വീണ്ടും കടന്നുവരിയകയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് തലസ്ഥാനത്തെ പ്രധാന സഞ്ചാര കേന്ദ്രം മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടത്. പന്ത്രണ്ടാം വളവിൽ റോഡിടിഞ്ഞതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡ് പുനർനിർമ്മിച്ചതിന് പിന്നാലെ പ്രവേശനം അനുവദിക്കാൻ ടൂറിസം, […]

Kerala Travel

പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും, തീരുമാനം ജില്ലാ വികസന സമിതിയിൽ

പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കൊവിഡും കനത്തമഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. ക്രിസ്മസ് കാലത്ത് തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനായി ടൂറിസം‌ മന്ത്രിക്കും വനം മന്ത്രിക്കും പൊലീസ് , റവന്യൂ വകുപ്പുകൾക്കും സ്ഥലം എം.എല്‍.എ ഡി. കെ മുരളി നിവേദനവും നൽകി. എന്നിട്ടും തീരുമാനമാകാത്തതിനാല്‍ ജില്ലാ വികസന സമിതിയിൽ വിഷയം വീണ്ടും ചര്‍ച്ചയായി. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് […]

Kerala Travel

സന്ദർശകരുടെ തിരക്ക്; പൊന്മുടിയിൽ നിയന്ത്രണം

സന്ദർശകരുടെ തിരക്ക് കാരണം പൊന്മുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസും വനം വകുപ്പും. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഒരുസമയം ആയിരം വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. തിരക്ക് കൂടുന്നതിനാൽ പ്രദേശത്ത് കൊവിഡ് വ്യാപന ഭീതി പടർന്നിട്ടുണ്ട്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് പൊന്മുടിയെങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെയാണ്. വിതുരയിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്. തീവ്ര രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന […]

Kerala

ബുറേവി: പൊന്മുടിയിൽ പൂർണ ഒഴിപ്പിക്കൽ

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി പൂർണമായും ഒഴിപ്പിച്ചു. പൊന്മുടിയിൽ ആരെയും തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും മാറ്റി. 147 കുടുംബങ്ങളിൽ നിന്നായി 500 ഓളം ആളുകളെയാണ് മാറ്റിയത്. ഒറ്റപ്പെട്ട വീടുകളിലെ ആളുകളെയും മാറ്റി. പൊന്മുടി ഹിൽ സ്റ്റേഷനിൽ പൊലീസ് നിരീക്ഷണം നടത്തും. എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം പൊന്മുടിയിലെത്തി സാഹചര്യം വിലയിരുത്തി. അതേസമയം, നിലവിൽ ബുറേവി ചുഴലിക്കാറ്റ് പാമ്പന് സമീപമെത്തി. കന്യാകുമാരിക്ക് 230 കിലോമീറ്റർ ദൂരെയാണിതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. […]